നമ്മളെല്ലാവരും ഒരിക്കലെങ്കിലും കടലിലേക്ക് യാത്ര ചെയ്യണമെന്ന് ആഗ്രഹിച്ചിട്ട് ഉള്ളവരാകും കപ്പലിൽ ആണെങ്കിൽ ആ യാത്ര എത്ര മനോഹരമായിരിക്കും.? എന്നാൽ നമുക്ക് അന്തർവാഹിനികളെ പറ്റി എന്തറിയാം.? അന്തർവാഹിനികൾ എന്നുവച്ചാൽ എന്താണ് സത്യത്തിൽ.? അതാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
അന്തർവാഹിനിയുടെ കണ്ടുപിടിത്തത്തിനടിസ്ഥാനമായത് ബി. സി. 3 ആം നൂറ്റാണ്ടിൽ ആർക്കിമിഡീസ് പ്രഖ്യാപിച്ച പ്ലവനതത്വമായിരുന്നു. അതായത്, ഏതെങ്കിലും ഒരു പ്ലവം ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ അതിന്റെ ഭാരത്തോളം ദ്രവത്തെ അത് ആദേശം ചെയ്യുന്നുണ്ട്. ഈ പ്ലവത്തിന്റെ രൂപത്തിനു വ്യത്യാസം വരുത്താതെ ഭാരം വർദ്ധിപ്പിക്കുകയാണെങ്കിൽ ക്രമേണ അതു ദ്രവത്തിൽ മുങ്ങുന്നത് കാണാം. പഴയതുപോലെ ഭാരം കുറയ്ക്കുകയാണെങ്കിൽ വീണ്ടും അത് ദ്രാവകത്തിനു മുകളിൽ പൊങ്ങി വരും. ഈ തത്ത്വമാണ് അന്തർവാഹിനിയുടെ നിർമ്മാണത്തിന്റെ അടിസ്ഥനം. ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ വില്യം ബേൺ ആണ് അന്തർവാഹിനിയെപ്പോലുള്ള ഒരു ഉപകരണത്തെക്കുറിച്ച് ആദ്യമായി 1578 ഇൽ പ്രതിപാദിക്കുന്നത്. മാഗ്നസ് പേജിലിയസ് അതു നിർമ്മിച്ചുവെങ്കിലും ആദ്യത്തെ അന്തർവാഹിനി നിർമാതാവ് എന്ന ബഹുമതി ലഭിച്ചത് കോർണീലിയസ് ഡ്രെബൽ എന്ന ഡച്ചുകാരനാണ്.
18-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അനേകതരത്തിലുള്ള അന്തർവാഹിനികൾ ഉണ്ടായിരുന്നെങ്കിലും മുങ്ങുന്നതിനും പൊങ്ങുന്നതിനും ആവശ്യമായ ബല്ലാസ്റ്റ് ടാങ്കിന് രൂപം കൊടുത്തത് 1747-ആം നൂറ്റാണ്ടോടു കൂടിയാണ്. ഇക്കാലഘട്ടത്തിൽ ഡേവിഡ് ബുഷ്നൽ എന്ന അമേരിക്കക്കാരൻ ഒരു അന്തർവാഹിനി നിർമിച്ചിരുന്നു. പിൽക്കാലത്ത് ഒരു അന്തർവാഹിനി റോബർട്ട് ഫുൾട്ടൺ നിർമ്മിച്ചു. ഗവണ്മെന്റ് സഹായങ്ങൾ ലഭിക്കാതിരുന്നതിനാൽ ആ അന്തർവാഹിനി നിർമ്മാണം തുടരാൻകഴിഞ്ഞില്ല.ജലാന്തർഭാഗത്ത് സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് കഴിവുള്ള കപ്പലാണ് അന്തർവാഹിനി അഥവാ മുങ്ങിക്കപ്പൽ. അന്തർവാഹിനിക്ക് ജലനിരപ്പിലും ജലാന്തർഭാഗത്തും ഒരുപോലെ സഞ്ചരിക്കാൻകഴിയും.
