പണ്ട് കാലങ്ങളിലൊക്കെ കൂടുതൽ ആളുകളും പറഞ്ഞിരുന്ന ഒരു വാക്കാണ് കാലം മായ്ക്കാത്ത മുറിവുകളില്ലാ എന്നത്. അതിനർത്ഥം എന്തെന്നാല്‍ കാലം മാറ്റാത്ത ഒരു കാര്യങ്ങളും ഇല്ലെന്നാണ്. വേദനകൾക്കു പോലും വലിയ മാറ്റം വരുത്താൻ കാലത്തിനു സാധിക്കുമെന്ന്. സത്യമാണ് നമ്മുടെ പ്രിയപ്പെട്ട പലരുടെയും വേർപാടുകൾ നമ്മൾ മറക്കുന്നത് കാലം കടന്നു പോകുമ്പോൾ അല്ലേ. അതുപോലെ പലകാര്യങ്ങളിലും കാലം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള മാറ്റങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്. ചില സാധനങ്ങൾ കാണാം കാലം കഴിഞ്ഞു പോകുമ്പോൾ വലിയതോതിൽ മാറുന്നത്.
അത്തരത്തിലുള്ള ചില കാഴ്ചകൾ കാണാൻ സാധിക്കുന്നുണ്ട്. വർഷങ്ങളായി ഒരു ചവിട്ടി കിടന്ന ഭാഗത്ത് ആ ചവിട്ടി ഉണ്ടെന്നു പോലും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു അവസ്ഥ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. അവിടെ ചവിട്ടി കിടന്നിരുന്നു എന്നതിനു വെറുമൊരു ഓർമ്മ മാത്രമല്ല അത്. കാലപ്പഴക്കം കൊണ്ട് അത് മണ്ണിനോട് ചേർന്നതാണ്. ഒരു കാലഘട്ടത്തിൽ അവിടെ ഉണ്ടായിരുന്നു എന്ന് നമുക്ക് തോന്നുക മാത്രമേയുള്ളൂ ഇപ്പോൾ. അതുപോലെ ചില സാധനങ്ങൾക്ക് മാറ്റങ്ങൾ വരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പെപ്സിയുടെ ബോട്ടിലുകൾ ഒക്കെ ചിലപ്പോൾ വെയിൽ ഒരുപാട് കൊള്ളുന്ന സമയത്ത് നിറം മങ്ങി പോകുന്നത് കാണാറുണ്ട്. ചില പാർക്കുകളിലും മറ്റും അങ്ങനെ ഒരു കാഴ്ച നമ്മൾ കണ്ടിട്ടുള്ളതാണ്.
അതുപോലെതന്നെ ചില ചില നടപ്പാതകൾ അവിടെയും ചില മാറ്റങ്ങൾ വരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. വെറുതെ നടന്നു തുടങ്ങുന്ന ചില നടപ്പാതകൾ കാലം മാറുന്നതോടെ ഒരു വഴി പോലെ രൂപീകരിച്ചു വരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ കാലം കടന്നു പോകുമ്പോൾ പല തരത്തിലുള്ള മാറ്റങ്ങൾ പല കാര്യങ്ങളിലും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
നമ്മുടെ ജീവിതവും ഇങ്ങനെ തന്നെയല്ലേ.? ചില ഓർമ്മകൾ ഇങ്ങനെ മങ്ങലേറ്റ് എവിടെയൊക്കെ ഉണ്ടായിരിക്കില്ലേ. കാലം കടന്നു പോകുമ്പോൾ ഇങ്ങനെ പല മാറ്റങ്ങളും ഉണ്ടാവാം. വത്തിക്കാനിൽ ഉള്ള ഒരു പ്രതിമ ആളുകൾ വന്ന് ഉമ്മവെച്ച് തേഞ്ഞു പോയി എന്നാണ് പറയുന്നത്. അങ്ങനെ ഒരു തേയ്മാനം സംഭവിക്കുമോ.? വർഷങ്ങളായി അങ്ങനെ ചെയ്യുകയാണെങ്കിൽ അങ്ങനെ സംഭവിച്ചേക്കാം.