മാജിക്കിന്റെ ഒരു പ്രധാന ഐറ്റം ആണ് ഒരു ആപ്പിൾ തുറന്നതിനു ശേഷം അതിലേക്ക് ഒരു മോതിരം വയ്ക്കുന്നു. പിന്നീട് ആപ്പിൾ അടക്കുന്നു. കാണികളിൽ നിന്ന് ആരെങ്കിലും വിളിച്ചിട്ട് ഒരു പ്ലേറ്റിൽ സ്ഥാപിച്ച ആപ്പിള് തലയിൽ വയ്ക്കുന്നു. അതിനു ശേഷം മജീഷ്യൻ ഒരു അമ്പ് ഏയ്യുന്നു. കൃത്യം ആപ്പിൾ രണ്ടായി മുറിയുന്നു. അതുമാത്രമല്ല കൃത്യ സ്ഥാനത്തിരിക്കുന്ന അമ്പിൽ മോതിരം ഉണ്ടാകും. ഒരു മാജിക് എന്നാൽ ഇതിനു പിന്നിൽ എന്താണ് എന്ന് ആദ്യം പറയേണ്ടത്. അമ്പ് ഒറിജിനൽ അല്ല എന്നുള്ളതാണ്. അതൊരു ഇലാസ്റ്റിക് ഭാഗമാണ്.
പലപ്പോഴും മാജിക്ക് ഷോ ഒക്കെ കാണാൻ പോകുന്ന ആളുകൾ തന്നെയാണ്. നമ്മൾ പലപ്പോഴും വേദിയിലിരുന്ന് ഓരോരുത്തർ കാണിക്കുന്ന മാജിക് ഷോയ്ക്ക് വളരെയധികം കൈയ്യടിച്ച് പ്രോത്സാഹനം നൽകുകയും ചെയ്യാറുണ്ട്. അവരുടെ മാജിക്ക് കണ്ടിട്ട് തന്നെയാണ് നമ്മൾ അവരെ പ്രോത്സാഹിപ്പിക്കുന്നത്. ഈ മായാജാലം എന്ന് പറയുന്നത് പലപ്പോഴും നമ്മൾ വിശ്വസിച്ചു പോകുന്ന രീതിയിൽ അത് കാണിക്കുവാൻ അവർക്ക് സാധിക്കുന്നതുകൊണ്ടാണ്. നമ്മൾ വിശ്വസിച്ചു പോകുമ്പോൾ ആണ് അവർ വിജയിച്ചു തുടങ്ങുന്നത് എന്നത് ഒരു സത്യമാണ്. അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.?
ഇതിലൊക്കെ എന്തെങ്കിലും ഒരു സൂത്ര പണികൾ കാണാതെ അവർ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും. അത് അറിഞ്ഞാൽ പിന്നീട് ആർക്കും ആ സൂത്രം കണ്ടുപിടിക്കുവാനും സാധിക്കില്ല. അങ്ങനെയാണ് പലപ്പോഴും മായാജാലക്കാരൻ ആളുകളുടെ കൈയ്യടി വാങ്ങുന്നത്. ഒരു കഴിവ് തന്നെയാണ് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ സാധിക്കുക എന്നു പറയുന്നത്. അത് ഒരു മനുഷ്യൻറെ വിജയം തന്നെയാണ്. അത് അംഗീകരിക്കുക തന്നെ വേണം. ഒരു മാജിക്കിന്റെ പിന്നാമ്പുറ കഥകളെ പറ്റിയാണ് പറയാൻ പോകുന്നത്. വളരെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും മാജിക്കിൽ കണ്ടിട്ടുള്ള ഒരു കാര്യമാണ് ഒരു ഗ്ലാസ് വെച്ച് അടച്ചതിനുശേഷം ഒരു നാണയം അപ്രത്യക്ഷമാകുന്നത്.
ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? വളരെ എളുപ്പമാണ് ഇത് ചെയ്യുന്നത്. ഗ്ലാസിൻറെ അതേ നിറത്തിലുള്ള ഒരു കാർഡ് ബോഡോ പേപ്പറോ ഒരു ഗ്ലാസിന് മുകളിൽ ഒട്ടിച്ച് വച്ചിട്ട് ഉണ്ടാകും. അതിനുശേഷം നാണയത്തിന്റെ മുകളിലേക്ക് ഗ്ലാസ് വെക്കുമ്പോൾ അത് അതിലേക്ക് ഒട്ടി പോവുകയാണ് ചെയ്യാറുള്ളത്. പിന്നീട് അല്പം ശക്തിയായി ഗ്ലാസ് തിരിച്ചു വയ്ക്കുമ്പോൾ ഈ നാണയം അവിടെത്തന്നെ ഇരിക്കുകയും ചെയ്യുന്നതായി കാണാൻ സാധിക്കും. ഇങ്ങനെയാണ് പലപ്പോഴും ഈ മാജിക് പലരും കാണിക്കുന്നതും കയ്യടി വാങ്ങുന്നതും. ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാക്കാൻ പറ്റുന്ന ഒരു മാജിക് തന്നെയാണ് ഇത്. ഇനി പറയാൻ പോകുന്നത് കുരുമുളക് പൊടി ഒരുപോലെ മാറുന്ന ഒരു മാജിക്കിനെ പറ്റിയാണ്.
ചിലർ വെള്ളത്തിലേക്ക് കുരുമുളകുപൊടി ഇട്ടതിനുശേഷം ഒന്ന് ചൂണ്ടുവിരൽ കൊണ്ട് തൊടുമ്പോൾ രണ്ടു വശത്തേക്ക് ആയി വളരെ മനോഹരമായ രീതിയിൽ കുരുമുളകുപൊടി മാറുന്നത് കാണാൻ സാധിക്കുന്നത്. എങ്ങനെയാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയുമോ.? ഒരല്പം ലിക്വിഡ് സോപ്പ് എടുത്തു ചൂണ്ടുവിരലിൽ പതിപ്പിക്കുക, അതിനുശേഷം ഇത് നടുവിലേക്ക് ഒന്ന് തൊട്ടു കൊടുക്കുക. അപ്പോൾ നമുക്ക് കാണാൻ സാധിക്കും കുരുമുളകുപൊടി ഒരേ പോലെ എല്ലാ വശത്തേക്കും മാറുന്നതായി. അപ്പോൾ അത് മാജിക് ആയി മാറുകയും ചെയ്യും. ഇനി എല്ലാവരും ചെയ്തിട്ടുള്ള ഒരു മാജിക്കാണ് വിരലിന് മുകളിൽ തീപ്പെട്ടിക്കൊള്ളി പിടിക്കുക എന്നുപറയുന്നത്.
പലപ്പോഴും നാം അത്ഭുതത്തോടെയും ആകാംക്ഷയോടെ നോക്കി കൈയ്യടിച്ച മാജിക് തന്നെയായിരിക്കും, വിരലിന്റെ മുകളിൽ ഉയർന്നു നിൽക്കുന്ന തീപ്പെട്ടിക്കൊള്ളി. എന്നാൽ ഇത് ഒരു സെല്ലോ ടേപ്പ് ഉപയോഗിച്ച് വിരലിൽ ഒട്ടിച്ചിരിക്കുകയാണ് ചെയ്യുന്നത്. ഒട്ടിച്ച ഭാഗം ആരും കാണാതെ തന്നെ മാജിക് കാണിക്കുന്ന ആൾ മറക്കുകയും ചെയ്യും. അതുകൊണ്ടാണ് നമുക്ക് പലപ്പോഴും അത് യഥാർത്ഥമായി തോന്നുന്നത്. പിന്നീട് എല്ലാവരും കണ്ടിട്ടുള്ള ഒന്നായിരിക്കും ഒരു കറൻസി കീറി കളയുക എന്നുള്ളത്. ഒരേപോലെയുള്ള രണ്ട് കറൻസികൾ വേണം ഒന്ന് ഒന്നിന്റെ അടിയിലേക്ക് കയറ്റി വയ്ക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം ഒന്ന് കീറി കാണിക്കുകയും ചെയ്യുക. അങ്ങനെയാണ് ഈ കൈയ്യടി നേടുന്നത്. നമ്മളൊന്ന് ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കു നല്ലൊരു മജിഷ്യൻ ആകാൻ സാധിക്കും. ഇനിയുമുണ്ട് മാജിക്കിന്റെ പിന്നാമ്പുറ കാഴ്ചകൾ. അവയെല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്.