നമുക്ക് ചുറ്റും കാണുന്ന ഓരോ ഉപകരണങ്ങളും നമ്മളെ പോലെയുള്ള ഓരോ മനുഷ്യന്മാരുടെയും കണ്ടുപിടിത്തങ്ങളാണ്. അല്ലെ? പക്ഷെ നമ്മൾ ഒരു കാര്യം മാത്രം ചിന്തിക്കുന്നില്ല. അത് എങ്ങനെയുണ്ടാക്കി? അതിന്റെ പിന്നിലുള്ള പ്രവർത്തനവും തത്വവും എന്താണ്? ഇതിനെ കുറിച്ചൊന്നും നമ്മൾ ബോധവാന്മാർ അല്ല എന്നതാണ് സത്യം. അതിലുപരി നമ്മളത് അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് കാര്യം. എന്നാൽ ഓരോ ഉപകരണങ്ങൾ ഉണ്ടാക്കുന്നതും അത് പ്രവർത്തിപ്പിക്കുന്നതും വളരെ സൂക്ഷ്മമായാണ്. അതും മനുഷ്യന്റെ തലച്ചോറിൽ ഉദിക്കുന്ന ആശയങ്ങൾ മാത്രം പ്രയോജനപ്പെടുത്തി. നമ്മളിന്ന് ഇവിടെ പറയുന്നത് ഇത്തരത്തിൽ ഓരോ ആളുകൾ കണ്ടെത്തിയ ഉപകരണങ്ങൾക്കു പിന്നിലുള്ള പ്രവർത്തനത്തെ കുറിച്ചാണ്.
ആദ്യമായി നമുക്ക് പൈൽ ബ്രേക്കർ എന്താണ് എന്ന് നോക്കാം. എല്ലാവരും ഈ ഉപകരണം കണ്ടിട്ടുണ്ടാകും. എന്നാൽ ഈ ഉപകരണത്തിന്റെ യഥാർത്ഥ പേര് എന്താണ് എന്ന് ആർക്കും അറിയില്ല എന്നതാണ് സത്യം. വലിയ കെട്ടിടങ്ങളും ഭിത്തികളും പൊളിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകാരണമാണിത്. മാത്രമല്ല, വലിയ വലിയ പാറക്കഷണങ്ങളും ഇരുമ്പു കമ്പികളും കെട്ടിടങ്ങൾക്ക് മുകളിലേക്ക് ഉയർത്താൻ വേണ്ടിയും ഈ ഉപകരണം ഉപയോഗിക്കുന്നുണ്ട്.
നമുക്ക് എവിടെയാണ് പൊളിച്ച് എടുക്കേണ്ടത് ആ ഭാഗത്തേക്ക് പൈൽ ബ്രേക്കർ ഇറക്കി വെച്ച് കൊടുത്താൽ കൃത്യമായ സ്ഥലത്ത് അത് മാർക്ക് ചെയ്യുകയും കൃത്യമായി ബ്രേക്ക് ചെയ്യാനും സാധിക്കും. ഇത്തരം വലിയ കെട്ടിടങ്ങൾ ഒക്കെ പൊളിച്ചു നീക്കുന്ന ജോലി എന്നത് അത്യാവശ്യം ഭാരമേറിയ ജോലി തന്നെയാണ്. അത് കൊണ്ട് തന്നെ അതിൽ അൽപ്പം കായികാധ്വാനവും കൂടുതലാണ്. ആളുകൾക്ക് ഇത്തരം ജോലികൾ എടുക്കുന്നതിനു ഒരുപാട് പരിമിതികൾ ഉണ്ടാകും. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പൈൽ ബ്രേക്കർ കൊണ്ട് സാധിക്കും. ഇനിയുമുണ്ട് ഇത്തരം ഉപകാരണങ്ങൾ. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.