സഹജീവികളോട് സ്നേഹവും കാരുണ്യവും ഒക്കെ ഉണ്ടാകും എന്നുള്ളത് വളരെ നല്ല ഒരു സ്വഭാവമാണ്. ഏതൊരു മനുഷ്യനും ഉണ്ടാകേണ്ട നല്ല ഒരു സ്വഭാവം. നമ്മുടെ ഭൂമിയുടെ ഭാഗമാണ് എല്ലാ ജീവജാലങ്ങളും. അതുകൊണ്ട് തന്നെ നമുക്ക് എപ്പോഴും അവരോട് ഒരു പ്രതിബദ്ധതയും ഉണ്ടാവണം. ഈ ഭൂമി മനുഷ്യന്റെ മാത്രമല്ല എന്ന ചിന്ത എപ്പോഴും ഉണ്ടാകണം. ഒരു പുഴുവിന് പോലും ഈ ഭൂമിയിൽ ഒരു അധികാരം ഉണ്ട്. അത്തരത്തിൽ സഹജീവികളോട് സ്നേഹം കാണിച്ച് ചില അനുഭവങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഏറെ കൗതുകകരമായ ഇത്തരം വാർത്തകൾ ഇഷ്ടമാകുന്നവരിലേക്ക് ഇത് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
അതുകൊണ്ട് തന്നെ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക, കാട്ടിലെ രാജാവ് ആണല്ലോ സിംഹം. രാജാവാണെന്ന് പറഞ്ഞാലും സിംഹത്തിന്റെ ചെറുപ്പകാലത്ത് ഏതൊരു ജീവിയേയും പോലെ അതും കുട്ടി തന്നെയാണ്. ഒരു കുഞ്ഞു സിംഹത്തിനു പറ്റിയ ഒരു അമളിയെ പറ്റിയാണ് ആദ്യം പറയാൻ പോകുന്നത്. കണ്ടാമൃഗത്തിന്റെ അടിയിൽ പെട്ടുപോയ ഒരു സിംഹ കുഞ്ഞിന്റെ കഥ. കാണ്ടാമൃഗത്തിൻറെ അടിയിൽ പെട്ട് ഈ സിംഹ കുട്ടിയുടെ തല പുറത്തേക്ക് എടുക്കുവാൻ വലിയ ബുദ്ധിമുട്ടായിരുന്നുത്രേ. നിരവധി സിംഹങ്ങൾ ചേർന്നാണ് ഈ പ്രയത്നം വിജയിച്ചത്. അപ്പോഴേക്കും ആ സിംഹകുട്ടി തളർന്ന് അവശനായിട്ട് ഉണ്ടായിരുന്നു എന്നും അറിയാൻ സാധിക്കുന്നുണ്ട്.
ഇവിടെ മൃഗങ്ങൾ തന്നെയാണ് ഒരു രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ അങ്ങനെ അല്ലാത്ത ചില കാര്യങ്ങൾ കൂടി ഉണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു മൃഗമാണ് ജിറാഫ്. നീണ്ട കഴുത്ത് തന്നെ ആണ് പലപ്പോഴും ജിറാഫിന്റെ ഒരു മേന്മയായി എല്ലാവരും പറയാറുള്ളത്. ജിറാഫിന്റെ കഴുത്തിന് ഇടയിൽ ഒരു ടയർ കുടുങ്ങി. എങ്ങനെയാണെന്ന് അറിയില്ല, എന്താണെങ്കിലും അത് ഉപയോഗിച്ചാണ് പിന്നീട് ജിറാഫ് നടന്നിരുന്നത്. ഒരു ടയറിന്റെ ഭാരം എത്ര ആയിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അപ്പോൾ അതിട്ട് നടക്കേണ്ടി വരുന്ന ഈ അവസ്ഥയെ പറ്റി ഓർത്തു നോക്കിക്കേ.
രക്ഷാപ്രവർത്തകരുടെ സഹായത്തോടെ ടയർ ജിറാഫിന്റെ കഴുത്തിൽനിന്നും എടുത്തതിനുശേഷമാണ് ആ ജിറാഫ് ശരിക്ക് ഒന്ന് ഭക്ഷണം കഴിച്ചത് എന്ന് പറയുന്നതായിരിക്കും സത്യം. അതുപോലെ കാട്ടിലെ നിന്നും വെറുതെ നടക്കാനിറങ്ങിയ ആനക്ക് പറ്റിയ ഒരു അമളി ആണ് പറയാൻ പോകുന്നത്. ആനയുടെ തുമ്പിക്കൈ ആണ് കല്ലുകൾക്കിടയിൽ കുടുങ്ങിപ്പോയത്. അതിനോടൊപ്പം മരച്ചില്ലകളും ഉണ്ടായിരുന്നു. എന്ത് ചെയ്യാൻ സാധിക്കും, കുറേ ദിവസമാണ് ആന തളർന്ന് അവിടെ കിടന്നത്. പിന്നീട് ഗ്രാമവാസികളിൽ ആരോ കണ്ട് രക്ഷാപ്രവർത്തകരെ വിളിച്ചു ആനയെ രക്ഷിക്കുകയായിരുന്നു.
രക്ഷപ്രവർത്തകരെത്തി ആനയുടെ തുമ്പിക്കൈ പൂർവസ്ഥിതിയിലേക്ക് എത്തിച്ചപ്പോഴേക്കും ആന പിന്നീട് ഒരു വിധത്തിൽ ആണ് ആണ് കട്ടിലിലേക്ക് പോയത്. ഗർഭിണിയായ ഒരു ആടിനെ കണ്ടാൽ ആർക്കും ഒരു സഹതാപം തോന്നും. അത് അപകടത്തിൽ പെട്ടതാണെങ്കിലോ….? ആ സഹതാപം കൂടുകയും ചെയ്യും. അത്തരത്തിലൊരു ആടിനെയും കുറച്ചു നാട്ടുകാർ രക്ഷിച്ചിട്ടുണ്ട്. അത് എങ്ങനെയൊ വലിയൊരു മലയുടെ മുകളിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. താഴേക്ക് വീണു. പിന്നീട് കയറുവാൻ ആവുന്ന പണി ശ്രമിക്കുന്നുമുണ്ട്. എന്നാൽ അതിന് സാധിക്കുന്നില്ല. ചിലപ്പോൾ ശരീരത്തിന് ക്ഷീണം ആയിരിക്കാം.
ഒരു പക്ഷേ അതിന് കാരണമായിരിക്കുന്നത്. ഇത് കണ്ട് ആരോ ഒരാൾ രക്ഷാപ്രവർത്തകരെ അറിയിക്കുകയും അവർ വന്ന് ആടിനെ രക്ഷിക്കുകയും ചെയ്തു. ഇപ്പോഴും നല്ല മനസ്സുള്ള ആളുകൾ ഉണ്ടല്ലോ എന്നത് മാത്രമാണ് ഏറ്റവും സമാധാനം നൽകുന്ന ഒരു സത്യം എന്ന് പറഞ്ഞു കൊള്ളട്ടെ. ഏറെ കൗതുകകരമായ വീഡിയോ ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നു. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.