കായലിന് നടുക്ക് ഉപേക്ഷിക്കപ്പെട്ട 500 കോടി രൂപ മുടക്കി നിര്‍മിച്ച റിസോര്‍ട്ട്.

വേമ്പനാട്ട് കായലിനെ പറ്റി കേട്ടിട്ടില്ലാത്തവർ വളരെ കുറവായിരിക്കും. കേരളത്തിലെ തന്നെ ഏറ്റവും വലിയ കായലാണ് വേമ്പനാട്ടുകായൽ. ഈ കായലിന്റെ പച്ചപ്പും സൗന്ദര്യവും ഒക്കെ ആസ്വദിച്ചിട്ടില്ലെങ്കിൽ അത് വലിയൊരു നഷ്ടം തന്നെയാണ്. വേമ്പനാട്ട് കായലിനെ പറ്റിയും അതിനോട് ചേർന്ന താമസമില്ലാതെ കിടക്കുന്ന ഒരു റിസോർട്ടിനേ പറ്റിയും ഒക്കെയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

Kapico Resort
Kapico Resort

വേമ്പനാട്ടു കായലിലെ ഒരു തുരുത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉള്ള ഒരു റിസോർട്ട് നമുക്ക് കാണാൻ സാധിക്കും. മിനി മുത്തൂറ്റ് ആയിരുന്നു ഈ റിസോർട്ട് നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ ഇത് ഉപയോഗത്തിൽ ഇല്ല. കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവുമാണ് വേമ്പനാട് കായൽ. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി. ആണ് എന്ന് അറിയുന്നു. 14 കി.മി.ആണ് ഏറ്റവും കൂടിയ വീതി ഇതിന്റെ. അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ , മൂവാറ്റുപുഴയാർ , പമ്പാനദി, പെരിയാർ തുടങ്ങിയ നദികൾ ഈ കായലിൽ ഒഴുകി എത്തുന്നു.പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്. വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം കാണുന്നത്.

റാംസർ ഉടമ്പടി അനുസരിച്ച് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു കായലായി വേമ്പനാട്ട് കായലിനെ അംഗീകരിച്ചിരിക്കുന്നുണ്ട്.വർഷത്തിൽ ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറു മാസം ശുദ്ധ ജലവും ആണ് വേമ്പനാട് കായലിൽ ഉള്ളത്. മഴക്കാലത്ത് കായലിൽ നിന്നു കടലിലേക്ക്‌ വെള്ളം ഒഴുകുന്നത്‌കൊണ്ടാണ് ആ സമയത്തു ശുദ്ധ ജലം ലഭിക്കുന്നത്. വേനൽക്കാലത്ത് കടലിൽ നിന്നു കായലിലേക്ക് ആണു വെള്ളം ഒഴുകുക. ഇതുകൊണ്ടു കായലിലെ വെള്ളം ഉപ്പു രസമുള്ളതാകുന്നു.വേമ്പനാട്ടു കായലിലെ ഒരു പ്രധാന ആകർഷണം ആണ് തണ്ണീർമുക്കം ബണ്ട്. കുട്ടനാട്ടിലെ നെൽകൃഷി ഉപ്പ് വെള്ളത്തിൽ നിന്നും സംരക്ഷിക്കുന്നതിനു വേണ്ടി കുട്ടനാട് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് ഇത് എന്ന് അറിയുന്നു. ഇതുകൊണ്ടു കുട്ടനാട്ടിൽ വർഷം മുഴുവൻ ശുദ്ധജലം ലഭിക്കുന്നുണ്ട്.

ഇതു കുട്ടനാട്ടിലെ നെൽകൃഷിക്ക് സഹായം ആയെങ്കിലും അനേകം പാരിസ്ഥിതിക പ്രശ്നങ്ങൾ ഇതു മൂലം ഉണ്ടായിട്ടുണ്ട്. കായലിലെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടത് മൂലം കുട്ടനാട്ടിലെ കായലിൽ മാലിന്യം അടിഞ്ഞു കൂടുന്നുണ്ട്. ആഫ്രിക്കൻ പായലിൻറെ അനിയന്ത്രിതമായ വളർചയുടെ കാരണവും തണ്ണീർമുക്കം ബണ്ടാണെന്നു പറയപ്പെടുന്നുണ്ട്. എന്നിരുന്നാലും വേമ്പനാട്ടു കായലിന്റെ അതിമനോഹരമായ ഒരു കാഴ്ചയാണ് തണ്ണീർമുക്കം ബണ്ടിൽ നിന്നുള്ളത്. ആരും ഉപയോഗിക്കാത്ത ആഡംബരം വിളിച്ചോതുന്ന ആ ഒരു റിസോർട്ട് എന്തുകൊണ്ടാണ് പ്രവർത്തനം നിലച്ച ഇന്ന് എല്ലാവർക്കും ഉള്ള ഒരു കാഴ്ചവസ്തുവായി മാറിയത്..? അതിനെപ്പറ്റി ഒക്കെ വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരം രസകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയി വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യാൻ മറക്കരുത്.