സുബി സുരേഷിന്റെ യഥാർത്ഥ രൂപം കണ്ട് അമ്പരന്ന് ആരാധകർ.

ഒരുപാട് ഹാസ്യ പരമ്പരകൾ വഴിയും സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഒരു നടിയാണ് സുബി സുരേഷ്. ഒരുപാട് കാലമായി സ്റ്റേജ് ഷോകളിൽ സുബി സുരേഷിന്റെ സാന്നിദ്ധ്യം ശ്രേദ്ധേയമാണ്. സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന സ്റ്റേജ് ഷോയിലൂടെ കുട്ടികളുടെ മനസ്സ് പിടിച്ചെടുത്ത താരമാണ് സുബി സുരേഷ്. ഒരു കാലത്ത്  കോമഡി ചലച്ചിത്രത്തിലെ സ്ഥിര നായികയായിരുന്നു സുബി സുരേഷ്. ഇവർ കോമഡികളിലും പരമ്പരയിലും എല്ലാം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ പോലെത്തന്നെ ജീവിതത്തിലും അതേ സ്വഭാവ രീതി തന്നെയാണ്. എല്ലാവരോടും ഹാസ്യം നിറഞ്ഞ സംസാരം.

Subi Suresh
Subi Suresh

മിനിസ്‌ക്രീനിൽ മാത്രമല്ല, ബിഗ്സ്ക്രീനിലും താരത്തിന്റെ അഭിനയ മികവ് ശ്രദ്ധേയമാണ്. പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടിയാണ്. ഏറെ കാലമായി അഭിനയവും ഹാസ്യപരമ്പരയും ജീവിതമാക്കി മാറ്റിയ നടി. എന്നാൽ സുബി സുരേഷ് ഇത് വരെയും വിവാഹം കഴിച്ചിട്ടില്ല എന്നതാണ് സത്യം.ഇത്രയും കാലമായിട്ടും സുബി സുരേഷ് വിവാഹം കഴിക്കാത്തതിന് പിന്നിൽ ഒരു കാരണമുണ്ടായിരുന്നു. തന്റെ ഒരു നഷ്ട്ട പ്രണയത്തെ കുറിച്ച് പങ്കു വെച്ചിരുന്നു. ഒരുപക്ഷെ സുബി സുരേഷ്  വിവാഹിതയാകാൻ താല്പര്യമില്ലാത്തതിന് പിന്നിലുള്ള കാരണവും ഈ നഷ്ട്ടപ്രണയം തന്നെയായിരിക്കാം.

എന്നാൽ  ബർത്തിഡേ വിശേഷവുമായി തന്റെ ഒരു ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ് താരം. ഒരു മേയ്ക്കപ്പും ഇല്ലാതെ അൽപ്പം നിറം മങ്ങിയ സാരിയിൽ നിൽക്കുന്ന ഫോട്ടോയിൽ ബർത്തിഡേ ഗേൾ എന്ന ക്യാപ്‌ഷൻ നൽകിയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതാണ് തന്റെ യഥാർത്ഥ രൂപവും നിറമെന്നും അല്ലാതെ ഒരുപാട് ചായം വാരി പൂശിയ ഞാനല്ല യഥാർത്ഥ ഞാൻ എന്നും സുബി സുരേഷ് പോസ്റ്റിൽ പറയുന്നുണ്ട്. സുബി സുരേഷിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കാണുക.