ഇന്ന് ടെക്നോളജികളുടെ വളര്‍ച്ച അതിവേഗത്തിലാണ് നടക്കുന്നത്. നമുക്ക് ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള കണ്ടുപിടിത്തങ്ങളാണ് ദിനംപ്രതി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്നത്. വിചിത്രമായ അത്തരം കണ്ടുപിടിത്തങ്ങള്‍ക്ക് പിറകിലുള്ളത് മനുഷ്യന്റെ തലയാണ് എന്നാ കാര്യം നാം ഓര്‍ക്കേണ്ട ഒരു കാര്യമാണ്. ഈ ലേഖനത്തിലൂടെ പറയാന്‍ പോകുന്നത് നിങ്ങളെ ഏറെ കൗതുകപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ചില കണ്ടുപിടിത്തങ്ങളെ കുറിച്ചാണ്. പാലില്‍ നിന്നും വികസിപ്പിച്ചെടുത്ത കമ്പിളി, തടി കുറയ്ക്കുന്ന വൈബ്രെട്ടിംഗ് മെഷീന്‍, വാക്വം ക്ലീനര്‍ വാഷിംഗ് മെഷീന്‍ തുടങ്ങിയവ ചില രസകരമായ കണ്ടുപിടിത്തങ്ങളാണ്. എന്തൊക്കെയാണ് മറ്റു കണ്ടുപിടിത്തങ്ങളെന്നു നോക്കാം.
സമൂഹ വിവാഹം, സമൂഹ സദ്യ, സമൂഹ ഗാനം എന്നിവയെ കുറിച്ചെല്ലാം കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ വളരെ രസകരമായ ഒരു കാര്യം ചോദിക്കട്ടെ? സമൂഹ ഷേവിങ്ങിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരേ സമയം ഒരു ഡസന്‍ ആളുകള്‍ക്ക് ഷേവ് ചെയ്യാന്‍ കഴിയുന്ന ഒരു മെഷീനാണ് ഇത്. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ഇത്തരത്തിലുള്ള ഒരു മെഷീന്‍ കണ്ടു പിടിച്ചത്. എന്നാല്‍ ആളുകളുടെ മുഖത്തിന്റെ ആകൃതിക്കനുസരിച്ച് ഷേവ് ചെയ്യാന്‍ കഴിയാത്തത് ഈ ഒരു കണ്ടുപിടിത്തം പരാജയപ്പെടാന്‍ കാരണമായി.
സേഫ്റ്റി ബംബര്‍. നമുക്കറിയാം ഇത് വാഹനങ്ങളുടെ യുഗമാണ്. ദിനംപ്രതി വ്യത്യസ്തമായ ഫീച്ചറുകളോടു കൂടിയുള്ള വാഹനങ്ങളാണ് ഓരോ കമ്പനിയും ഇറക്കുന്നത്. അതിലേറ്റവും കൂടുതല്‍ ഇടം പിടിക്കുന്ന ഒരു വാഹനമാണ് കാറുകള്‍. കാറുകളുടെ കണ്ടു പിടിത്തം ലോകത്ത് ഒരുപാട് മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇന്ന് ഓരോ വീട്ടിലും ഒന്നിലധികം കാറുകള്‍ കാണാന്‍ കഴിയും. വളരെ ഉപകാരിയായ വാഹനമാണ് കാറുകളെങ്കിലും ഇത് നിരവധി അപകടങ്ങളും ഉണ്ടാക്കുന്നു എന്ന കാര്യം വാസ്തവം. ഇത്തരത്തിലുള്ള റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ട്ടങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനായി ചില പെഡസ്ട്രിയന്‍ സേഫ്റ്റി സ്കൂപ്സുകള്‍ കണ്ടു പിടിച്ചു. പണ്ട് കാലങ്ങളില്‍ ഇതിനായി കാറുകളില്‍ നെറ്റ് പോലുള സ്കൂപ്പ് കാറിന്റെ പിറകില്‍ ബംബറിലോ മുന്നിലുള്ള റേഡിയേറ്ററിലോ ഘടിപ്പിക്കുന്നു. കാര്‍ എന്തെങ്കിലും തടസ്സങ്ങളില്‍ ചെന്നിടിക്കുമ്പോള്‍ ഡ്രൈവര്‍ ലിവര്‍ വലിക്കേണ്ട താമസം മതി ഈ ഒരു സ്കൂപ്പ് പ്രവര്‍ത്തിക്കാന്‍. ലിവര്‍ വലിക്കുന്നതോട് കൂടി ഈ ഒരു സ്കൂപ്പ് നിവരുകയും മുന്നിലുള്ള ആളിനെ കോരിയെടുത്ത് ഒരു വലക്കുള്ളിലാക്കുകായും അപകടത്തെ ചെറുക്കുകയും ചെയ്യുന്നു.
മാറിക്കൊണ്ടിരിക്കുന്ന ഈ ടെക്നോളജി യുഗത്തില്‍ ഇന്നും കണ്ടുപിടിത്തങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. നമ്മളില്‍ ഭൂരിഭാഗം ആളുകളും പുതിയ കണ്ടുപിടിത്തങ്ങളെ ഏറെ ഇഷ്ട്ടപ്പെടുന്ന്വരും അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരുമാണ്. അറിവുകള്‍ ഒന്നും തന്നെ വെറുതെയാകില്ല, ഒരറിവും ചെറുതുമല്ല. ഇതുപോലെയുള്ള വളരെ രസകരമായ മറ്റു കണ്ടുപിടിത്തങ്ങളെ കൂടുതല്‍ അടുത്തറിയാനായി താഴെയുള്ള വീഡിയോ കാണുക.