ദൈനംദിനം നമ്മൾ ജീവിതത്തിൽ കണ്ടു കൊണ്ടിരിക്കുന്നതായും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ ചില കാര്യങ്ങൾക്കു പിന്നിൽ അൽപ്പം കാരണങ്ങളുണ്ട്. ഒരുപക്ഷെ, ഇത് ഇങ്ങനെ തന്നെ എന്ന് നമ്മൾ മനസ്സിൽ ഒരുപാട്കാലമായി വിശ്വസിച്ചു കൊണ്ട് നടക്കുന്ന ചില വസ്തുതക്ക് പിന്നിൽ യഥാർത്ഥത്തിൽ ഒരു കാരണമുണ്ടാകും. ഒരുപക്ഷെ, പലതും നമുക്ക് നിസ്സാരമായി തോന്നാമെങ്കിലും ആ കാരണമാണ് യഥാർത്ഥത്തിൽ അതിന്റെ ഹൈലൈറ്റ്. ഇതെല്ലാം തന്നെ നമുക്ക് ഏറെ സുപരിചിതമാണ്. എന്തൊക്കെയാണ് അവയെന്ന് നമുക്കൊന്ന് പരിചയപ്പെടാം.
നിങ്ങളെല്ലാവരും ചെക്ക് ലീഫ് കണ്ടിട്ടുണ്ടാകുമല്ലോ. ഇന്ന് ഒരു ചെക്ക്‌ലീഫിലെങ്കിലും ഒപ്പു വെക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചെക്ക് ലീഫിൽ ഒപ്പു വെക്കുമ്പോൾ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും. എല്ലായ്പ്പോഴും ഒരു നീളത്തിലുള്ള വരയുടെ മുകളിലായിരിക്കും നിങ്ങൾ ഒപ്പു വെക്കുന്നത്. ആരെങ്കിലും എപ്പഴെങ്കിലും ഇതിനു പിന്നിലുള്ള കാരണം എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അല്ലെങ്കിൽ ആർക്കെങ്കിലും അറിയുമോ എന്താണ് ഇതിനു കാരണമെന്ന്. സത്യത്തിൽ ആ ഒപ്പു വെക്കുന്ന ഭാഗത്തുള്ളത് ഒരു വരയല്ല. അത് ഒരു എഴുത്താണ്. ആ എഴുത്ത് മൈക്രോ പ്രിന്റിംഗ് ഉപയോഗിച്ച് എഴുതിയതാണ്. എന്താണ് എഴുതിയത് എന്നറിയണ്ടേ? “ഓതറൈസ്ഡ് സിഗ്നേച്ചർ” എന്നാണ് അവിടെ എഴുതിയിരിക്കുന്നത്. അതും ഒന്നിലധികം തവണ. ഒരു മാഗ്നിഫയർ ഉപയോഗിച്ച് കൊണ്ട് നിങ്ങൾക്കിത് വ്യക്തമായി കാണാവുന്നതാണ്. എന്നാൽ നമ്മൾ കണ്ണ് ഉപയോഗിച്ച് ഡയറക്ട് നോക്കിയാൽ സാധാരണ വരയാണ് എന്ന് മാത്രമേ തോന്നുകയുള്ളൂ.
അത് പോലെ നിങ്ങൾ പുതിയ സാധനങ്ങൾ വാങ്ങുമ്പോൾ അതിന്റെ കൂടെ ഒരു സിലിക്ക ജെൽ പാക്കറ്റ് കണ്ടിട്ടുണ്ടാകുമല്ലോ. നമ്മൾ ഒരു ടിവി വാങ്ങുമ്പോഴും ക്യാമറ, ചെരിപ്പ് എന്തുമാകട്ടെ. എല്ലാത്തിന്റെയും കൂടെ ഒരു സിലിക്ക ജെൽ പാക്കറ്റ് കൂടെയുണ്ടാകും. എന്തിനാണ് പാക്കേജിങ്ങിൽ സിലിക്ക ജെൽ ഇടുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. സിലിക്ക എന്ന രാസ പദാർത്ഥത്തിനു ജലാംശത്തെ ആഗിരണം ചെയ്യാനുള്ള ഒരു കഴിവുണ്ട്. അത് കൊണ്ട് പുതിയ സാധനങ്ങൾ ജലാംശം വലിച്ചെടുത്ത് കേടുപാട് സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് സിലിക്ക ജെൽ പാക്ക് ഉപയോഗിക്കുന്നത്. കൂടാതെ ഇവ 60-180 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ജാലംശത്തെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ഇവയ്ക്ക് നൈട്രജനെ വലിച്ചെടുക്കാനുള്ള കഴിവുണ്ട്. ഒരു ബോക്സിൽ അല്പമേ സിലിക്ക ജെൽ എടുത്ത് അതിൽ നിങ്ങളുടെ മൊബൈൽ ഫോൺ അൽപ്പം നേരമെടുത്ത് വെച്ച് പിന്നീടത് എടുത്ത് നോക്കിയാൽ, ഫോണിന്റെ പ്രവർത്തന ക്ഷമത ആദ്യത്തേതിലും കൂടിയിട്ടുണ്ടാകും. ഇത് പോലെ നിങ്ങളറിയാത്ത ഒത്തിരി കാര്യ-കാരണങ്ങൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.