വ്യത്യസ്തമായ നിയമം നിലനിൽക്കുന്ന പല രാജ്യങ്ങളും ഈ ലോകത്തിൽ ഉണ്ട്. അതിൽ ഇന്ത്യ പോലും ഉൾപ്പെടുന്നുണ്ട് എന്ന് പറയുന്നതാണ് സത്യം. വളരെയധികം വ്യത്യസ്തമായ ചില നിയമങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. നിങ്ങൾ ചൂയിഗം കഴിക്കാൻ ഇഷ്ടമുള്ളവർ ആണെങ്കിൽ വെറുതെ ഇരിക്കുന്ന ചൂയിഗം വായിലിട്ട് ചവയ്ക്കുന്നത് ഒരു ഹോബിയായി ഉള്ളവരാണോ എങ്കിൽ നിങ്ങൾ സിംഗപ്പൂരിലേക്ക് പോകാതിരിക്കുന്നത് ആയിരിക്കും നല്ലത്. കാരണം സിംഗപ്പൂരിൽ ച്യൂയിംഗം ചവയ്ക്കുന്നത് വളരെയധികം കുറ്റകരമായ ഒരു കാര്യമാണ്. അവിടെ ഉള്ള പോലീസ് കാണുകയാണെങ്കിൽ അവിടെ വലിയ ശിക്ഷ പോലും ലഭിക്കാൻ സാധ്യതയുള്ള ഒരു കുറ്റമാണ്.
ചുംബനം എന്നാൽ പ്രണയത്തിൻറെ ഒരു പര്യായം ആണെന്നാണ് എല്ലാവരും കരുതുന്നത്. നമ്മൾ ദുബായിലേക്ക് പോയി നമ്മുടെ പ്രിയപ്പെട്ടവരേ ദുബായിൽ വച്ച് നമ്മൾ ഒന്നു ചുംബിച്ചാൽ അതും പൊതുവായി ആണെങ്കിൽ അത് വലിയ കുറ്റകരമായ കാര്യമാണ്. അവിടെ വലിയ പ്രശ്നങ്ങളായിരിക്കും ഇതിനുപിന്നാലെ ഉണ്ടാകാൻ പോകുന്നത് എന്നാണ് പറയുന്നത്. നിയമപരമായി അങ്ങനെ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ അപ്പോൾ തന്നെ പോലീസ് വന്ന് ജയിലിലേക്ക് കൊണ്ടു പോകും. എന്തൊരു വിചിത്രമായ നിയമമാണിത്. ഇനി മറ്റൊരു രാജ്യത്ത് ശവത്തെ കല്യാണം കഴിക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ജീവിതത്തിൽ മുഴുവൻ തകർച്ചകളും പരാതികളും മാത്രമാണ് നേരിട്ടത്, ഇനി ഞാൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നുന്നുണ്ടോ…?
അങ്ങനെ തോന്നി ആത്മഹത്യ ചെയ്യുവാൻ തീരുമാനിക്കുകയാണ് എന്നുണ്ടെങ്കിൽ അതും കുറ്റം ആണ്. അത് മറ്റെങ്ങുമല്ല നമ്മുടെ ഇന്ത്യയിൽ തന്നെയാണ് അങ്ങനെ ആത്മഹത്യ ചെയ്യുന്നത് വലിയ കുറ്റം. നമ്മുടെ ഇന്ത്യയിൽ അതായത് പോലീസിനെ അറിയുകയാണെങ്കിൽ കേസെടുക്കാൻ സാധിക്കും എന്നാണ് അറിയുന്നത്. സ്വിറ്റ്സർലാൻഡിലെ തെരുവോരങ്ങളിലൂടെ നിങ്ങൾക്ക് നഗ്നപാദരായി കാൽനടയാത്ര നടത്താൻ തോന്നാറുണ്ടോ…? എങ്കിൽ എപ്പോൾ അകത്തായി എന്ന് ചോദിച്ചാൽ മതി. കാരണം അവിടുത്തെ ഒരു പൊതുവായുള്ള അശ്ലീല നിയമമാണ് അത്. പിടിക്കുകയാണെങ്കിൽ വലിയ തോതിലാണ് അവർ ശിക്ഷ ഈടാക്കുന്നതും, ഒരിക്കൽ ഒരു സ്വിറ്റ്സർലാൻഡുകരൻ തന്റെ നഗ്നമായ പാദങ്ങൾ കൊണ്ട് നടന്നതിന് 100 ഡോളറിലധികം രൂപയാണ് പിഴ അടയ്ക്കേണ്ടി വരുന്നത് .
അവിടെ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് പോലും കുറ്റകരമാണ് പറയുന്നത് ഈ മിണ്ടാപ്രാണികളുടെ ഭക്ഷണം നൽകുന്നതിൽ എന്തു കുറ്റമാണ് ഇരിക്കുന്നത്. ആയിരക്കണക്കിന് പ്രാവുകൾ ആണ് ഇവിടേക്ക് ചേക്കേറിയത്. വിനോദസഞ്ചാരികൾ ഒക്കെ പലപ്പോഴും ഇവയ്ക്ക് ഭക്ഷണം നൽകാറുണ്ട്. അവിടുത്തെ നിയമം അനുസരിച്ച് ഇത്തരം ജീവികൾക്ക് ഭക്ഷണം നൽകുന്നത് നിയമവിരുദ്ധമാണ്. വലിയ തോതിൽ ഉള്ള ഇവയുടെ വർദ്ധനവ് വന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്, വെറുതേ പുല്ല് തിന്നുന്ന പശുവിനെ ഓടിക്കുന്നതിൽ ഹരം കണ്ടെത്തുന്ന ഒരു വ്യക്തി ആണെങ്കിൽ നിങ്ങൾ സ്കോട്ട്ലാന്റിലേക്ക് പോകാതിരിക്കുന്നതായിരിക്കും നല്ലത്. അവിടെ പശുവിനെ ഓടിക്കുന്നത് നിയമവിരുദ്ധമായ കാര്യമാണ് നമുക്കറിയാം ബുദ്ധൻറെ ഒരു വലിയ ഒരു ശിൽപം തന്നെയാണ് ശ്രീലങ്കയിൽ ഉള്ളത്. എന്നാൽ ഈ ബുദ്ധൻറെ അരികിലിരുന്ന് സെൽഫി എടുക്കാം എന്ന് തോന്നുന്നുണ്ടെങ്കിൽ, അത് വെറും വ്യാമോഹം മാത്രമാണ് കേട്ടോ.
കാരണം അങ്ങനെ സെൽഫി എടുക്കാൻ ഒന്നും സമ്മതിക്കില്ല. അവിടെയുള്ളവർ നിയമവിരുദ്ധമായ കാര്യമാണ്. ഇനിയുമുണ്ട് ഉള്ള നിരവധി നിയമങ്ങൾ. അവയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.