മറ്റുള്ളവരാൽ ആകർഷിക്കപ്പെടണമെന്ന് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. നമ്മളെല്ലാവരും മറ്റുള്ളവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുവാനായിരിക്കും ഇഷ്ടപ്പെടുന്നത്. മറ്റുള്ളവർ നമ്മെ നോക്കുന്നത്, നമ്മുടെ പ്രത്യേകതകൾ മനസ്സിലാക്കുന്നത്, അതൊക്കെ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ഭൂരിഭാഗം ആളുകളുടെയും മനസ്സിലുള്ളോരു തോന്നലെന്നത് നമ്മളെ മറ്റുള്ളവർ മനസ്സിലാക്കുന്നില്ലെന്നാവും അല്ലെങ്കിൽ നമ്മളെയാരും നോക്കുന്നില്ലന്നുമോക്കെ ആയിരിക്കും. എന്നാൽ മറ്റുള്ളവർ നമ്മെ നോക്കുന്നുണ്ടോയെന്നും നമ്മളെ അവർ മനസ്സിലാകുന്നുണ്ടോന്നൊക്കെ നമുക്ക് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും.? അതിന് ചില ലക്ഷണങ്ങളോക്കെയുണ്ട്. അത്തരത്തിലുള്ള ചില ലക്ഷണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
നമ്മളെ കാണുമ്പോൾ ഒരാളുടെ പുരികം വല്ലാതെ ഒന്ന് ഉയർന്നതായി കാണുകയുണ്ടായെങ്കിൽ തീർച്ചയായും നമുക്ക് മനസ്സിലാക്കാൻ സാധിക്കും അവർക്ക് നമ്മൾ ഒരു പ്രത്യേക വ്യക്തിയാണെന്ന്, നമ്മളിലുള്ള എന്തോന്ന് അയാളെ ആകർഷിച്ചിട്ടുണ്ട്, അതുകൊണ്ടാണ് അയാൾ പോലുമറിയാതെ അയാളുടെ പുരികം അതിനുള്ളൊരു അടയാളം കാണിച്ചു തന്നത്. അവരുടെ വിടർന്ന കണ്ണുകളും കാണിച്ചുതരുന്നത് നമ്മുടെ എന്തോ ഒരു പ്രത്യേകത അവർക്ക് ഇഷ്ടപ്പെട്ടതായി തന്നെയാണ്.
ഒരുപാട് ആളുകളുള്ള ഒരു ഓഫീസിൽ അല്ലെങ്കിൽ ഒരു ക്ലാസ് മുറിയിൽ ഒരാൾ നമ്മളോട് മാത്രം കൂടുതൽ സംസാരിക്കാൻ താല്പര്യപ്പെടുന്നുവെന്ന് വിചാരിക്കുക, അങ്ങനെയാണെങ്കിൽ അതിനർത്ഥം അയാൾ നമ്മളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും നമ്മളെ കേൾക്കുവാനും നമ്മളോട് കാര്യങ്ങൾ സംസാരിക്കുവാനും ആഗ്രഹിക്കുന്നുണ്ടെന്നാണ്. അതായത് നമ്മുടെ സാന്നിധ്യം അവർക്ക് അത്യാവശ്യമാണെന്ന്. അതുകൊണ്ടാണ് അവർ നമ്മളോട് കൂടുതലായി സംസാരിക്കുന്നത്.
ഒരുപാട് ആളുകളുള്ള ഒരു ഓഫീസിൽ അല്ലെങ്കിൽ ഒരു ക്ലാസ് മുറിയിൽ ഒരാൾ നമ്മളോട് മാത്രം കൂടുതൽ സംസാരിക്കാൻ താല്പര്യപ്പെടുന്നുവെന്ന് വിചാരിക്കുക, അങ്ങനെയാണെങ്കിൽ അതിനർത്ഥം അയാൾ നമ്മളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും നമ്മളെ കേൾക്കുവാനും നമ്മളോട് കാര്യങ്ങൾ സംസാരിക്കാനും ആഗ്രഹിക്കുന്നുണ്ടെന്നാണ്.
ആരോടും തുറന്നു പറയാൻ പറ്റാത്ത പല കാര്യങ്ങളും നമ്മളോട് ഒരാൾ തുറന്നു പറഞ്ഞുവെന്ന് വയ്ക്കുക, അങ്ങനെയാണെങ്കിൽ ആ വ്യക്തി നമ്മളിൽ വല്ലാത്ത വിശ്വാസം വച്ചിട്ടുണ്ടെന്നാണ് അതിനർത്ഥം.
ഇനി മറ്റു ചിലരാവട്ടെ നമ്മുടെ അരികിലേക്ക് വരുമ്പോൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. നമ്മുടെ കണ്ണിലേക്കു നോക്കി സംസാരിക്കാൻ പറ്റാത്തതായി കാണുകയാണെങ്കിൽ അതിനർത്ഥം നമ്മുടെ എന്തോരു പ്രത്യേകതയെ അദ്ദേഹം ഭയക്കുന്നുണ്ടെന്നാണ്. അതുകൊണ്ടാണ് അയാൾ പരിഭ്രാന്തിയിൽ നില്കുന്നത്.