കൊറോണ വൈറസ് വ്യാപനത്തിനു ശേഷം ഓൺലൈനിൽ വാങ്ങലും വിൽപനയും സാധാരണമായിരിക്കുകയാണ്. എന്നാൽ തന്റെ ഭർത്താവിനെ ഓൺലൈൻ ലേലത്തിൽ വിൽക്കുകയാണെന്ന പരസ്യം നൽകി ന്യൂസിലൻഡ് യുവതി. അയർലൻഡിൽ നിന്നുള്ള ലിൻഡ മക്അലിസ്റ്റർ ഭർത്താവ് ജോണിനും രണ്ട് കുട്ടികൾക്കുമൊപ്പം ന്യൂസിലൻഡിലാണ് താമസിക്കുന്നത്.
ഒരു വിനോദമെന്ന നിലയിൽ തന്റെ ഭർത്താവിനെ ഒരു ഓൺലൈൻ സൈറ്റിൽ വിൽക്കുകയാണെന്ന് അവർ പരസ്യം ചെയ്തു. റിട്ടേണ്‍ അതുപോലെ എക്സ്ചേഞ്ചും ഇല്ലെന്നും ഇപ്പോൾ ലേലം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. കൂടാതെ ജോണിന് 6 അടി 1 ഇഞ്ച് ആണ് നീളം. വെടിവയ്ക്കാനും മീൻ പിടിക്കാനും അവൻ ഇഷ്ടപ്പെടുന്നു. അവൻ വളരെ നല്ലവനാണെന്ന് ആ ലേല പോസ്റ്റിൽ പരാമർശിച്ചു.
ഇത് ശരിയാണെന്ന് വിശ്വസിച്ച് 12 സ്ത്രീകൾ ലേലത്തിൽ പങ്കെടുത്ത് ജോണിനെ വാങ്ങാൻ ശ്രമിച്ചു. ഇന്ത്യൻ രൂപയിൽ 5000 രൂപ വരെ ലേലം ഉയർന്നു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം മക്അലിസ്റ്റർ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഭാര്യ ഭര്‍ത്താവിനെ ഓൺലൈൻ ലേലത്തിന് വെച്ച സംഭവം ഇന്റർനെറ്റിൽ വൈറലാകുന്നു.