ഇവ പ്രധാനമായും യുദ്ധാവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.സമുദ്രഗവേഷണത്തിനും മറ്റും പ്രത്യേകം നിർമ്മിച്ചിട്ടുള്ള അന്തർവാഹിനികൾ ഉപയോഗിച്ചുവരുന്നു. വലിപ്പം കുറവായത് കാരണം മുങ്ങിക്കപ്പലുകളെ ബോട്ടുകളായും പരിഗണിക്കാറുണ്ട്. ജർമൻ അന്തർവാഹിനി യൂ-995സ്വയം പ്രതിരോധിക്കാൻ കഴിവുള്ള ജാപ്പനീസ് അന്തർവാഹിനി ഒയാഷിയോ വർഗ്ഗത്തിൽപ്പെട്ട ഒരു അന്തർവാഹിനി ആണ്. നിരവധി അന്തർവാഹിനികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അന്തർവാഹിനികൾക്ക് സ്വതസ്സിദ്ധമായ രൂപം കൈവരുന്നത് 19-ആം നൂറ്റാണ്ടിലാണ്. ആ രൂപം പിന്നീട് നിരവധി വ്യോമസേനകൾ കടമെടുക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായി വൻതോതിൽ അന്തർവാഹിനികൾ ഉപയോഗിക്കപ്പെട്ടത് ഒന്നാം ലോകമഹായുദ്ധത്തിലാണ് എന്നാണ് അറിയുന്നത്.
ഇപ്പോഴത്തെ പല നാവികസേനകളുടെയും അവിഭാജ്യഘടകം കൂടിയാണ് അന്തർവാഹിനികൾ എന്നത്. ശത്രുക്കളുടെ കപ്പലുകളെയും അന്തർവാഹിനികളെയും ആക്രമിക്കുക,വിമാനവാഹിനിക്കപ്പലുകളുടെ സംരക്ഷണം,ഉപരോധപ്രവർത്തനങ്ങൾ, ആണവസേനയുടെ ഭാഗമായുള്ള ബാലിസ്റ്റിക്ക് മിസൈൽ അന്തർവാഹിനികൾ, സൈനികാവശ്യങ്ങൾക്കായുള്ള സമുദ്രപര്യവേക്ഷണം, സാമ്പ്രദായിക കരയാക്രമണങ്ങൾ പ്രത്യേക സേനകളുടെ രഹസ്യ ഉൾച്ചെലുത്തലുകൾ എന്നിവയാണ് അന്തർവാഹിനികൾ ഉപയോഗിച്ചുള്ള സൈനികാവശ്യങ്ങൾ.
ഭൂരിഭാഗം അന്തർവാഹിനികളും സിലിണ്ടറിന്റെ ആകൃതിയിലുള്ള, അറ്റം കൂർത്തതോ അർദ്ധവൃത്താകൃതിയിലോ ഉള്ള, കുത്തനെ നിൽക്കുന്ന രൂപങ്ങളായിരിക്കും. അന്തർവാഹിനികളിൽ ഏറെക്കുറെ കപ്പലിന്റെ നടുഭാഗത്തായി വാർത്താവിനിമയ ഉപകരണങ്ങളും പെരിസ്കോപ്പ് പോലുള്ള ഗ്രാഹികളും ഉണ്ടായിരിക്കും. ഈ കാര്യത്തെ അമേരിക്കക്കാർ സെയിൽ എന്നും യൂറോപ്യന്മാർ ഫിൻ എന്നും വിശേഷിപ്പിക്കാറുണ്ട്. ഉയർന്നു നിൽക്കുന്ന ഒരു കോണിംഗ് ടവർ പഴയകാല അന്തർവാഹിനികളുടെ പ്രധാനഭാഗമായിരുന്നു.മുങ്ങിക്കപ്പലിന്റെ പ്രധാനഭാഗത്തിന് ലേശം മുകളിലായി കാണപ്പെടുന്ന ഈ ഭാഗത്താണ് ചെറിയ പെരിസ്കോപ്പുകൾ ഘടിപ്പിച്ചിരുന്നത്. പുറകിലായി ഒരു പ്രൊപ്പല്ലർ നിരവധി ജലഗതികനിയന്ത്രണ സംവിധാനങ്ങൾ, ബല്ലാസ്റ്റ് ടാങ്കുകൾ എന്നിവയും അന്തർവാഹിനികളിൽ കാണാം.
എന്നാൽ ചെറിയതും കൂടുതൽ ആഴത്തിലേക്ക് പോകുന്നതുമായ പ്രത്യേകതരം അന്തർവാഹിനികളുടെ രൂപഘടന സാമ്പ്രദായിക അന്തർവാഹിനികളിൽ നിന്ന് വളരെയധികം വ്യതിചലിച്ചതായിരിക്കും.കുഴൽപോലെയുള്ള ഘടനയുള്ള വാഹനങ്ങളിൽ ഏറ്റവും മികച്ച സാധ്യതകളുള്ളത് അന്തർവാഹിനികൾക്കാണ്.