ചൈനയിലെ ഒരു ബീജ ദാതാക്കളുടെ ബാങ്ക് സോഷ്യൽ മീഡിയ വഴി മുന്നോട്ട് വന്ന് ബീജം ദാനം ചെയ്യണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. ദാതാക്കളുടെ കുറവ് നികത്താൻ സന്നദ്ധപ്രവർത്തകര്‍ ആളുകളെ സോഷ്യല്‍ മീഡിയ വഴി തിരഞ്ഞെടുക്കയും. ഗുണനിലവാരമുള്ള പുരുഷന്മാർക്ക് നല്ല പണം നൽകും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
സെജിയാങ് പ്രവിശ്യയിലെ ഹാങ്ങ്ശു നഗരം ആസ്ഥാനമായുള്ള സെജിയാങ് ഹ്യൂമൻ ബീജ ബാങ്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി ബീജം ദാനം ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇതിനായി ബാങ്ക് വിവിധ പരസ്യങ്ങളും നല്‍കിയിരുന്നു. ഇവരുടെ ഒരു പരസ്യത്തില്‍ നല്കിയ വാചകം ഇങ്ങനെയാണ് “ശുക്ലം ദാനം ചെയ്യുന്നത് രക്തം ദാനം ചെയ്യുന്നതിന് തുല്യമാണ്. ഇത് മാന്യമായ ഒരു മാനുഷിക പ്രവൃത്തിയാണ്. ഇത് ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ ധാരണ കാണിക്കുന്നു. നല്ല നിലവാരമുള്ള ഒരു ശുക്ലം ദാനം ചെയ്യുന്നയാളിന് 5,000 യുവാൻ (56,053 രൂപ) നൽകും, അതിനാൽ നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്?”
എന്നിരുന്നാലും ചൈനയിലെ ശുക്ല ബാങ്കുകളുടെ യാഥാർത്ഥ്യം സോഷ്യൽ മീഡിയ പ്രതികരണം സൂചിപ്പിക്കുന്നത് പോലെ സന്തോഷകരമല്ല. അടുത്ത കാലത്തായി ബാങ്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന് സെജിയാങ് ഹ്യൂമൻ ബീജ ബാങ്ക് ഡയറക്ടർ ഷെങ് ഹുയികിയാങ് പ്രാദേശിക ക്വിയാൻജിയാങ് ഈവനിംഗ് ന്യൂസിനോട് പറഞ്ഞു. സംഭാവനയെക്കുറിച്ച് ധാരാളം ഫോൺ കോളുകൾ വന്നിട്ടുണ്ടെങ്കിലും വളരെ കുറച്ചുപേർ മാത്രമാണ് ദാനം ചെയ്യാന്‍ മുന്നോട്ട് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വരുന്നവരിൽ അതികം യോഗ്യത കുറഞ്ഞവരും.
ഗർഭധാരണത്തിന് കഴിയാത്തതോ പാരമ്പര്യ രോഗങ്ങളുള്ളതോ ആയ കുടുംബങ്ങൾക്ക് യോഗ്യതയുള്ള ശുക്ലം നൽകുന്നു. ഈ ബീജ ബാങ്ക് പ്രതിവർഷം രണ്ടായിരത്തിലധികം കുടുംബങ്ങളെ സഹായിച്ചിട്ടുണ്ടെന്നും സ്ഥാപിതമായ 16 വർഷത്തിനിടെ 11,420 കുഞ്ഞുങ്ങൾ ജനിച്ചുവെന്നും ഷെങ് പറഞ്ഞു.