ലുലു ഗ്രൂപ്പിൻറെ അമരക്കാരനായ യൂസഫലിയെ പറ്റി എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. യൂസഫലിയുടെ സഹായഹസ്തങ്ങൾ ലഭിച്ചവർ നിരവധിയാണ്. ഇപ്പോൾ അത്തരത്തിൽ യൂസഫലിയുടെ വലിയ മനസ്സിനെ പറ്റി പറയുകയാണ് വിഷ്ണു പ്രകാശൻ എന്ന ചെറുപ്പക്കാരൻ. തന്റെ അച്ഛന് ഉണ്ടായ അനുഭവത്തെപ്പറ്റി ആണ് വിഷ്ണു പ്രകാശ് പറയുന്നത്. ഇങ്ങനെ ഒരു കാര്യം താൻ പറയുന്നത് വളരെ അഭിമാനത്തോടെയാണ്. ഈ ഒരു സന്തോഷം ഞാൻ പറയുന്നത് ഹൃദയം നിറഞ്ഞാണ്. 21 വർഷത്തോളം നീണ്ട പ്രവാസം അവസാനിപ്പിച്ച് എന്റെ അച്ഛൻ നാട്ടിലേക്ക് തിരിക്കുന്ന സമയം ആയിരുന്നു.
എനിക്കൊരു ജോലി ആയതിനു ശേഷം നാട്ടിലേക്ക് തിരിച്ചു വരാൻ ആയിരുന്നു അച്ഛൻ ആഗ്രഹിച്ചതെന്നും. അത് സാധിക്കാതെ ആശങ്കകളോടെ ആയിരുന്നു അച്ഛൻ നാട്ടിലേക്ക് തിരിക്കാൻ ഇരുന്നത്. എന്നാൽ അപ്പോൾ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അച്ഛൻ നാട്ടിലേക്ക് തിരിക്കുന്നതിനു മുൻപു യൂസഫലി സാർ അച്ഛനെ വിളിച്ചു. അച്ഛനെ നേരിൽ കാണുവാൻ ആവശ്യപ്പെടുകയും ചെയ്തു. അറുപതിനായിരത്തോളം ആളുകൾ ജോലി ചെയ്യുന്ന ലുലുവിൽ സാധാരണ ഒരു സ്റ്റാഫായ അച്ഛനെ യൂസഫലി സാർ നേരിട്ട് വിളിച്ചത് ഞങ്ങളെ ഞെട്ടിച്ചു. ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിരുന്നു. യൂസഫലി സാറിന് അച്ഛനെ അറിയാം എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും ഒരു തമാശയായി ആയിരുന്നു ഞങ്ങളൊക്കെ അത് കരുതിയത്. യുസഫലി സർ കുടുംബത്തോടൊപ്പം അച്ഛനെ കാണുകയും അച്ഛൻറെ വിഷമങ്ങൾ എല്ലാം ചോദിച്ചറിയുകയും സാറിൻറെ വീട്ടിൽവച്ച് ചേർത്തുനിർത്തി കൊണ്ട് അച്ഛന് ഒരു യാത്ര അയപ്പ് നൽകുകയും ചെയ്തു.
ഒരുപക്ഷേ സാധാരണ ഒരു പ്രവാസിയെ പോലെ യാത്രയാകുമായിരുന്നേനെ അച്ഛനെ ഹൃദയത്തോട് അദ്ദേഹം ചേർത്ത് പിടിച്ചപ്പോൾ അഭിമാനം എത്രത്തോളം ആണെന്ന് ഞങ്ങൾക്കറിയാം. അത് വളരെ വലുതായിരിക്കും, മാത്രമല്ല തൻറെ വിസിറ്റിംഗ് വിസയും അതോടൊപ്പം ടിക്കറ്റിനുള്ള പൈസയും തന്ന് സഹായിച്ചപ്പോൾ സത്യസന്ധതയോടെ ആത്മാർത്ഥമായ ഒരു ജോലി ചെയ്യുന്നതിന് അച്ഛന് കിട്ടിയ വലിയൊരു അംഗീകാരമായി ആയിരുന്നു ഞങ്ങൾ ഇതിനെ കണക്കാക്കിയത്. തന്റെ സഹപ്രവർത്തകരോട് ഈ ഒരു മനുഷ്യൻ കാണിക്കുന്ന സഹജീവി സ്നേഹം അത് ഒരിക്കലും പറഞ്ഞറിയിക്കാൻ സാധിക്കില്ല. 21 വർഷത്തോളം ഞങ്ങളുടെ കുടുംബത്തെ പട്ടിണി ഇല്ലാതെ നോക്കിയ യൂസഫലി സാറിനും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി അറിയിക്കുവാൻ മാത്രമേ സാധിക്കൂ..
ഇനിയും ഒരുപാട് കുടുംബങ്ങൾക്ക് താങ്ങാവാൻ യൂസഫലി സാറിന് കഴിയട്ടെ എന്ന് മാത്രമേ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാൻ കഴിയു എന്നും വിഷ്ണു പ്രകാശൻ പറയുന്നു.