മുട്ട ഫാക്ടറിയില്‍ പ്രോസെസ്സ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ ?

മുട്ട ഒരു സമീകൃതാഹാരം ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മുട്ട നമ്മുടെ ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തണമെന്നതും ആരോഗ്യവിദഗ്ധർ ഒക്കെ പറയുന്ന ഒരു കാര്യം തന്നെയാണ്. നിരവധി പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ടയെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. എല്ലാതരം പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.പോഷകങ്ങൾ വളരെ കുറവായ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളുടെ മുഴുവനൊരു കലവറയാണ് മുട്ട. വിറ്റാമിൻ സി ഒഴികെയുള്ള ആവശ്യമായ പോഷകങ്ങളും ഉയർന്ന നിലവാരമുള്ള പ്രോട്ടീനും മുട്ട നൽകുന്നുണ്ട്.

Egg processing on factory
Egg processing on factory

അതുകൊണ്ടാണ് മുട്ടയും ഗോതമ്പു ബ്രെഡും ഒരു ഗ്ലാസ് ജ്യൂസും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ ശരീരത്തിൽ സാധിക്കുന്നുന്ന് പറയുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഇരുമ്പ് മുട്ടയിലുണ്ട്. ഇരുമ്പ് കുറവ് ആകുമ്പോളാണ് പലർക്കും ക്ഷീണം,തലവേദന തുടങ്ങിയ അവ്യക്തമായ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ മുട്ട ഉപയോഗിക്കണമെന്നാണ് പോഷകാഹാരവിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള നമ്മുടെ ഭക്ഷണത്തിൻറെ ശീലമാക്കി മാറ്റുകയാണ് വേണ്ടത്. മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷക സാന്ദ്രത പോഷകസമൃദ്ധമായ ഭക്ഷണമാണ് നമുക്ക് പ്രധാനം ചെയ്യുന്നത്. മുട്ട കഴിക്കുന്നവരും കഴിക്കാത്തവരുമായുള്ള ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ മുട്ട കഴിക്കുന്ന ആളുകളിൽ മുട്ട കഴിക്കാത്ത ആളുകളെക്കാൾ 10 ശതമാനം കൂടുതലാണ് കാണിക്കുന്നത്.

കോശങ്ങളുടെ പര്യാപ്തത ഉറപ്പുവരുത്തുന്ന ഒരു ഭക്ഷണം തന്നെയാണ് മുട്ടയെന്ന് എടുത്ത് പറയണം. മുട്ട കഴിക്കുമ്പോൾ കൊളസ്ട്രോൾ വർദ്ധിക്കുമെന്ന് ഭയം തോന്നുകയാണെന്ന് ഉണ്ടെങ്കിൽ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി കഴിക്കുകയാണ് ചെയ്യേണ്ടത്. എളുപ്പം ദഹിക്കാൻ സാധിക്കുന്ന മുട്ടകളും കഴിക്കാവുന്നതാണ്. മുട്ടകളിൽ ഏറ്റവും മികച്ചത് കാടമുട്ട തന്നെയാണ്. ശരീരഭാരം കുറയ്ക്കാനും മുട്ടകൾ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. വണ്ണം ഉള്ളവർ മുട്ട കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് വണ്ണം വർദ്ധിക്കാനോന്നും പോകുന്നില്ല. മുട്ടയുടെ വെള്ള കഴിക്കുകയാണെങ്കിൽ ശരീരഭാരം ഒരുപാട് വർധിക്കാതിരിക്കാൻ ഇടയുണ്ടെന്നാണ് അറിയുന്നത്. നവജാതശിശുവിന്റെയും ഗർഭസ്ഥ ശിശുവിന്റെ വികസനത്തിനും വയസ്സായവർക്ക് പോലും ഓർമശക്തി കൂട്ടുവാനുമൊക്കെ സഹായിക്കുന്ന ഒരു ഘടകമാണ് മുട്ടയെന്ന് പറയുന്നത്. മുട്ട കഴിക്കുന്നത് ഒരു ഗർഭിണിയായ സ്ത്രീയ്ക്ക് നല്ല കുഞ്ഞിനെ ലഭിക്കുവാൻ സഹായകമാകാറുണ്ട്.

ഈ മുട്ടയൊക്കെ എങ്ങനെയാണ് നമ്മുടെ കൈകളിൽ എത്തുന്നത്. ഫാമിൽ കോഴികളെ വളർത്തിയാണ് മുട്ടകൾ ഉൽപാദിപ്പിക്കുന്നത്. അത്‌ എങ്ങനെയാണെന്ന് വിശദമായി പറയാവുന്ന ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.