സ്ഥലം വാങ്ങുന്നവരും വിൽക്കുന്നവരും ഇത് അറിയണം, വലിയ നഷ്ട്ടം ഒഴിവാക്കാം.

വൈകി അറിഞ്ഞ ഒരു അറിവ്. ഒരാഴ്ച്ച മുൻപ് അറിഞ്ഞിരുന്നു എങ്കിൽ വലിയ ഒരു നഷ്ട്ടം തന്നെ കുറഞ്ഞു കിട്ടുമായിരുന്നു. വസ്തു വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും അറിയാൻ ഉള്ള അറിവ്.നമ്മൾ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ് ആധാരമെഴുത്ത് സമയത്ത്. ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ മോശം അല്ലേ, ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ.ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ ഒരു സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്നത് ആണ് വസ്തുത.

പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത് എന്നതിന്റെ തെളിവ് ആണ്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും ആവിശ്യം ഇല്ല. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ടാകും. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തമായ ഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ ചെയ്യേണ്ടത് ഉള്ളു. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാവുന്നത് ആണ്.പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതിയാകും.

Aadhaaram
Aadhaaram

ആധാരമെഴുത്തുകാർ തന്നെ വേണമെന്ന് നിർബന്ധം ഇല്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം മാത്രം കൊടുത്താൽ മതി. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ ഒന്നും കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ ആവിശ്യം ഉള്ളു. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് മോശം ആണ്. ആളുകൾ കാലത്തിനൊപ്പം മാറാത്തത് ഏറെ നിരാശാജനകമാണ്.

ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് ഒപ്പം നിൽക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ കൂടി തയ്യാറാകണം.എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു എന്ന് ഉൾകൊള്ളുക.

ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.ശരിക്ക് പറഞ്ഞാൽ ആധാരം എഴുതാൻ എഴുത്തുകൂലി മാത്രം വാങ്ങിയാൽ മതിയായിരുന്നു എന്ന് സാരം. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവർ ചെയ്യുന്നുള്ളൂ. അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി ആയി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ് എന്ന് പറയാതെ വയ്യ. ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

ഈ പോസ്റ്റ് ഷെയർ ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുക ആണ്.ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്‌പേജിൽ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താൽ മാത്രം മതി.