നമ്മുടെ ഈ പ്രപഞ്ചത്തിൽ ഒരുപാട് വ്യത്യസ്തമായ സംഭവങ്ങൾ നടക്കുന്നുണ്ട്. മനുഷ്യന് താമസിക്കുവാൻ സാധിക്കുന്ന ജീവന്റെ അംശമുള്ള ഒരു ഗ്രഹം ഭൂമി മാത്രമാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഭൂമിക്ക് സമാനമായിട്ടുള്ള പല ഗ്രഹങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അവിടെ ജീവൻ നിലനിൽക്കാനുള്ള ചില കാര്യങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല. അതാണ് പലപ്പോഴും മറ്റു ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വേറിട്ട് നിർത്തുന്നത്. ജലവും ഓക്സിജനും എല്ലാം അടങ്ങിയ ഒരു ഗ്രഹമാണ് ഭൂമിയെന്നത് തന്നെയാണ് വാസയോഗ്യം ആകുവാൻ ഭൂമിയെ സഹായിക്കുന്നത്. എന്നാൽ നമ്മൾ ദിനംപ്രതി നമ്മുടെ ഭൂമിയെ വേദനിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
വളരെയധികം ബുദ്ധിമുട്ടേറിയ ചില ഗ്രഹങ്ങളും ഉണ്ട്. നരകമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള ചില ഗ്രഹങ്ങൾ. അത്തരത്തിലുള്ള ചില ഗ്രഹങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. അത്തരത്തിലുള്ള ഒരു ഗ്രഹത്തെ കുറിച്ച് പറയുകയാണെങ്കിൽ ഈ ഗ്രഹത്തിന്റെ പ്രത്യേകതയെന്നത് ഇവിടെ ജലം ഉണ്ടെന്നത് തന്നെയാണ്. എന്നാൽ സാധാരണ നമ്മുടെ ഭൂമിയിലുള്ള ജലത്തിന്റെ അംശമെന്നു പറയുന്നത് 70% ആണെങ്കിൽ ഈ ഗ്രഹത്തിലെ ജലത്തിന്റെ അംശമെന്നുപറയുന്നത് 100% ആണ്. അതായത് ആ ഗ്രഹം പൂർണമായും ജലത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. മഹാസമുദ്രങ്ങൾ ആണ് ഈ ഗ്രഹമെന്ന് അർത്ഥം. ഇതിന്റെ ആഴമെന്നു പറയുന്നത് നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ്. ഈ സമുദ്രത്തിന്റെ ആഴങ്ങളിൽ ജീവന്റെ കണികയുണ്ടോന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അഥവാ അവിടെ ജീവൻ ഉണ്ടെങ്കിലും അത് വളരെയധികം ഭീകരരൂപികളായ ജീവികൾ ആയിരിക്കും എന്നുള്ളതും ഉറപ്പാണ്. കാരണം അത്രയും ആഴത്തിൽ താമസിക്കാൻ സാധിക്കണമെങ്കിൽ അവർ അങ്ങേയറ്റം ഭീകരമായ രൂപം ഉള്ളവരായിരിക്കും.
അതുപോലെ തന്നെ മറ്റൊരു ഗ്രഹം ഉണ്ട് ഈ ഗ്രഹത്തിന്റെ പ്രത്യേകതയെന്നു പറയുന്നത് ഇവിടെ പെയ്യുന്ന മഴയാണ്. മഴയെന്ന് പറയുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്നത് നമ്മുടെ ഭൂമിയിൽ പെയ്യുന്ന മഴയായിരിക്കും. എന്നാൽ അങ്ങനെയല്ല ഈ ഗ്രഹത്തിൽ പെയ്യുന്ന മഴ. ഈ ഗ്രഹത്തിൽ ആരെങ്കിലും ചെന്നാൽ അവരെ കൊല്ലാൻ കെൽപ്പുള്ള മഴയാണ് ഈ ഗ്രഹത്തിലേക്ക് പെയ്യുന്ന മഴ. ചില്ലു മഴയാണ് ഇത്. വളരെയധികം മൂർച്ചയേറിയ ചില്ലുകളാണ് ഇവിടെ മഴയായി പെയ്യുന്നത്. പതിക്കുന്ന ഏതു വസ്തുവിനെയും കഷണങ്ങൾ ആക്കാൻ സാധിക്കുന്ന മഴ.