നിങ്ങള്‍ എങ്ങനെയുള്ള ആളാണ്? ചെറിയ കാര്യങ്ങളെ കുറിച്ചറിയാന്‍ പോലും അറിയാന്‍ ശ്രമിക്കുന്ന ആളാണോ? അത്തരത്തിലുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഈ പറയുന്ന കാര്യങ്ങളെ കുറിച്ചറിയാന്‍ നിങ്ങളേറെ ആകാംക്ഷാഭരിതരായിരിക്കും.
നാം നമ്മുടെ നിത്യ ജീവിതത്തില്‍ നിരവധി വസ്തുക്കള്‍ ഉപയോഗിക്കുകയും കാണുകയും ചെയ്യുന്നുണ്ട്. ഒരുപക്ഷെ അവയെല്ലാം തന്നെ നമുക്ക് വളരെ നിസ്സാരമായി തോന്നിയേക്കാം. എന്നാല്‍ ആ ഒരു വസ്തു ആ രൂപത്തിലായി നമ്മുടെ മുന്നിലെത്താന്‍ നിരവധി ആളുകളുടെ അധ്വാനവും അതിലുപരി പലതരം മെഷീനുകളുടെ പ്രവര്‍ത്തനഫലവും മൂലവുമാണ്. അത്തരത്തിലുള്ള ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ കുറിച്ചും മറ്റുപല വസ്തുക്കളെ കുറിച്ചുമാണ് ഇവിടെ ലേഖീകരിക്കുന്നത്. ഏതൊക്കെയാണ് ആ വസ്തുക്കളെന്നും അവ എങ്ങനെയാണ് നിര്‍മിക്കുന്നത് എന്നതിനെ കുറിച്ചുള്ള വസ്തുത നമുക്കൊന്ന് പരിശോധിക്കാം.
മൊസ്ക്കിറ്റോ ബാറ്റുകള്‍ നമുക്ക് സുപരിചിതമാണല്ലോ. ഇനിയിപ്പോ അങ്ങനെ പറഞ്ഞാല്‍ മനസ്സിലായില്ലാ എങ്കില്‍ കൊതുകുകളെ നശിപ്പിക്കുന്ന ബാറ്റുകള്‍ എന്ന് പറഞ്ഞാല്‍ പെട്ടെന്ന് കാര്യം പിടികിട്ടുമല്ലോ. ഇന്ന് ഒട്ടുമിക്ക വീടുകളിലും ഈ ഒരു വസ്തു നമുക്ക് കാണാന്‍ കഴിയും. കാരണം മാറിവരുന്ന ജീവിതശൈലി നമ്മുടെ ചുറ്റുപാട് മലിനമാകുന്നത് കൊതുകുകളുടെ ആവാസവ്യവസ്ഥ വളരാന്‍ ആക്കം കൂട്ടുന്നു. അത്കൊണ്ട് തന്നെ ഇന്ന് ഒട്ടുമിക്ക വീടുകളിലും മൊസ്കിറ്റോ ബാറ്റുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു എന്നത് ഒരു ശ്രദ്ധേയമായ കാര്യമാണ്. മൊസ്ക്കിറ്റോ ബാറ്റുകളുടെ വരവോടു കൂടി നമ്മുടെ കൈകള്‍ക്ക് വളരെ വലിയൊരു ആശ്വാസം തന്നെയാണ് ലഭിച്ചത്. എന്നാല്‍ ഇത്രയും ഉപകാരിയായ ഈ ഒരു വസ്തു എങ്ങനെയാണ് നിര്‍മ്മിക്കുന്നത് എന്നതിനെ കുറിച്ച നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എങ്ങനെയാണ് അവ ഫാക്ട്ടറികളില്‍ നിര്‍മ്മിക്കുന്നത് എന്ന് നോക്കാം.
