അന്വേഷണ കഥകൾ പലപ്പോഴും നമ്മെ ഒരു വല്ലാത്ത മാനസികാവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തിക്കാറുണ്ട്. കേരളത്തിലെ കോഴിക്കോട് നിന്നും ഒരു പെൺകുട്ടിയുടെ വേദനിപ്പിക്കുന്ന കഥയാണ് അറിയാൻ സാധിക്കുന്നത്. കോഴിക്കോട് നിന്നും ഇൻഫോസിലേക്ക് ജോലിക്ക് പോയ ഒരു പെൺകുട്ടിക്ക് സംഭവിച്ച ദാരുണ അന്ത്യത്തെ പറ്റിയാണ് പറയുന്നത്. വളരെ മികച്ച ഒരു കരിയർ സ്വപ്നം കണ്ടുകൊണ്ട് പോയ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് ജീവിതത്തിൽ തകർച്ചകൾ ആയിരുന്നു. ആദ്യം ജോലിയുടെ അമിതമായ ബുദ്ധിമുട്ടുകാരണം അവൾടെ ടീം ലീഡർ ആയ വ്യക്തിയോട് തന്റെ ബുദ്ധിമുട്ടുകളെ പറ്റി പറഞ്ഞപ്പോൾ പൂനെയിലേക്ക് ഈ പെൺകുട്ടിയെ മാറ്റുകയാണ് ചെയ്തത്.
പൂനയിൽ എത്തിയപ്പോഴായിരുന്നു വേദനിപ്പിക്കുന്ന കാര്യങ്ങൾ അവൾക്ക് വേണ്ടി അവിടെ കാത്തിരുന്നത്. ഇൻഫോസിസിലെ കമ്പനിയിലെ സെക്യൂരിറ്റി എപ്പോഴും പെൺകുട്ടികളുടെ കാര്യത്തിൽ അമിതമായി ഇടപെടാൻ തുടങ്ങിയപ്പോൾ എവിടെ പോകുന്നു എന്നു തുടങ്ങി പല ചോദ്യങ്ങളും അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ സെക്യൂരിറ്റി എടുക്കുന്ന അമിത സ്വാതന്ത്ര്യത്തിനെതിരെ ഈ പെൺകുട്ടി പരാതിപ്പെട്ടിരുന്നു. ഇതിൽ ദേഷ്യം തോന്നിയ സെക്യൂരിറ്റിക്കാരൻ ചെയ്തത് വളരെ വേദനാജനകമായ ഒരു കൃത്യമായിരുന്നു.
ഒരു ദിവസം ഈ പെൺകുട്ടി ഓവർടൈം ചെയ്തുകൊണ്ട് രാത്രി ഓഫീസിൽ ഇരിക്കുന്ന സമയത്ത് ഈ സെക്യൂരിറ്റി ആലോചിച്ചുറപ്പിച്ച ഈ പെൺകുട്ടിയുടെ അടുത്തേക്ക് വരികയായിരുന്നു.
അതിനുശേഷം വളരെ ക്രൂരമായ രീതിയിൽ ഈ പെൺകുട്ടിയെ ഇയാൾ ഇല്ലാതാക്കുകയായിരുന്നു ചെയ്തത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലുള്ള ഒരു സംഭവം തന്നെയായിരുന്നു ഇതെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ഒരു പെൺകുട്ടി പരാതി നൽകി എന്നതിൻറെ പേര് ആ പെൺകുട്ടി ഇല്ലാതാക്കുവാൻ ശ്രമിക്കുക. എന്തൊരു ക്രൂരമായ മനസ്സാണ്. തീർച്ചയായും അയാൾക്ക് നല്ല ശിക്ഷ തന്നെ ലഭിക്കേണ്ടതാണ്. പിന്നെ പോലീസിൻറെ വിദഗ്ധമായി അന്വേഷണം കൊണ്ട് അയാൾക്ക് ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതിയിൽ ഇയാൾ കുറ്റം നിഷേധിക്കുന്ന സാഹചര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു. നല്ലൊരു ഭാവി സ്വപ്നം കണ്ടു വന്ന ഒരു പെൺകുട്ടി അവളുടെ ജീവിതം തകർത്ത അയാൾക്ക് ലഭിക്കേണ്ട ശിക്ഷ തന്നെയാണ് ലഭിച്ചത് എന്ന് തന്നെ പറയാം.
എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ കമ്പനിക്കെതിരെയും പരാതി നൽകിയിരുന്നു. അതോടെ ഓഫീസിൽ സ്ത്രീകളുടെ സുരക്ഷ വർധിപ്പിച്ചു.