വാഹന കമ്പനികൾ തമ്മിൽ ഇന്ന് നല്ല മത്സരമാണ്. ദിനംപ്രതി ഓരോ കമ്പനിയും നിരവധി വാഹനങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കാറുകളാണ്. വ്യത്യസ്ഥമായ പുത്തൻ ഫീച്ചറുകളോട് കൂടി നിരവധി കാറുകൾ ഇന്ന് ഒരു കമ്പനിയും ഇറക്കുന്നുണ്ട്. ഇന്ന് റോഡിൽ ഇറങ്ങിയാൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ കഴിയുന്നതും കാറുകൾ തന്നെയാണ്. അതിനർത്ഥം ഉപഭോക്താക്കളുടെ എണ്ണവും കൂടി എന്നതാണ്. എന്നാൽ സാധാരണ കാർ നിർമ്മിതിയിൽ നിന്നും വ്യത്യസ്ഥമായി കൈകൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ച ചില അതിശയകരമായ കാറുകൾ ഈ ലോകത്തുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.
ലെഗോ ബുഗാട്ടി. ലെഗോ ടോയ്‌സ് എല്ലാവർക്കും സുപരിചിതമാണല്ലോ. അതായത് ഒന്നിന് മുകളിൽ ഓരോന്നായി അടുക്കി വെച്ച് വ്യത്യസ്ഥമായ ആകൃതികൾ ഉണ്ടാക്കുന്നതാണ് ലെഗോ ടോയ്‌സ്എന്ന് പറയുന്നത്. ഈ ലെഗോ ടോയ്സും ബുഗാട്ടിയും തമ്മിലുള്ള ബന്ധമെന്ത് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? എന്നാൽ ബന്ധമുണ്ട്. ഒരുപാട് ലെഗോ ടോയ്‌സ് ചേർത്തു വെച്ചാണ് ഈ മനോഹരമായ ബുഗാട്ടി കാർ നിർമ്മിച്ചിട്ടുള്ളത്. പത്തു ലക്ഷത്തോളം വരുന്ന ലെഗോ ടോയ്‌സ് ചേർത്തു വെച്ചാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഇതിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ഏകദേശം 19മാസത്തോളം വേണ്ടി വന്നു. ഇത് വെറും ഡെമോ കാർ അല്ല എന്നതാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഒന്ന്. ഇത് ഓടിക്കാൻ കഴിയും. ഇതിന്റെ സ്റ്റീൽ റോൾ കേജ്, ടയർ, എഞ്ചിൻ എന്നിവ ഒഴികെ ബാക്കിയെല്ലാം ലെഗോ ടോയ്സ് അടുക്കി വെച്ച് നിർമ്മിച്ചതാണ്. ഇതിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് അലൻ ജോൺസൺ എന്ന വ്യക്തിയാണ്. 18മൈൽ വേഗതയിൽ മാത്രമേ ഇത് സഞ്ചരിക്കുകയുള്ളൂ. എങ്കിലും ഇവരുടെ കഠിന പരിശ്രമത്തിന് മുന്നിൽ റെക്കോർഡ് തകർക്കാൻ സാധിച്ചു എന്നതാണ് ഇവരുടെ വിജയം.