2020ൽ സംഭവിക്കുമെന്ന് പ്രവിചിക്കപ്പെട്ട സംഭവങ്ങള്‍.

2020  എന്ന വർഷം നമുക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. പല രീതിയിൽ ജീവിച്ചരുന്ന ആളുകളുടെ ജീവിതം തന്നെ ഒരൊറ്റ നിമിഷം കൊണ്ട് നാല് ചുവരുകൾക്കുള്ളിൽ ഒതുക്കി തീർക്കേണ്ടി വന്നു. ദൈവം ഉണ്ട് എന്ന് വിശ്വസിക്കാൻ ഇതിൽ കൂടുതൽ ഒന്നും തന്നെ വേണ്ട. കോവിഡ് -19 എന്ന പകർച്ചവ്യാധി നമുക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ ഈ രോഗം ലോകമൊട്ടാകെ പടർന്നു പിടിച്ചു. സാമ്പത്തിക രാജ്യമെന്നോ വികസന രാജ്യമെന്നോ വ്യത്യാസമില്ലാതെ കൊറോണ എന്ന വൈറസ് രോഗത്തിന്റെ പിടിയിലായി.

എല്ലാം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളൽ സ്തംഭിച്ചു.   തുടക്കത്തിൽ ചൈന പോലെയുള്ള രാജ്യങ്ങളിൽ ഭക്ഷണം കിട്ടാൻ പോലും കഴിയാത്ത വിധത്തിൽ രോഗം വ്യാപിച്ചു. നിരവധിയാളുകൾക്കു ജീവൻ നഷ്ട്ടപ്പെട്ടു. പതിയെ അവരെല്ലാം രോഗത്തെ പിടിച്ചു കെട്ടാൻ തുടങ്ങിയെങ്കിലും ഇന്ത്യ പോലെയുള്ള രാജ്യങ്ങളെ കോവിഡ് നന്നായി തന്നെ ബാധിച്ചു. ഇന്ന് നമ്മുടെ കേരളത്തെ തന്നെ ഈ രോഗം പിടിച്ചു കുലുക്കി എന്ന് തന്നെ പറയാം. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനവ് തന്നെയാണ് കാണുന്നത്. രോഗികളുടെ എണ്ണം ആയിരത്തിൽ കവിഞ്ഞു. മരണസംഖ്യയുടെ എണ്ണം ഉയർന്നു.

Prediction in 2020
Prediction in 2020

2020 എന്ന വർഷം തുടങ്ങുന്നതിനു മുമ്പ് തന്നെ ഒരുപാട് ആളുകൾ ഈ വർഷം സംഭവിക്കാൻ പോകുന്ന ഒരുപാട് കാര്യങ്ങൾ പ്രവചിച്ചിരുന്നു. പല ആളുകളും തങ്ങളുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന പല കാര്യങ്ങളും മുൻകൂട്ടി പ്രവചിക്കാറുണ്ടായിരുന്നു. അതിൽ ഒരാളാണ് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന നമ്മുടെ എബ്രഹാം ലിങ്കൺ തന്റെ മരണം മുൻകൂട്ടി പ്രവചിച്ചിരുന്നു. ഒരിക്കൽ അയാൾ ഒരു സ്വപ്നത്തെ കുറിച്ചു പറഞ്ഞിരുന്നു. തന്റെ വൈറ്റ്ഹൗസിലേക്കു അദ്ദേഹം നടന്നു നീങ്ങുകയായിരുന്നു. അപ്പോഴതാ ഹാളിൽ ഒരാൾ രക്തം വാർന്നു മരിച്ചു കിടക്കുന്നു. തന്റെ അംഗരക്ഷകരായ പട്ടാളക്കാരിൽ ഒരാളോട് അത് ആരാണ് എന്ന് എബ്രഹാം ലിങ്കൺ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് അത് തങ്ങളുടെ രാജ്യത്തിന്റെ പ്രസിഡന്റ് ആണ് എന്നാണ് . വൈകാതെ എബ്രഹാം മരണപ്പെടുകയും ചെയ്തു. ഇത്തരം പ്രവചനങ്ങൾ കൂടുതലായും പറയുന്നത് ജ്യോതിഷം പഠിച്ച പണ്ഡിതന്മാർ ആണ്.അത് എന്തൊക്കെയാണ് എന്ന് നോക്കാം.

ഭാവിയെ കുറിച്ച് പ്രവചനങ്ങൾ നടത്തുന്നയാളാണ് റേ കുർസ് വെയിൽ 1999ൽ ഒരു പ്രവചനം നടത്തിയിരുന്നു. മനുഷ്യന്റെ ആയൂർദൈർഗ്യം 100 വയസ്സിൽ ഉയരുമെന്ന് എന്നായിരുന്നു പ്രവചനം നടത്തിയിരുന്നു. അത് അത് പോലെ സംഭവിച്ചു. വരും കാലങ്ങളിൽ കഠിനവും വിട്ടുമാറാത്ത രോഗങ്ങളും നിർണ്ണയിക്കാൻ സമ്പൂർണ്ണ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിലവിൽ വരികയും അത് മനുഷ്യന്റെ ആയുർദൈർഘ്യത്തെ ഉയർത്തുകയും ചെയ്യുമെന്ന് പ്രവചിച്ചിരുന്നു. 2020 എന്ന വർഷമായപ്പോഴേക്കും അത് സത്യമായി എന്ന് തന്നെ പറയാം. ഇനിയും നമ്മളെ ഞെട്ടിക്കുന്ന ഒരുപാട് കാര്യങ്ങൾ അദ്ദേഹം പ്രവചിച്ചിരുന്നു. അത് എന്തെല്ലാം ആണ് എന്നറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.