നാമോരോരുത്തരും ഓരോ ജോലി ചെയ്യുന്നവരാണ്. ജീവിതം മുന്നോട്ടു കൊണ്ട് പോകാനും കുടുംബത്തെ പട്ടിണിക്കിടാതെ നോക്കാനും പിന്നെ നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം സ്വന്തമാക്കാനും വേണ്ടിയാണ് എല്ലാവരും ഓരോ ജോലിയും ചെയ്യുന്നത്. ഓരോ ജോലിക്കും അതിന്റേതായ മാഹാത്യമാവും അന്തസും ആവശ്യകതയുമുണ്ട്. ഇന്ന് നമ്മൾ കാണുന്ന ഒരു ജോലിയും ചെറുതല്ല. കാരണം ചെറുതെന്ന് നമ്മൾ വിചാരിക്കുന്ന ജോലിയെടുക്കാൻ ആളില്ലാ എങ്കിൽ ആരുടേയും ആവശ്യം നടപ്പിലാകില്ല. അത് കൊണ്ട് തന്നെ ആദ്യം അവനവന്റെ ജോലിയിൽ ആത്മവിശ്വാസവും ആദരവും പുലർത്തുക. നമ്മളിൽ ഒട്ടുമിക്ക ആളുകൾക്കും അവരവരുടെ ജോലി വലിയ ഭാരവും അസ്വസ്ഥത നിറഞ്ഞതുമായിരിക്കും. എന്നാൽ നമ്മളിൽ പലരും ചെയ്യുന്ന ജോലിയെക്കാൾ ഒരുപാട് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന എത്രയോ ജോലികൾ ചെയ്യുന്നവർ നമ്മുടെ ഈ ലോകത്തുണ്ട്. ഒരു പക്ഷെ, നമ്മളിതു വരെ കണ്ടിട്ടില്ലാന്നു വരാം. അത്തരം ജോലികൾ ഏതൊക്കെയാണ് എന്ന് നോക്കാം.
കോൾ മൈനിങിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഒട്ടുമിക്ക ആളുകൾക്കും ഇത് എന്താണ് എന്നെങ്കിലും അറിയുന്നുണ്ടാകും. എന്നാൽ ഇവിടെ ആളുകൾ എങ്ങനെയാണ് ജോലി ചെയ്യുന്നത് എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല. ചൈനയിലാണ് ഏറ്റവും വലിയ മൈനിങ് ഉള്ളത്. കൂടാതെ ഇത് തന്നെയാണ് ലോകത്ത് ഏറ്റവും കൂടുതൽ അപകടകാരിയും. ഇവിടെ ജോലി ചെയുന്ന ഓരോ വ്യക്തിയും തങ്ങളുടെ ജീവൻ തന്നെ പണയം വെച്ചിട്ടാണ് ഓരോ പണികളും ചെയ്യുന്നത്. നമ്മുടെ ശ്വാസകോശത്തെ തന്നെ ഇല്ലായ്മ ചെയ്യാൻ തരത്തിലുള്ള ഒരുപാട് വിഷാംശമടങ്ങിയിട്ടുള്ള രാസ പദാർത്ഥങ്ങൾ ശ്വസിച്ചാണ് ഇവർ ജോലി ചെയ്യുന്നത്. മാത്രമല്ല ഇവരുടെ ശമ്പളം ഇവരുടെ കോളിഫിക്കേഷൻ നോക്കിയിട്ടോ അല്ലെങ്കിൽ എക്സ്പീരിയൻസ് വെച്ചോ അല്ല. മറിച്ച് ഇവർ ഏറ്റെടുത്ത് ചെയ്യുന്ന ഓരോ ജോലിയുടെയും റിസ്ക് അനുസരിച്ചാണ്. കോൾ മൈനിങ് ജീവനക്കാരിൽ 80 ശതമാനം ആളുകൾ മരിക്കുന്നതും മൈനിങിനിടയിൽ ഉണ്ടാകുന്ന എക്സ്ക്ലൂഷൻ മുഖേനയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അടുത്തതായി സ്റ്റണ്ട് മെന്നും സ്റ്റണ്ട് വുമണും. ഒരുപാട് സിനിമകൾക്ക് വളരെ അപകടം നിറഞ്ഞ ഫൈറ്റുകൾ ചെയ്യാനും വളരെ ഉയരത്തിൽ നിന്ന് ചാടുവാനും ആക്സിഡൻസ് ഉണ്ടാക്കാവാനുമാണ് ഇവരെ ഉപയോഗിക്കുന്നത്. എന്നാൽ ഇവർ ഒറിജിനങ്ങൾ ആയുധങ്ങളുമായുള്ള ഇവരുടെ പ്രകടനങ്ങൾക്ക് തങ്ങളുടെ ജീവൻ തന്നെ കൊടുക്കേണ്ടി വരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ എത്രയാളുകൾ മരിച്ചു എന്നത് രേഖപ്പെടുത്തിയിട്ടില്ല. ഇത് പോലെ ഇനിയുമുണ്ട് ജീവന് തന്നെ ഭീഷണിയാകുന്ന ഒട്ടേറെ ജോലികൾ. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.