പശു വളർത്തൽ ഒരു ഉപജീവന മാർഗമായി കാണുന്ന ഒരുപാട് ആളുകളുണ്ട് നമ്മുടെ ഈ നാട്ടിൽ. പശുവളർത്തൽ എന്നാൽ അവർക്ക് അവരുടെ ജീവിതത്തിലെ ഒരു ഭാഗം തന്നെയാണ്. പണ്ടുകാലങ്ങളിൽ ഒക്കെ പശുക്കളെ ഇല്ലാത്ത ഒരു വീട് കുറവായിരുന്നു. ഒരു വീട്ടിൽ ഒരു പശു ഉണ്ടെങ്കിൽ ആ വീട്ടിലെ ആവശ്യത്തിനുള്ള എല്ലാ സാധനങ്ങളും ആ പശുവിൽ നിന്നും ലഭിക്കും എന്നുള്ളതായിരുന്നു അതിൽ ഏറ്റവും ശ്രദ്ധിച്ച ഒരു കാര്യം എന്ന് പറയുന്നത്.എന്നാൽ ഇപ്പോൾ കാലം ഒരുപാട് മാറി. എല്ലാകാര്യവും മോഡേണായി, അക്കൂട്ടത്തിൽ കൃഷിയും മോഡേൺ ആയി മാറി. ആ തരത്തിൽ പശുവിനെ വളർത്തുന്നതും വളരെയധികം പ്രധാനമുള്ള കാര്യം ആയി മാറിയിരിക്കുകയാണ്.
ഇപ്പോൾ ഫാമുകൾ ഒക്കെ നടത്തുമ്പോൾ മനുഷ്യരുടെ സ്പർശം പോലുമില്ലാതെയാണ് ഓരോ മൃഗങ്ങളെയും നമുക്ക് കാണാൻ സാധിക്കുന്നത്. പശുവിനെ പാൽ കറക്കാൻ മുതൽ പശുവിൻറെ കാര്യങ്ങൾ നോക്കാൻ വരെ എത്ര യന്ത്രങ്ങളുണ്ട് എന്നതും നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമാണ്. അത്തരത്തിൽ മോഡേൺ ആയിട്ടുള്ള ചില പശുവളർത്തൽ രീതികളെപ്പറ്റി ആണ് പറയാനുള്ളത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.പണ്ടത്തെ കാലത്ത് പശുക്കൾക്ക് നൽകുന്ന ആഹാരം എന്ന് പറയുന്നത് പുല്ലും വൈക്കോലും ഒക്കെ ആയിരുന്നു. എന്നാൽ ഇന്ന് ഡയറി ഫാമിലെ ഒക്കെ ആഹാരം എന്ന് പറയുന്നത്
ചോളം,ഓട്സ് എന്നിവ വരെ ഉൾപ്പെടുന്ന രീതിയിലാണ്.
നല്ല ആരോഗ്യമുള്ള പശുക്കൾ നല്ലരീതിയിൽ പാലു തരും, അതുതന്നെയാണ് ആളുകൾ ശ്രദ്ധിക്കുന്നത്. അതോടൊപ്പം യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവയുടെ പാൽ കറക്കൽ ഉൾപ്പെടെയുള്ളവ ചെയ്യുന്നത്.. മനുഷ്യൻറെ ഒരു സ്പർശനം പോലും ഉണ്ടാകുന്നില്ല. ഒരു ഡയറി ഫാം നടത്തുന്നവർക്ക് നല്ല തോതിൽ തന്നെ വരുമാനം ലഭിക്കുകയും ചെയ്യുന്നുണ്ട്. പ്രസവിച്ച ഉടൻ തന്നെ കന്നുകാലികളുടെ പരിപാലനവും തുടങ്ങും. കന്നുകാലികളുടെ പിൻഭാഗവും വൃത്തിയാക്കൽ ആണ്. ആദ്യഘട്ടം പശുക്കിടാവിനെ മുഖത്തു നിന്നും മൂക്കിൽ നിന്നും സ്രവങ്ങളും നീക്കം ചെയ്യലും മറ്റും ആണ്.ശ്വാസോച്ഛ്വാസത്തിന്റെ പ്രേരണയും രണ്ടാംഘട്ടം ആകുമ്പോൾ പാൽ കുടിക്കാൻ പശുക്കിടാവിനെ അനുവദിക്കുന്നതാണ് മൂന്നാംഘട്ടം.
കൂടുതൽ ആളുകളും ഇപ്പോൾ ഇത്തരം മേഖലകളിലേക്കാണ് തങ്ങളുടെ സംരംഭങ്ങൾ എത്തിക്കുന്നത്. ഇപ്പോൾ പശുവളർത്തൽ മേഖലയിലേക്ക് ഒരുപാട് ആളുകൾ ഇറങ്ങുന്നുണ്ട്. ടെക്നോളജികൾ മറ്റും കൂടുതൽ ആയതോടെ സാങ്കേതികവിദ്യയിൽ ഒരു പുതിയ മാറ്റം വന്നതോടെ എല്ലാ കാര്യങ്ങളും ഇപ്പോൾ കൈപ്പിടിയിലാണ് എന്നതുകൊണ്ട് തന്നെ കൂടുതൽ ചെറുപ്പക്കാരും ഇപ്പോൾ ഫാമുകളിലും മറ്റും സൃഷ്ടിക്കുവാനായി തയ്യാറാകുന്നുണ്ട്. അങ്ങനെ എത്തുന്ന ചെറുപ്പക്കാരെ ഒരിക്കലും പശു കൃഷി നിരാശരാക്കുകയും ചെയ്യാറില്ല. പാൽ മുതൽ ചാണകം വരെ പശുവിനെ ഇതിന്റെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ബയോഗ്യാസ്സുകൾക്ക് ചാണകം ഉപയോഗിക്കുകയും മിൽമ പോലെയുള്ളവയിൽ പാലും തൈരും നൽകുകയും ചെയ്യുന്നതിലൂടെ വലിയൊരു വരുമാനമാർഗ്ഗമാണ് ലഭിക്കുന്നത്.
അതോടൊപ്പം അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പാലും മറ്റും നമുക്ക് പരീക്ഷിക്കേണ്ട അവസ്ഥയും വരുന്നില്ല എന്നത് മറ്റൊരു സത്യം. കൂടുതൽ ആളുകളും ഇത്തരം കാര്യങ്ങളിലേക്ക് ഇറങ്ങുമ്പോൾ അവരെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്.ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യാൻ മറക്കരുത്.