വ്യത്യസ്‌തമായ രീതികളില്‍ പ്രസവിക്കുന്ന മൃഗങ്ങള്‍

ഗർഭം ധരിക്കുക എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിൽ ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. നീണ്ട പത്തു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കുഞ്ഞിന്റെ അമ്മയാകുന്നത് വരെയുള്ള  നീണ്ട ആ ഒരു കാലസമയം എന്ന് പറയുന്നത് ഏതൊരു സ്ത്രീക്കും തന്റെ ജീവിതത്തിൽ ലഭിക്കാവുന്ന  വളരെ പവിത്രമായ ഒരു കാര്യമാണ്. ഈ ഒരു പിരീഡിൽ അവൾ കൂടുതൽ കരുതലും തലോടലും ആഗ്രഹിക്കുന്നുണ്ട്. ഓരോ ദിവസവും കഴിയുന്തോറും അവളുടെ ഉള്ളിൽ ഒരു ജീവനും കൂടി വളരുന്നുണ്ട് എന്ന തോന്നൽ അവളെ കൂടുതൽ സന്തോഷവതിയാക്കുന്നു. അവളുടെ ലോകം ആ കുഞ്ഞിനു മാത്രമായി മാറ്റി വെക്കുന്നു. പ്രസവ സമയത്ത് അവൾ അനുഭവിക്കുന്ന അസഹനീയമായ വേദന പോലും ആ കുഞ്ഞിനെ കാണുന്ന നിമിഷം അവൾ തന്നെ അത് മറക്കുന്നു. അതിനു പിന്നിൽ ഒരു കാരണമേ ഒള്ളു. ‘അമ്മ എന്ന വാക്ക് അവൾക്കുള്ളിൽ ഭദ്രമാണ്.

Different types of Animals
Different types of Animals

നമ്മൾ മനുഷ്യർ പത്തു മാസം ഗർഭം ധരിച്ചാണ് പ്രസവിക്കുന്നത് എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഒരു വര്ഷം വരെ ഗർഭം ധരിക്കുന്ന ചില മൃഗങ്ങൾ നമ്മുടെ ഭൂമിയിൽ ഉണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? എന്നാൽ അത്തരത്തിലുള ജീവികളും ഉണ്ട് എന്നതാണ് സത്യം. അതിലൊന്നാണ് ജിറാഫുകൾ. ലോകത്തിൽ ഏറ്റവും ഉയരം കൂടിയ മൃഗമാണ് ജിറാഫ്. സാധാരണായായി നമ്മളിൽ പെൺമക്കൾ ആദ്യ  പ്രസവം അവരുടെ അമ്മവീട്ടിൽ പോയാണ് നടത്തുന്നത്. അത് പോലെ തന്നെ ജിറാഫുകൾ അവരുടെ ജന്മ ദേശത്തു പോയാണ് പ്രസവിക്കാറുള്ളത്. ഇവരുടെ പ്രഗ്നൻസി പീരീഡ്‌ എന്ന് പറയുന്നത് ഒരു വര്ഷം വരെയാണ്. ഏകദേശം 14 – 15 മാസം വരെയാണ്. മാത്രമല്ല ഇവ എഴുന്നേറ്റ് നിന്നാണ് പ്രസവിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ രണ്ടു മീറ്റർ അടിയോളം ഇവ വീഴുന്നു. എന്നാൽ ഇവയ്ക്ക് ഒന്നും സംഭവിക്കുന്നില്ല എന്നതാണ് സത്യം. കാരണം ഇങ്ങനെ ജിറാഫു കുഞ്ഞുങ്ങൾക്ക് അത്യാവശ്യം ഉയരവും 50 കെജിയോളം ഭാരവും ഉണ്ടാകും. ഇത് പോലെ ഗർഭധാരണയിൽ സവിശേഷത പുലർത്തുന്ന ഒട്ടേറെ ജീവികൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കുക.