അവസരം ലഭിക്കുമ്പോള്‍ പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പെൺകുട്ടികൾ ഇഷ്ടപ്പെടുന്നു. എല്ലാ അവസരങ്ങളിലും പെൺകുട്ടികൾ പുതിയ വസ്ത്രങ്ങൾ ധരിച്ച് വ്യത്യസ്തമായി കാണാൻ ആഗ്രഹിക്കുന്നു. കയ്യില്‍ പണം വന്നാലുടൻ ഉടുപ്പും ഷൂസും വാങ്ങാൻ തയ്യാറെടുക്കുന്ന പെണ്‍കുട്ടികളും നമുക്കിടയിലുണ്ട്. എന്നാൽ അടിവസ്ത്രം മുതൽ ബ്രാ വരെ മറ്റുള്ളവര്‍ ഉപയോഗിച്ചത് ധരിക്കുന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണ് ഇന്ന് ഞങ്ങൾ നിങ്ങളോട് പറയാൻ പോകുന്നത്.
വസ്ത്രം വാങ്ങാൻ പണമില്ലാത്ത ഏതോ പാവം പെൺകുട്ടിയായിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടാവും അല്ലെ ?. പണം ഇല്ലാത്തത് കൊണ്ടാണ് മറ്റുള്ളവർ അഴിച്ചെടുത്ത വസ്ത്രം പെൺകുട്ടി ധരിക്കുന്നത് എന്ന നിങ്ങള്‍ വിജാരിക്കേണ്ട. ഈ പെൺകുട്ടി ഒട്ടും പാവമല്ല. ഈ പെൺകുട്ടി മാർക്കറ്റിംഗ് വ്യവസായത്തിൽ ജോലി ചെയ്യുന്നു പണത്തിന് ഒരു കുറവുമില്ല. ഈ പെൺകുട്ടി ഒരു പ്രത്യേക ആവശ്യത്തിനായാണ് മറ്റുള്ളവർ അഴിച്ചെടുത്ത വസ്ത്രങ്ങൾ ധരിക്കുന്നത്.
ബ്രിട്ടനിൽ നിന്നുള്ള 24 കാരിയായ ബെക്കി ഹ്യൂസ് കഴിഞ്ഞ 2 വർഷമായി തനിക്കായി പുതിയ വസ്ത്രങ്ങളൊന്നും വാങ്ങിയിട്ടില്ല. പുതിയ വസ്ത്രങ്ങൾക്ക് പകരം ബെക്കി സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ വാങ്ങുന്നു. യഥാർത്ഥത്തിൽ ഇതുവഴി ലക്ഷക്കണക്കിന് രൂപയാണ് ബെക്കി ലാഭിച്ചത്. അവൾ അവളുടെ അടിവസ്ത്രങ്ങൾ പോലും പുതിയതായി വാങ്ങുന്നില്ല.
പുതിയ വസ്ത്രങ്ങൾക്ക് പകരം സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ വാങ്ങുമെന്ന് ബെക്കി മൂന്ന് വർഷം മുമ്പ് സത്യം ചെയ്തതായി ‘ദ മിറർ’ വാർത്തയിൽ പറയുന്നു. അവരുടെ പണം ലാഭിക്കുന്നതിനുള്ള ഒരു പ്രത്യേക മാർഗം കൂടിയാണിത്. പുതിയ വസ്ത്രമായാലും സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളായാലും രണ്ടും ഒരുപോലെയാണെന്ന് ബെക്കി പറയുന്നു. അതേസമയം രണ്ടിന്റെയും വിലകള്‍ തമ്മില്‍ ഭൂമിയും ആകശവും തമ്മിലുള്ള വ്യത്യാസമുണ്ട്.
യുകെയിലെ വോൾവർഹാംപ്ടണിലാണ് ബെക്കി താമസിക്കുന്നത്. 2018 മുതൽ പുതിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച് സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ വാങ്ങാൻ തുടങ്ങി. ചാരിറ്റി ഷോപ്പുകളിൽ നിന്നും ആപ്പുകളിൽ നിന്നും ബെക്കി സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ വാങ്ങുന്നു. ഡിസൈനർമാരുടെ വസ്ത്രങ്ങൾ തന്റെ ശേഖരത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബെക്കി പറയുന്നു. ഈ വസ്ത്രങ്ങൾ പുതിയതായി വാങ്ങുമ്പോൾ 40,000 മുതൽ 50,000 രൂപ വരെ ചിലവഴിക്കേണ്ടി വരുമെന്നും എന്നാല്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ 400-500 രൂപയ്ക്ക് കിട്ടുന്നുണ്ടെന്നും അവർ പറയുന്നു. ഒരു മാസം 1000-1500 രൂപ മുടക്കി നല്ല വസ്ത്രങ്ങൾ വാങ്ങുന്നുവെന്ന് അവൾ പറയുന്നു.
ചാരിറ്റി ഷോപ്പുകളിൽ നിന്ന് ബെക്കി അവളുടെ അടിവസ്ത്രങ്ങളും വാങ്ങിയിട്ടുണ്ട്. തന്റെ പക്കൽ ബ്രായുടെ ഒരു ശേഖരമുണ്ടെന്ന് അവൾ പറയുന്നു. ചാരിറ്റി ഷോപ്പുകളിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങുന്നതിലൂടെ അവൾ പ്രതിവർഷം 2 മുതൽ 2.5 ലക്ഷം രൂപ വരെ ലാഭിക്കുന്നു. ഇത് മാത്രമല്ല ബെക്കി തന്റെ ഉരിഞ്ഞ വസ്ത്രങ്ങളും വിൽക്കുന്നു.