ക്യാമറയില്‍ പതിഞ്ഞ ചില അസാധാരണ സംഭവങ്ങള്‍.

കൊറോണ കാലത്തെ ചില കാണാകാഴ്ച്ചകൾ ഒക്കെ നമ്മൾ അറിയാറുണ്ട്. ഏറെ കൗതുകത്തോടെയാണ് നമ്മൾ അതൊക്കെ കേൾക്കാറുള്ളത്. എന്നാൽ കൗതുകത്തിനപ്പുറം ചില കാര്യങ്ങൾ കൂടിയുണ്ട്, രസകരമായതും അതോടൊപ്പം തന്നെ വേദന നൽകുന്നതും ഒക്കെ. അത്തരത്തിലുള്ള ചില കാഴ്ചകളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്, അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. കൊറോണ കാലത്തെ ചില പൊലീസുകാരുടെ നന്മയും ക്രൂരതയും എല്ലാം ആളുകൾ നേരിട്ട് കണ്ടതാണ്. അത്തരത്തിലുള്ള ഒരു കാര്യത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്.

Some unusual events captured on camera.
Some unusual events captured on camera.

കൊറോണക്കാലത്ത് ഏറ്റവും കൂടുതൽ ആളുകളും ബുദ്ധിമുട്ടുന്നത് ഭക്ഷണത്തിൻറെ കാര്യത്തിൽ തന്നെയായിരിക്കും. പ്രത്യേകിച്ച് ദിവസ വേതനക്കാരായ ജോലിക്കാർ ആയിരുന്നു അതിൽ മുൻപന്തിയിൽ നിന്നത്. അന്നന്നത്തെ അന്നത്തിനു വേണ്ടി ഓടി നടക്കുന്നവർക്ക് കൊറോണക്കാലം വലിയ ഒരു വേദന തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്. അത്തരത്തിൽ ഒരാൾ പച്ചക്കറി വിൽക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ പോലീസ് അവിടേക്കെത്തി അവരോട് വല്ലാതെ മോശമായ രീതിയിലാണ് ഇടപെടുന്നത്. അവരുടെ പച്ചക്കറികളൊക്കെ എടുത്ത് എറിയുക ആണ് ചെയ്യുന്നത്. ഇതിൻറെ കാരണം എന്താണെന്ന് ചോദിച്ചാൽ അവർ വളരെയധികം രൂക്ഷമായ ഒരു കൊറോണ പ്രദേശത്തു നിന്നു കൊണ്ടാണ് ഈ പച്ചക്കറികൾ വിൽക്കുന്നത് എന്നതാണ്.

ഇതിൽ പക്ഷേ അവരെയും കുറ്റം പറയാൻ കഴിയില്ല. കാരണം രണ്ടുകൂട്ടരും ന്യായം ഉള്ളവരാണ്. അതുകൊണ്ടുതന്നെ ആരെയാണ് ഇവിടെ അനുകൂലിക്കുന്നത് എന്ന് അറിയില്ല. ഒരുപക്ഷേ ആളുകൾക്കും അത്‌ പറയുവാൻ ഒരു ബുദ്ധിമുട്ടുണ്ടാകും. എന്നാൽ മറ്റൊരു സംഭവം എന്ന് പറയുന്നത് ഒരു പോലീസുകാരൻ വന്നു നോക്കുകയാണ് അവിടെ പ്രായമായ ഒരു വൃദ്ധൻ പച്ചക്കറികൾ വിൽക്കുന്നു. എന്നാൽ പച്ചക്കറികൾ വിൽക്കുന്ന വൃദ്ധനോട് എന്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നത് എന്നും കൊറോണ അല്ലേ എന്ന് അറിയില്ലേ എന്ന് ചോദിക്കുന്നുണ്ട്. കൊറോണ ആണെന്ന് അറിയാമെന്നും പക്ഷേ താൻ ജോലി ചെയ്തില്ലെങ്കിൽ യാതൊരു മാർഗവും മുൻപിലായിരുന്നു എന്നും ഈ വൃദ്ധൻ പറയുമ്പോൾ മാസ്ക് പോലും ഇല്ലാതെ നിൽക്കുന്ന വൃദ്ധന് ഒരു മാസ്ക് നൽകിയതിന് ശേഷം പോലീസുകാരൻ തൻറെ കയ്യിൽ ഇരുന്ന കാശുകൊടുത്ത് അവരുടെ പച്ചക്കറി മുഴുവൻ വാങ്ങുന്നുണ്ട്.

അതിനുശേഷം വീട്ടിലേക്ക് പൊയ്ക്കോളൂ എന്നും പറയുന്നുണ്ട്. ഇവിടെ രണ്ടുപേരും പോലീസുകാരായിരുന്നു. ഒരാൾ മനുഷ്വത്വതിന്റെ ഒരു പ്രതീകവും മറ്റൊരാൾ നിയമ നിർവഹണത്തിന് വേണ്ടി മാത്രം ജോലി ചെയ്യുന്ന ആളും. അങ്ങനെ രണ്ടു രീതിയിൽ ഉള്ള ആളുകളെ നമ്മുക്ക് ഇവിടെ കാണാൻ സാധിക്കും. എന്തൊക്കെയാണെങ്കിലും രണ്ടാമത്തെ പോലീസുകാരനെ മാത്രമേ അഭിനന്ദിക്കാൻ സാധിക്കുകയുള്ളൂ. മറ്റേയാൾ അയാളുടെ ജോലിയിൽ വ്യാപൃതനായിരുന്നുവെങ്കിലും രണ്ടാമത്തെ ആൾ മനുഷ്യത്വപരമായി കൂടി ഇടപെടുവാൻ ശ്രമിച്ചു എന്ന് പറയാതെ വയ്യ.

ഇത്തരത്തിലുള്ള ആളുകളെ തന്നെയാണ് നമ്മുടെ സമൂഹത്തിന് ആവശ്യം.
ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില കാഴ്ചകൾ, അവയുടെയെല്ലാം വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ട വിവരമാണിത്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ നമ്മുക്കിടയിൽ തന്നെ ഉണ്ട്. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ്‌ എത്താതെ പോകാൻ പാടില്ല.