മാതൃത്വം എന്ന് പറയുന്നത് മനോഹരമായായ ഒരു പദവിയാണ്. അതുകൊണ്ട് തന്നെ ഗർഭിണിയാവുക എന്നത് ഏതൊരു പെണ്ണിന്റെയും ജീവിതത്തിൽ സന്തോഷം ഉളവാക്കുന്ന വലിയൊരു അമൂല്യ നിമിഷം തന്നെയാണ്. ഭൂമിയിലെ ഏറ്റവും പവിത്രമായ സ്നേഹം എന്ന് പറയുന്നത് മാതൃത്വം തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. നമ്മുടെ അമ്മമാരൊക്കെ എത്ര വേദന സഹിച്ചാകണം നമ്മെ പ്രസവിച്ചിട്ടുണ്ടാവുക എന്ന കാര്യം ഓരോ മക്കളുടെയും മനസ്സിൽ ഇപ്പോഴും ഉണ്ടെങ്കിൽ ഇന്ന് നമ്മുടെ നാട്ടിൽ ഇത്രയേറെ വൃദ്ധ സദനങ്ങൾ ഉയർന്നു വരില്ലായിരുന്നു. അമ്മയുടെ ഗർഭ പാത്രത്തിൽ നിന്ന് പുറത്തു വന്നതിനു ശേഷം നമ്മൾ അൽപ്പം വലുതാകുന്നത് വരെ എത്രയേറെ കഷ്ട്ടപ്പാടുകൾ സഹിച്ചാകും അവർ നമ്മെ പോറ്റി വളർത്തിയിട്ടുണ്ടാവുക. മനുഷ്യർ മാത്രമല്ല പ്രസവിക്കുന്ന എല്ലാ ജീവികളും ഒരുപാട് വേദനകൾ സഹിച്ചിട്ടുണ്ടാകും. നമുക്കറിയാം പല മൃഗങ്ങൾക്കും ജീവികൾക്കും ഒറ്റ പ്രസവത്തിൽ നിരവധി കുഞ്ഞുങ്ങളുണ്ടാകും. അത്തരം ജീവികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
അരോവാനോ ഫിഷ്. ഒട്ടുമിക്ക ആളുകൾക്കും ഈ ഫിഷിനെ വെറും വീട്ടിൽ വളർത്തുന്ന ഒരു മത്സ്യമായാണ് കാണപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ മത്സ്യം ചില്ലറക്കാരനല്ല കേട്ടോ. ഇവയെ പല രാജ്യങ്ങളിലും വിൽക്കപ്പെടുന്നത് ലക്ഷക്കണക്കിന് രൂപയ്ക്കാണ്. ചൈനയിലാണ് ഇവയെ കൂടുതലായും വാങ്ങുന്നതും വിൽക്കുന്നത്. കറുപ്പ് നിറത്തിലുള്ള അരോവാനോ മത്സ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2017 കറുപ്പ് നിറത്തിലുള്ള അരോവാനോ ഫിഷിനെ വിലക്കപെട്ടത് മൂന്നു ലക്ഷം ഡോളറിനാണ്. അതായത് രണ്ടു കോടി ഇരുപത് ലക്ഷം രൂപയിലധികം. ചൈനയിൽ ബ്രീഡ് ചെയ്ത ഇത്തരം എല്ലാ മത്സ്യങ്ങൾക്കുള്ളിലും ഒരു ചെറിയ മൈക്രോ ചിപ്പ് ഇൻജെക്റ്റ് ചെയ്ത് ബർത്ത് സർട്ടിഫിക്കറ്റും കൊടുക്കും. അത് സ്കാനർ വെച്ച് നോക്കിയാൽ ഈ മീനിന്റെ ശ്രിയ നമ്പറും ലഭിക്കും. ഇതിന്റെ മറ്റൊരു വിചിത്രമായ കാര്യം എന്ന് പറയുന്നത് ഫീമെയിൽ അരോവാനോകൾ ഒറ്റ പ്രസവത്തിൽ 20-50 മുട്ടകൾ വരെ ഇടാറുണ്ട്. ഇങ്ങനെ മുട്ടയിട്ടു ഉടനെ തന്നെ ആൺ അരോവാനോ ഫിഷുകൾ വന്ന് ആ മുട്ടകൾ വിഴുങ്ങുന്നു. ഇത് വിഴുങ്ങിക്കഴിഞ്ഞാൽ പിന്നെ ഇവ ഭക്ഷണമൊന്നും കഴിക്കില്ല. ഇങ്ങനെ വിഴുങ്ങിയ മുട്ടകൾ 30-40 ദിവസം വരെ വായക്കുള്ളിൽ വെച്ച് കുഞ്ഞുങ്ങളെ വിരിയിച്ചതിനു ശേഷം അവയെ പുറന്തള്ളുന്നു. എത്ര കൗതുകം നിറഞ്ഞ കാഴ്ചയല്ലേ.
ഇതുപോലെ മറ്റുള്ള ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.