ഇപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധി ഉള്ളവരാണ് കള്ളന്മാർ ആയി മാറുന്നത് എന്നതാണ് സത്യം. കൂടുതൽ ആളുകളും ബുദ്ധി ഉപയോഗിച്ചാണ് ഓരോ കള്ളത്തരങ്ങളും ചെയ്യുന്നത്. അത്തരത്തിൽ വളരെ വിദഗ്ധമായി കള്ളത്തരം കാണിച്ച് ചില ആളുകളെ പറ്റിയും അവരുടെ ചില രീതികളെപ്പറ്റി ഒക്കെയാണ് പറയാൻ പോകുന്നത്.. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്.. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
മോഷ്ടിക്കാൻ കയറിയ ഒരാളെ പിന്നീട് നാട്ടുകാർ തന്നെ രക്ഷിക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടാവുകയാണെങ്കിലോ.?അപ്പോൾ ആ കള്ളൻ വിചാരിക്കുന്നത് ഇതിലും ഗതികെട്ടവൻ ഈ ലോകത്ത് മറ്റാരെങ്കിലും ഉണ്ടോ എന്ന ഡയലോഗ് തന്നെയായിരിക്കും. അങ്ങനെ ഒരു സംഭവം നടന്നിരുന്നു. മോഷ്ടിക്കാൻ വേണ്ടി കയറിയതായിരുന്നു ഇയാൾ വലിയൊരു കെട്ടിടത്തിന് മുകളിൽ ആയിരുന്നു കയറിയിരുന്നത്. ഇദ്ദേഹം എങ്ങനെയോ അവിടെ പെട്ടു പോവുകയായിരുന്നു. കുറച്ച് സമയമൊക്കെ ഇദ്ദേഹം രക്ഷപ്പെട്ടു പോകുവാൻ ശ്രമിച്ചു. നടന്നിരുന്നില്ല രാത്രിയിൽ ഇയാൾ കയറിയതായിരുന്നു.
ഇതിനിടെ രാവിലെ ആയിട്ടും ഇയാൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. ഇനി അയാളുടെ മുൻപിൽ ഒറ്റ മാർഗമേയുള്ളൂ. നാട്ടുകാരെ അറിയിക്കുക എന്നുള്ളതുകൊണ്ട് തന്നെ അയാൾ ആ മാർഗ്ഗം തെരഞ്ഞെടുത്തു.റോഡിലൂടെ പോകുന്ന ആളുകളെ ശബ്ദമുണ്ടാക്കി ഇയാൾ വിളിച്ചു തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. കുറെ ആളുകൾ ചേർന്ന് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പിന്നീട് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. അവരാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. തിരിച്ച് ഇറങ്ങിയതോടെ ഇദ്ദേഹം വൈറൽ ആയി മാറുകയും ചെയ്തിരുന്നു.
മോഷ്ടിക്കാൻ വന്ന ഒരാളെ നാട്ടുകാർ തന്നെ രക്ഷിക്കുന്നത് ഒരുപക്ഷേ ആദ്യത്തെ സംഭവമായിരിക്കും. അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇനി ജീവിതത്തിൽ ഒരിക്കലും ഒരുപക്ഷേ ഇയാൾ ഈ ജോലി തിരഞ്ഞെടുക്കില്ല എന്ന് ഒരു ഉറപ്പ് കാണും എന്ന് തോന്നുന്നു. അതുപോലെ തന്നെ ഒരാൾ മോഷ്ടിച്ചു കൊണ്ടു വന്ന വാഹനം മറ്റൊരാൾ മോഷ്ടിക്കുകയാണെങ്കിലോ.?
അതും രസകരമായ ഒരു കാര്യമായിരിക്കും അല്ലേ.? ഒരു വാഹനം ഓടിച്ചു കൊണ്ട് വന്നതിനുശേഷം അദ്ദേഹം മറ്റെവിടെയോ പോവുകയായിരുന്നു. ആ സമയം കൊണ്ട് സൈക്കിളിൽ വന്ന ഒരു വ്യക്തി ഈ വാഹനം എടുത്തു കൊണ്ട് പോകുന്നു. എന്ത് ഒരു വിരോധാഭാസമാണെന്ന് നോക്കണേ. മോഷ്ടിച്ചു കൊണ്ടു വന്ന ആളുടെ ധൈര്യം സമ്മതിക്കാതെ വയ്യ. സ്വന്തം വാഹനം നഷ്ടമായി എന്ന് പറഞ്ഞ് പോലീസിൽ പരാതി കൊടുക്കുകയായിരുന്നു ചെയ്തത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ഇയാൾ ഈ വാഹനം മറ്റെവിടെ നിന്നും മോഷ്ടിച്ചതാണെന്ന മനസ്സിലാക്കി. മോഷ്ടിച്ചു കൊണ്ടു വന്ന വാഹനം മറ്റൊരാൾ മോഷ്ടിച്ചു എന്ന് പറഞ്ഞു പരാതി കൊടുത്തയാളുടെ ധൈര്യം അംഗീകരിക്കാതെ വയ്യ.
അതുപോലെ റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു പെൺകുട്ടിയുടെ മൊബൈൽ മോഷ്ടിച്ച ഒരാൾ മുങ്ങി. പിന്നീട് ഇവർ റെയിൽവേ സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷനിലെ ക്യാമറയിൽ നിന്ന് ഇത് ആരാണെന്ന് അവർ മനസ്സിലാക്കി. വീണ്ടും ഇയാൾ അവിടെ എത്തി. ഒരു വട്ടത്തെ അനുഭവം മനസ്സിൽ കണ്ട് അടുത്തയാളുടെ അരികിൽകൂടി
അവരുടെ മൊബൈൽഫോൺ മോഷ്ടിക്കുന്നതിന് മുൻപുതന്നെ റെയിൽവേയിൽ ഉള്ള ഗാർഡ് വന്ന ഇയാളെ പിടിച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ഇനിയുമുണ്ട് രസകരമായ ചില മോഷണങ്ങളുടെ കഥകൾ.