നമ്മൾ ഇത്രയും കാലം ചെയ്തത് ഒക്കെ തെറ്റാണോ.? നമ്മൾ ശരീരഭാഗങ്ങൾ കൃത്യമായി എങ്ങനെ ആണ് വൃത്തിയാക്കേണ്ടത്.? പലപ്പോഴും നമ്മുടെ ശരീരഭാഗങ്ങൾക്ക് കൃത്യമായ ശ്രദ്ധയും പരിചരണവും ലഭിക്കാറില്ല. ദിവസവും രണ്ടു നേരം കുളിക്കുന്നത് കൊണ്ട് മാത്രം ശരീരം പൂർണമായും വൃത്തിയാക്കില്ല. ഓരോ ശരീരഭാഗവും വൃത്തിയാക്കേണ്ടത് പല രീതികളിലാണ്. ഈ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ അജ്ഞതമൂലം ശരീരം ബാക്ടീരിയകളുടെ കേന്ദ്രമായി മാറുന്നുണ്ട്.
ഇത് മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നമ്മളെ നയിക്കും. ചെവി, മുടി തുടങ്ങി ശരീരത്തിൻറെ മുക്കുംമൂലയും വരെ എങ്ങനെ വൃത്തിയാക്കണം എന്ന് മനസിലാക്കണം. കൈ മുട്ടിലെ കറുപ്പ് നിറം മാറ്റുന്നത് പോലെയുള്ള ചില നുറുങ്ങു വിദ്യകളും അറിയണം.
ശരീരത്തിൽ ഏറ്റവും നിറം മങ്ങിയത് എവിടെ എന്ന് ചോദിച്ചാൽ എല്ലാവർക്കും ഒരൊറ്റ ഉത്തരം ഉണ്ടാകും, കൈമുട്ട്. എത്ര വെളുത്തത് ആണ് എങ്കിലും കൈമുട്ടുകൾ നിറം മങ്ങി ഇരിക്കും. പലപ്പോഴും പലരിലും ഇത് അപകർഷതാബോധത്തിൽ വഴിയൊരുക്കാറുണ്ട്. മറ്റു ശരീരഭാഗങ്ങളിൽ നിന്ന് തീർത്തും അയഞ്ഞതുമായ ത്വക്ക് ആണ് കൈമുട്ടിലേത്. അതുതന്നെയാണ് അവിടുത്തെ ഇരുണ്ട നിറത്തിൽ കാണപ്പെടുന്നതിന്റെ കാരണവും. ഏതെങ്കിലും സ്ക്രബ് ഉപയോഗിച്ച് വൃത്താകൃതിയിൽ മൃദുവായി തടവുക.
ശേഷം ടിഷു ഉപയോഗിച്ച് നന്നായി തുടച്ചെടുക്കുക. ഇത് കുറച്ചു ദിവസം തുടർന്ന് ചെയ്തു നോക്കൂ. ഇതിൻറെ റിസൾട്ട് കണ്ട് ശരിക്കും ഞെട്ടി പോകും. കൃത്യമായ ദന്തസംരക്ഷണം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.? യഥാർത്ഥത്തിൽ പല്ല് തേക്കുന്നത് കൊണ്ട് പല്ലുകൾ പകുതി മാത്രമേ വൃത്തി ആവുകയുള്ളൂ. ദിവസവും രണ്ടുനേരം ബ്രഷ് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഇല്ലെങ്കിൽ പല്ലുകളിൽ ബാക്റ്റീരിയ ഉണ്ടാവുകയും പല്ലിലെ ഇനാമൽ മോശം ആക്കുകയും ചെയ്യുന്നുണ്ട്. ലാക്റ്റിക് ആസിഡ് വികാസത്തിന് ഇതിന് കാരണമാകുന്നു. അതുപോലെ തന്നെ പ്രധാനമാണ് കൃത്യമായി രണ്ടുനേരം ബ്രഷ് ചെയ്യുക എന്നത്.
നമ്മുടെ പല്ലിന്റെ 45 ഡിഗ്രി കോണിൽ ബ്രെഷ് എത്തണം. എങ്കിൽ മാത്രമേ കൃത്യമായി നമ്മുടെ പല്ലുകൾ വൃത്തിയാകു. ഓരോ ഭാഗവും എട്ട് മുതൽ പത്ത് സെക്കൻഡ് വരെ വൃത്താകൃതിയിൽ വൃത്തിയാക്കുക. ഇരു ഇലക്ട്രിക്ക് ബ്രഷിന് ഇത് എളുപ്പത്തിൽ സാധിക്കും. ഇനി അഥവാ നമ്മൾ സാധാരണ ബ്രഷ് ആണ് ഉപയോഗിക്കുന്നതെങ്കിൽ മൃദുവായത് തെരഞ്ഞെടുക്കുന്നതാണ് നല്ലത്.പല്ലുകൾ ശുചിയാക്കുന്നതിന് പോലെ പ്രധാനമാണ് നാവ് വൃത്തിയാക്കുന്നതും, അല്ലെങ്കിൽ അവിടെ വളരുന്ന ബാക്ടീരിയകൾ വായയിൽ ദുർഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നു.
അതുകൊണ്ടുതന്നെ നല്ലൊരു ടങ്ങ് ക്ലീനർ വേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ചു കൊണ്ട് വേണമെങ്കിലുംഎളുപ്പത്തിൽ വൃത്തിയാക്കാം, അത് സേഫ് ആയ ഒരു രീതിയല്ല. അടുത്തത് നമ്മുടെ ചെവിയുടെ ഉൾഭാഗം വളരെ സെൻസിറ്റീവാണ്. അവിടെ ബഡ്സ് സ്പർശിക്കുമ്പോൾ ക്ഷതം ഏൽക്കാൻ സാധ്യത കൂടുതലാണ്. ഇതുകൂടാതെ നഖങ്ങൾ കൊണ്ട് വാക്സ് എടുക്കാൻ നോക്കുമ്പോൾ അത് കൂടുതൽ ഉള്ളിലേക്ക് പോവുകയാണ് ചെയ്യുന്നത് . എന്നാൽ കുറച്ചുകൂടി കാര്യക്ഷമമായ ചെവി ക്ലീൻ ചെയ്യണം എങ്കിൽ എന്ത് ചെയ്യണം.?
ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില അറിവുകൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടു തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.