നമ്മൾ എല്ലാവരും കേട്ടിട്ടുള്ള ഒരു പേരായിരിക്കും ടാറ്റാ എന്ന പേര്. ഇപ്പോൾ ജിയോയുടെ ഉപഭോക്താക്കൾ എങ്കിലും ആ ഒരു പേര് കേട്ടിട്ടുണ്ടാകും എന്നുള്ളതാണ് സത്യം. ടാറ്റാ കമ്പനി കേരളത്തിലെ പ്രമുഖമായ ഒരു കമ്പനിയാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന ടാറ്റ കമ്പനിയുടെ വിജയത്തിനു പിന്നിൽ ഒരൊറ്റ ആളെ ഉണ്ടായിരുന്നുള്ളൂ. രത്തൻ ടാറ്റ. ടാറ്റ കമ്പനിയുടെ അമരക്കാരൻ. ഒരുപാട് വേദനകൾ നിറഞ്ഞ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിന് ഓർമ്മയിൽ സൂക്ഷിക്കാൻ ഉണ്ടായിരുന്നത്. പണം ഉണ്ടായിരുന്നുവെങ്കിലും സ്നേഹം ലഭിക്കാതെ പോയ ഒരു ബാല്യമായിരുന്നു അദ്ദേഹത്തിൻറെ.
ജീവിതത്തിൽ അദ്ദേഹത്തിന് പ്രചോദനമായ പല കാരണങ്ങൾ ഉണ്ടായിരുന്നു. ടാറ്റയെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്. അദ്ദേഹത്തിലൂടെ വലിയ വിജയം കൈവരിച്ച ടാറ്റാ കമ്പനിയെ പറ്റി അറിയാം. വിശദമായ വിവരങ്ങൾ. ടാറ്റ കമ്പനി വിജയത്തിൻറെ കഥ പറയുന്നതിന് മുൻപ് ആദ്യം രത്തൻ ടാറ്റ ആരായിരുന്നു എന്ന് അറിയണം. ടാറ്റ സൺസിന്റെയും ടാറ്റ ഗ്രുപ്പിന്റെയും ചെയർമാൻ ആയിരുന്നു രത്തൻ നാവൽ ടാറ്റ. അദ്ദേഹത്തിന്റെ ജനനം : 28 ഡിസംബർ 1937 ആയിരുന്നു. പ്രധാന ടാറ്റ കമ്പനികളായ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, ടാറ്റ പവർ, ടാറ്റ കൺസൽട്ടൻസി സർവീസസ്, ടാറ്റ ടീ, ടാറ്റ കെമികൽസ്, ടാറ്റ ടെലിസെർവീസസ്, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി തുടങ്ങിയവയുടെ ചെയർമാൻ കൂടിയായിരുന്ന ഇദ്ദേഹം. 2012 ഡിസംബറിൽ ആണ് ഇദ്ദേഹം സ്ഥാനമൊഴിയുന്നത് .
ഇദ്ദേഹത്തിന്റെ കാലത്താണ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകല്പന ചെയ്തു നിർമ്മിച്ച ആദ്യത്തെ കാറുകളായ ഇൻഡിക്കയും നാനോയും ടാറ്റാ മോടോഴ്സ് പുറത്തിറക്കിയത്. നാനോയ്ക്ക് ആകട്ടെ ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറവുള്ള കാറെന്ന വിശേഷണവും ഉണ്ട് . വിദേശകമ്പനികൾ ഏറ്റെടുത്തുകൊണ്ട് ടാറ്റയുടെ വ്യവസായസാമ്രാജ്യം ആഗോളവ്യാപകമായി വിപുലീകരിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാ ഗ്രൂപ്പിന് കഴിഞ്ഞു. 1962 അമേരിക്കയിലെ കോർണൽ യൂനിവേഴ്സിറ്റിയിൽ നിന്ന് ആർക്കിട്ടെക്ചറിൽ ബി.എസ്. സി ബിരുദം നേടി അദ്ദേഹം.
പിന്നീട്
1962 ടാറ്റാ ഗ്രൂപ്പിൽ ചേരുന്നു.1971 നാഷണൽ റേഡിയോ ആൻഡ് എലെക്ട്രോണിക്സ് കമ്പനിയുടെ അഥവ നെൽകൊ ഡയറക്ടർ ആകുന്നു.1974 ടാറ്റാ സൺസിൽ ഡയറക്ടർ ആകുന്നു.1975 ഹാർവാർഡ് ബിസിനസ്സ് സ്കൂളിൽ മനേജ്മെന്റ് പഠനം പൂർത്തിയാക്കി .
1977 എമ്പ്രെസ്സ് മില്ലുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.1981 ടാറ്റാ ഇൻഡസ്റ്റ്രീസിന്റെ ചെയർമാനാകുന്നു.1991 ജെ. ആർ. ഡി ടാറ്റയിൽ നിന്ന് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നു.
2012 ഡിസംബർ ചെയർമാൻ സ്ഥാനത്തുനിന്ന് പിരിയുന്നു.ജെ.ആർ.ഡി.ടാറ്റയേ പോലെ രതൻ ടാറ്റയും കഴിവുറ്റ ഒരു പൈലറ്റ് ആണ്. ചിലപ്പോഴൊക്കെ സ്വന്തം ഫാൾകൻ ബിസിനസ് ജെറ്റ് അദ്ദേഹം തന്നെ പറത്താറുണ്ട്.
എയറോ ഇന്ത്യ 2007-ൽ അദ്ദേഹം പ്രദർശനത്തിനെത്തിയ എഫ്-16, എഫ/എ-18 ഫൈറ്റർ വിമാനങ്ങളും അദ്ദേഹം തന്നെ പറത്തിയിട്ടുണ്ട്.ഇനിയും ഉണ്ട് അറിയാൻ അദ്ദേഹത്തെ കുറിച്ചും ആ സ്ഥാപനത്തെ കുറിച്ചും ഒക്കെ ഒരുപാട് കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള വിഡിയോ ആണ് ഈ പോസ്റ്റിന്റെ ഒപ്പം പങ്കു വച്ചിരിക്കുന്നത്.ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ നമ്മുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകരുത്.വിഡിയോ കാണാം.