നമ്മുടെ ഏഷ്യയിലെ രാജ്യങ്ങള്‍ ഇത്രയ്ക്കും സുന്ദരമായിരുന്നോ ?

നമ്മുടെ ഏഴു വന്‍കരകളില്‍ ഏറ്റവും ഭംഗിയുള്ള വന്‍കരകളില്‍ ഒന്നാണ് ഏഷ്യ. ഏഷ്യയുടെ തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍ ഈ വന്‍കരയുടെ ആ ഒരു ഭംഗി ഊട്ടിയുരപ്പിക്കുന്നതാണ്. അത്കൊണ്ട് തന്നെ ഏറ്റവും വലിയ വന്‍കര എന്ന സ്ഥാനം ഏഷ്യക്ക് തന്നെ. മാത്രമല്ല ജനസംഖ്യയിലും ഒന്നാമതായി നില്‍ക്കുന്നത് ഏഷ്യ തന്നെ. ആകെ ലോകജനസംഖ്യയുടെ അറുപത് ശതമാനത്തോളം ആളുകള്‍ വസിക്കുന്നത് ഏഷ്യയിലാണ്. എന്തൊക്കെയാണ് ഏഷ്യ വന്‍കരയിലെ മറ്റു വിശേഷങ്ങളെന്നു നോക്കാം.

Asian Countries
Asian Countries

ഏഷ്യ ലോകത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധേയമാകുന്നത് അതിന്റെ ഭംഗിയില്‍ മാത്രമല്ല മിശ്ര മതങ്ങളാല്‍ സമ്പന്നമാണ് ഇവിടം. ലോകത്തിലെ തന്നെ പ്രധാന മതങ്ങളായ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ തുടങ്ങീ മതങ്ങളുടെ ജനനസ്ഥലവും ഏഷ്യ തന്നെ. ഭൂമിയിലെ സ്വര്‍ഗം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഏഷ്യയില്‍ സുന്ദരമായ ദ്വീപുകളാല്‍ ചുറ്റപ്പെട്ട രാജ്യങ്ങളും ഹരിത ഭംഗിയും കോടമഞ്ഞും ജ്വലിച്ചു നില്‍ക്കുന്ന നിബിഡമായ കാടുകളാലും സ്വര്‍ണ്ണ മണല്‍ തരികളാല്‍ സമൃദ്ധമായ കടല്‍ തീരങ്ങളാലും ഏറെ മനോഹരമാണ് ഏഷ്യന്‍ രാജ്യങ്ങള്‍. മരിക്കുന്നതിനു മുന്നേ നാം ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട പല മനോഹരമായ കാഴ്ച്ചകള്‍ ദൈവം നമുക്കായി ഭൂമിയില്‍ സൃഷ്ട്ടിച്ചിട്ടുണ്ട്. അതിനൊരു ഉദാഹരണമാണ് ഏഷ്യയിലെ തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍. ആ മനോഹരമായ ചില രാജ്യങ്ങളെ കുറിച്ച് നമുക്കൊന്ന് അടുത്തറിയാം.

കേട്ടറിവിലെങ്കിലും ഏറെ സുപരിചിതമായ മലേഷ്യന്‍ വിശേഷങ്ങളിലേക്ക് പോകാം. തായ്‌ലന്‍ഡിനും സിംഗപ്പൂരിനും അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യമാണ് മലേഷ്യ. ആളുകള്‍ ഏറെ ഇഷ്ട്ടപ്പെടുന്ന ട്രക്കിങ്ങിനും അതിശയിപ്പിക്കുന്ന കാഴ്ചകള്‍ക്കും ദേശീയ വന്യജീവി സങ്കേതങ്ങള്‍ക്കും ഏറെ പേര് കേട്ടതും ശ്രദ്ധേയവുമായ രാജ്യമാണ് മലേഷ്യ. ആധുനിക യുഗത്തിന്റെ പ്രൌഡിയെ സൂചിപ്പിക്കുന്ന മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഭീമന്‍ കെട്ടിടങ്ങളും ടെക്നോളജിയുടെ മായാജാലങ്ങളും മലേഷ്യന്‍ രാജ്യത്ത് നമുക്ക് കാണാന്‍ കഴിയും. ഇവിടത്തെ കണ്ണഞ്ചിപ്പിക്കുന്ന മറ്റൊരു കാഴ്ച എന്ന് പറയുന്നത് ജലനിരപ്പില്‍ നിന്നും 300 മീറ്റര്‍ താഴ്ച്ചയില്‍ സ്ഥിതി ചെയ്യുന്ന കണ്ണാടി തുരങ്കത്തിനടിയില്‍ നിര്‍മ്മിച്ചിട്ടുള്ള സമുദ്ര അക്വാറിയവും ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഗോപുരം എന്ന ബഹുമതിയുള്ള പെട്രാന എന്ന ഇരട്ട ഗോപുരവും മലേഷ്യന്‍ രാജ്യത്തെ ഏറെ സുന്ദരമാക്കുന്ന ഒന്നാണ്.

അതുപോലെ ആളുകള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു രാജ്യമാണ് തായിലാന്‍ട്. ഇവിടത്തെ കാഴ്ചകളും അതിമനോഹരം തന്നെ. നിങ്ങളൊരു യാത്രാ പ്രേമിയാണ്‌ എങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില ഏഷ്യന്‍ രാജ്യങ്ങളുണ്ട്. അവ ഏതൊക്കെ എന്നറിയാന്‍ താഴെയുള്ള വീഡിയോ കാണുക.