തായ്വാന്ക്കാരനായ താവോ-ഇ- ഷിഹാന്‍ എന്ന വ്യക്തിയാണ് മൊസ്ക്കിറ്റോ ബാറ്റുകള്‍ ആദ്യമായി കണ്ടെത്തിയത്. നമ്മുടെ വീടുകളിലെല്ലാം കാണുന്ന മൊസ്കിറ്റോബാറ്റുകള് നിര്‍മ്മിക്കുന്നത് ടിന് കമ്പികളില്‍ നിന്നുമാണ്. ആദ്യം ഈ ടിന് കമ്പികള്‍ വളച്ചു ആവശ്യമായി രൂപത്തിലാക്കുന്നു. ഇങ്ങനെ ഒരു പ്രത്യേക രൂപത്തിലാക്കിയ ടിന് കമ്പികളുടെ ചുറ്റുഭാഗങ്ങളിലായി പന്ജിംഗ് മെഷീനിന്റെ സഹായത്തോടു കൂടി പ്ലാസ്റ്റിക് റിങ്ങുകള്‍ ഘടിപ്പിക്കുകയും ചെയ്യുന്നു. അതിനു ശേഷം ഇതിന്റെ ഹാന്‍ഡില്‍ ഭാഗത്തായി ഒരു ചെറിയ സര്‍ക്യൂട്ടും കൂടെ ഒരു ചാര്‍ജിംഗ് സംവിധാനവും ഘടിപ്പിക്കുകയും അത് ഒരു പ്ലാസ്റ്റിക് കൊണ്ട് കവര്‍ ചെയ്യുന്നു. പിന്നീട് ഇങ്ങനെ നിര്‍മ്മിച്ചവ ട്രയലിനായി അയക്കുന്നു. ഇങ്ങനെയാണ് മൊസ്ക്കിറ്റോ ബാറ്റുകളുടെ നിര്‍മ്മാണം.
നിങ്ങളെ വളരെയധികം അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം പറയട്ടെ. ഒരു കാലം വരെ മൃഗങ്ങളുടെ മൂത്രസഞ്ചി ഉണക്കി ഉപയോഗിച്ചാണ് ബലൂണുകള്‍ നിര്‍മ്മിച്ചിരുന്നത്. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നില്ലേ? എന്നാല്‍ ഇന്ന് മൂത്ര സഞ്ചിയുടെ സ്ഥാനത്ത് റബ്ബറിന്റെ കറയായ ലാറ്റക്സ് ആണെന്ന കാര്യം ചുരുക്കം ചില ആളുകള്‍ക്കെങ്കിലും അറിയാമല്ലോ.ഈ ബലൂണ്‍ നിര്മ്മികുന്നതിനായി റബ്ബറിന്റെ കറയായ ലാറ്റക്സ് ആദ്യം ഡൈ 15 മണിക്കൂര്‍ കൊണ ഡൈ ചെയ്തെടുക്കുന്നു. ഈ സമയം ബലൂണ്‍ നിര്‍മ്മിക്കാനുള്ള മോള്‍ഡുകള്‍ നന്നായി ചുടുവെള്ളത്തില്‍ കഴുകിയ ശേഷം ലാറ്റക്സ് ഒട്ടിപ്പിടിക്കാനാവശ്യമായ കൊയാഗുലന്ട് അതിനു പുറത്തായി പുരട്ടിയ ശേഷം ഈ മോള്‍ഡുകള്‍ ലാറ്റക്സില്‍ മുക്കിയെടുക്കുന്നു.ശേഷം മുകളിലേക്ക് കൊണ്ടുവന്ന്ലംബമായി പിടിക്കുന്നു. ശേഷം അധികമുള്ള ലാറ്റക്സ് മാറ്റുകയും ശേഷം മറ്റൊരു കണ്‍വെയര്‍ മേഷീനിലൂടെകടത്തിവിടഉകയും അവസാനം അത് വീര്‍ത്ത ശേഷം അടര്‍ന്നു മാറുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയാണ് നമ്മുടെ മുന്നിലേക്ക് പല നിറത്തിലുള്ള ബലൂണുകള്‍ എത്തുന്നത്.
അത്പോലെ തന്നെ ഗോതമ്ഗോതംബില് നിന്നാണ് ഗോതമ്പ് പൊടിയും മൈദയും ഉണ്ടാക്കുന്നത് എന്ന കാര്യം നിങ്ങള്‍ക്കറിയാലോ? എന്നിട്ടും ഇവ രണ്ടും ഗുണത്തിന്റെ കാര്യത്തില്‍ അന്തരമായ വ്യത്യാസമാണുള്ളത്. എന്തായിരിക്കും കാരണം? എന്തായിരിക്കും ഇതിനു പിന്നിലുള്ള വസ്തുത എന്നറിയാനും നാം ദിനംപ്രതി കാണുന്ന മറ്റു വസ്തുക്കളുടെ നിര്‍മ്മാണ രീതിയെ കുറിച്ചറിയാനും താഴെയുള്ള വീഡിയോ കാണുക.