സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു വരുകയാണ് ഇന്നും നാളെയും അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ല ഭരണകൂടങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ ആവിശ്യപ്പെട്ടു ഇതിനോടകം സംസ്ഥാനത്തിന്റെ വിവിധ ഭാകങ്ങളില്‍ നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ മഴ സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഇടുക്കി ഏലപ്പാറ വാഗമണ്‍ റോഡില്‍ നല്ലതണ്ണി പലത്തിന് സമീപം രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപോയി. ഇടുക്കി കോട്ടയം ജില്ലകളുടെ വിവിധ ഭാകങ്ങളില്‍ ഉരുള്‍ പൊട്ടി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ഉടന്‍ മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലപ്പുറം നിലമ്പൂരില്‍ ചാലിയാര്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് നിലമ്പൂര്‍ ടൌണില്‍ വെള്ളം കയറി. കരുവാരകുണ്ടിലെ 100 കൊടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മലപ്പുറം ജില്ലയില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രക്യാപിച്ചു.