നിങ്ങളിഷ്ട്ടപ്പെടുന്ന വ്യക്തി നിങ്ങളെ കുറിച്ച് ചിന്തിക്കുന്നു എന്നതിനുള്ള ചില ലക്ഷണങ്ങളിതാ.

നമ്മുടെയൊക്കെ ജീവിതത്തില്‍ നാം വളരെയധികം ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തിയുണ്ടായിരിക്കും. ആ ഒരാള്‍ നിങ്ങള്‍ക്കുമില്ലേ? ഏത് സമയത്തും നമ്മുടെ സങ്കടങ്ങള്‍ കേള്‍ക്കുന്ന നമ്മുടെ പ്രയാസങ്ങളിലും സന്തോഷങ്ങളിലുമെല്ലാം കൂടെ നില്‍ക്കുന്ന ആ ഒരാള്‍ എനിക്കും നിങ്ങള്‍ക്കുമെല്ലാം ഉണ്ടായിരിക്കും. മനസ്സ് തളരുന്ന സമയത്ത് നമ്മള്‍ പറയാതെ തന്നെ നമ്മളെ കേള്‍ക്കുന്ന ഒരു വ്യക്തി, ഞാനില്ലേ കൂടെ എന്ന് പറഞ്ഞു ചേര്‍ത്തു നിര്‍ത്താന്‍ ഒരാളുണ്ടാകുക എന്നത് നമുക്ക് ജീവിതത്തില്‍ കിട്ടുന്ന ഏറ്റവും വലിയൊരു ഭാഗ്യം തന്നെയാണ്. കാരണം അങ്ങനെ നമ്മളെ കേള്‍ക്കാന്‍ ഒരാളുണ്ടായാല്‍ തകരുന്ന ഏത് ജീവിതത്തെയും പുതിയൊരു പാതയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും. ഒരുപക്ഷെ, ആ ഒരു വ്യക്തി എന്ന് പറയുന്നത് നിങ്ങുടെ ആത്മാര്‍ത്ഥ സുഹൃത്താകാം, നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ ആകാം, നിങ്ങളുടെ കാമുകനാകാം. കാര്യം എന്തായാലും അങ്ങനെ ഒരു വ്യക്തി നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരുമായി നമുക്ക് എപ്പോഴും സംസാരിക്കാനും എപ്പോഴും കൂടെ വേണമെന്നൊക്കെ ആഗ്രഹിക്കാറില്ലേ. അവരെ കുറിച്ച് മാത്രമായിരിക്കും നമ്മുടെ ചിന്ത. അങ്ങനെയെങ്കില്‍ നാം ഇഷ്ട്ടപ്പെടുന്ന വ്യക്തി നമ്മളെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്നറിയാന്‍ എന്തെങ്കിലും വഴിയുണ്ടോ? എന്നാല്‍ അതിനെ കുറിച്ചാലോചിച്ചു ഇനി വിഷമിക്കേണ്ടതില്ല. എന്തൊക്കെയാണ് അതിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

3 signs that the person you love is thinking about you
3 signs that the person you love is thinking about you

കുറച്ചു ദിവസങ്ങളായി ഒരാളെ മാത്രം നമ്മള്‍ സ്വപ്നം കാണുന്നു. അയാളുമായി യാതൊരുവിധത്തിലുള്ള ബന്ധമോ അല്ലെങ്കില്‍ അവരെ കുറിച്ച് ചിന്തിക്കുകയോ ചെയ്യുന്നുമില്ല. പക്ഷെ, ആ ഒരാള്‍ എന്നും നമ്മുടെ സ്വപ്നത്തില്‍ വരുന്നു. തികച്ചും യാദൃശ്ചികം. അതിനര്‍ത്ഥം അയാള്‍ നമ്മളെ കുറിച്ച് ചിന്തിക്കുകയും ഏറെ ഇഷ്ട്ടപ്പെടുകയും ചെയ്യുന്നുണ്ട് എന്നാണ്. അങ്ങനെ ഒരാള്‍ നിങ്ങളുടെ സ്വപ്നത്തിലും വരുന്നുണ്ടോ?

അടുത്ത ലക്ഷണം എന്താണ് എന്ന് നോക്കാം. നിങ്ങളിലേക്ക് കൂടുതല്‍ അടുക്കാനും നിങ്ങളെ കുറിച്ച് എപ്പോഴും അറിയാനും നിങ്ങളുടെ വിശേഷങ്ങള്‍ തിരക്കാനുമായി നിങ്ങളുമായി ബന്ധമുള്ള കൂട്ടുകാരുമായി അയാള്‍ കൂടുതല്‍ അടുപ്പം കാണിക്കുന്നു. ഇതൊരു പക്ഷെ, ആ വ്യക്തി നിങ്ങളിലേക്കെത്താനുള്ള ദൈര്‍ഘ്യം കുറക്കുന്നു . അതുമല്ലെങ്കില്‍ പ്രത്യേകിച്ച് അടുപ്പമൊന്നും ഇല്ലാത്ത ഒരാളെ കുറിച്ച് പെട്ടെന്ന് നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നു. “ഞാനിപ്പോ എന്തിനാ അയാളെ കുറിച്ച് ചിന്തിച്ചേ” എന്ന് നാം മനസ്സിനോട് പലപ്പോഴും ചോദിച്ചിട്ടുണ്ടാകാം.

ലക്ഷണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ എന്റെയും നിങ്ങളുടെയും ജിവിതത്തില്‍ അങ്ങനൊരു വ്യക്തി ഇടം നേടിയിട്ടുണ്ടാകാം. എങ്കില്‍ നമ്മളെ മാത്രം കൂടുതല്‍ ഇഷ്ട്ടപ്പെടുക എന്നത് ഒരു ചെറിയ കാര്യമല്ല. അത്തരം ആളുകള്‍ക്ക്‌ നിങ്ങളുടെ ജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ കഴിയും. അവരെ കൈവിടാതിരിക്കുക.