നമ്മുടെ കണ്ണും കാഴ്ച്ചയും ദൈവത്തിന്റെ അത്ഭുതകരമായ ഒരു സൃഷ്ടി തന്നെയാണ്. ” കണ്ണില്ലെങ്കിലേ അതിന്റെ വിലയറിയൂ” എന്ന് നമ്മുടെ പൂർവ്വികർ പറയുന്നത് നമ്മൾ കേട്ടു കാണുമല്ലോ. അപ്പോൾ അതിന്റെ പ്രാധാന്യം എത്രത്തോളമാണ് എന്ന് നിങ്ങൾക്കറിയാവുന്നതുമാണ്. നമ്മുടെ വീട്ടിലൊന്നു കറണ്ട് പോയാൽ കുറച്ചു നേരത്തേക്ക് നമുക്ക് ഒന്നും കാണാൻ കഴിയാത്ത അവസ്ഥ നിങ്ങൾക്കുണ്ടായിട്ടുണ്ടോ? വളരെ കുറച്ചു സെക്കൻഡുകൾ മാത്രം നമുക്ക് ഒന്നും കാണാൻ കഴിയില്ല. നമ്മുടെ കണ്ണ് ഇരുട്ടിനോട് അഡാപ്റ്റ് ആകുന്നത് വരെ വളരെ ബുദ്ധിമുട്ടാകും കാഴ്ച്ചക്ക്.
ഒപ്റ്റിക്കൽ ഇല്ലൂഷൻ എന്ന ഒരു പ്രതിഭാസത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഈ വാക്ക് കേട്ടിട്ടില്ല എങ്കിലും ഇത് എല്ലാവർക്കും സുപരിചിതമായ ഒന്ന് തന്നെയാണ്. ഒരാൾക്ക് മാത്രം കാണാൻ കഴിയുന്നതും എന്നാൽ അതേ സമയം മറ്റൊരാൾക്ക് കാണാൻ കഴിയാത്തതുമായ ഒരു പ്രതിഭാസമാണ് ഒപ്റ്റിക്കൽ ഇല്ലൂഷൻ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. അതായത് കാണുന്ന കാഴ്ച്ച സത്യമാണോ അതോ തോന്നലാണോ എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. “നന്ദനം” എന്ന സിനിമയിൽ ബാലാമണി എന്ന കഥാപാത്രത്തിന് ഉണ്ടാകുന്ന ആ അവസ്ഥയെ ആണ് ഒപ്റ്റിക്കൽ ഇല്ലൂഷൻ എന്ന് പറയുന്നത്.ഒരുപക്ഷെ, ഇപ്പോൾ കാര്യമെന്താണ് എന്ന് എല്ലാവർക്കും മനസ്സിലായിക്കാണും.
ഒപ്റ്റിക്കൽ ഇല്ലൂഷൻ എന്ന പ്രതിഭാസം പല തരത്തിലാണ് നമുക്ക് അനുഭവപ്പെടുക. ആദ്യത്തേത് എന്ന് പറയുന്നത് “ദി താച്ചർ ഇല്ലൂഷൻ.” ഇത് എന്താണ് എന്ന് നോക്കാം. ഒരു ഉദാഹരണത്തിലൂടെ നമുക്ക് ഇത് എന്താണ് എന്ന് മനസിലാക്കാം. തല കീഴായി നിൽക്കുന്ന മൂന്നു സ്ത്രീകളുടെ ചിത്രത്തിലേക്ക് നോക്കുക. ഒറ്റ നോട്ടത്തിൽ സുന്ദരികളായ മൂന്നു സ്ത്രീകൾ. ഒന്ന് സൂക്ഷിച്ചു നോക്കിയാലും പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും കാണാനും കഴിയുന്നുമില്ല. എന്നാൽ ആ മൂന്നു ചിത്രങ്ങളൊന്നും നേരെ വെച്ച് നോക്കുക. ഞെട്ടിപ്പോകും നമ്മൾ. പേടിച്ചു പോകും. കാര്യം എന്താണ് എന്നറിയണ്ടേ? ആ മൂന്നു ചിത്രത്തിലെയും സ്ത്രീകളുടെ മുഖത്തുള്ള അവയവങ്ങൾ എല്ലാം തന്നെ തല കീഴായാണ് വെച്ചിരിക്കുന്നത്. പക്ഷെ, ആ ചിത്രം തല കീഴായി വെക്കുമ്പോൾ ആ മാറ്റം നമുക്ക് മനസ്സിലാക്കാൻ കത്തിയിള്ള. അത് നമ്മുടെ തലച്ചോറിന്റെ ഒരു പ്രത്യേകതയാണ്. മാർഗരി താച്ചറിന്റെ ഒരു ചിത്രമാണ് ഈ തിയറിയെ കുറിച്ച് കൂടുതൽ വിശദമാക്കുന്നത്. എന്തായാലും ഈ തിയറി വളരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇത് പോലെ ഒരുപാട് ഒപ്റ്റിക്കൽ ഇല്ലൂഷൻസ് ഇനിയുമുണ്ട്. അവ ഏതൊക്കെയാണ് എന്നും എന്താണ് അവയുടെ പ്രത്യേകത എന്നും അറിയാൻ താഴെയുള്ള വീഡിയോ കാണുക.