പ്രകൃതിയിൽ പലതരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ചില മാറ്റങ്ങൾ നമ്മുടെ ജീവിതത്തെ അപ്പാടെ തകർക്കാൻ കഴിവുള്ളതാണ്. വിദേശരാജ്യങ്ങളിൽ ചില സമയത്ത് ഉണ്ടാകുന്ന മഞ്ഞുവീഴ്ചയും ആലിപ്പഴ വീഴ്ചയുമോക്കെ ചിലപ്പോഴെങ്കിലും ആളുകളുടെ ജീവൻ തന്നെ അപഹരിക്കാൻ സാധിക്കുന്നവയാണ്. അതുപോലെ ഭീകരമായ കൊടുംചൂടിൽ വലയുന്ന ചില രാജ്യങ്ങളുണ്ട്. അവിടെയുള്ള ആളുകളുടെ ജീവിതമെന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്.ഈ മഞ്ഞുവീഴ്ച സ്ഥലങ്ങളിൽ വാഹനങ്ങൾ ഒക്കെ മഞ്ഞിൽ പുതഞ്ഞു പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.ഇത് കാണുമ്പോൾ അതിമനോഹരമാണെങ്കിലും അവിടെയുള്ള ആളുകളുടെ ജീവിതമത്ര മനോഹരമല്ലെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.
വ്യത്യസ്തമായ ഒരു മഴ പെയ്തു. 1947ലെ വിനാശകരമായ കൊടുങ്കാറ്റിനു ശേഷം ഉണ്ടായ മഴയാണ്. ലൂസിയാനയിലെ ഒരു പട്ടണത്തിൽ മത്സ്യമാണ് ഈ മഴയ്ക്കൊപ്പം വീണത്. അങ്ങനെയാണ് റിപ്പോർട്ടുകൾ വരുന്നത്. അതുപോലെ 2005 സിറിയയിലെ ആളുകളും ആയിരക്കണക്കിന് തവളകൾ ആകാശത്തു നിന്നും മഴ പോലെ ചെയ്തതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.ചിലപ്പോൾ കാറ്റിൻറെ പ്രഭാവം കാരണമായിരിക്കും എന്നാണ് അറിയുന്നത്.
കാലാവസ്ഥ എപ്പോഴും അമ്പരപ്പിക്കുന്നതാണ് ആകാശത്തിൽ വലിയൊരു ട്യൂബ് പോലെ തോന്നിക്കുന്ന ഉരുണ്ട രൂപം കണ്ടിരുന്നു. 620 മൈൽ വരെ നീളമുള്ള മേഘങ്ങളാണ് ഇത്. ഇടയ്ക്കിടയ്ക്ക് ഇത് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് എന്തുകൊണ്ടാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല ഇപ്പോഴും ചില പഠനങ്ങൾ നടക്കുകയാണ് ആണെന്നാണ് അറിയുന്നത്.
ആലിപ്പഴം വീഴുന്നത് വളരെ അപകടം നിറഞ്ഞ അവസ്ഥയാണെന്ന് ഇതിനോടകം തന്നെ പറഞ്ഞല്ലോ. ചില സമയത്ത് വളരെ ഭീകരമായ രീതിയിൽ ആണ് ആലപ്പഴ വീഴ്ച ഉണ്ടാവുക. അത് മരണത്തിനുപോലും കാരണമായേക്കാം. മഴത്തുള്ളികൾ ഇടിമിന്നലിലൂടെ അന്തരീക്ഷത്തിലേ ചില പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുമ്പോഴാണ് ആലിപ്പഴങ്ങൾ പോലെയുള്ളവ താഴേക്ക് പതിക്കുക. ഏതായാലും ഇത് വലിയ തോതിൽ വീഴുമ്പോൾ വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാവുന്നത്.
ആർട്ടിക് സമുദ്രത്തിൽ അതിമനോഹരമായ മഞ്ഞപ്പൂക്കൾ ഉണ്ടാവാറുണ്ട്. ഇത് കാണുമ്പോൾ നമുക്ക് ഐസ്പൂക്കൾ മനോഹരമായ ഒരു കാഴ്ചയാണ്. എന്നാൽ വലിയ ബുദ്ധിമുട്ടാണ് അവിടുത്തെ ആളുകളുടെ ജീവിതം. കുറഞ്ഞ താപനിലയിൽ ഉള്ള മഞ്ഞുപാളികൾ ഉപരിതലത്തിൽ അടിയുമ്പോളാണ് ഇത് രൂപപ്പെടുന്നത്. കൗതുകകരമായ കാര്യമെന്തന്നാൽ ഐസ്പൂക്കൾ പവിഴപ്പുറ്റുകളിൽ കാണുന്നതുപോലെ ചെറിയ ആവാസവ്യവസ്ഥയിൽ രൂപപ്പെടുന്ന സൂക്ഷ്മാണുക്കൾ അടങ്ങിയിരിക്കുന്നത് കണ്ടിട്ടുണ്ട്.
അഗ്നിപർവ്വത ചുഴലി കാറ്റുകളും വളരെയധികം ഭയപ്പെടുത്തുന്നതാണ്. അഗ്നിപർവ്വതങ്ങൾ എന്ന് പറയുന്നത് തന്നെ വളരെ പേടിപ്പിക്കുന്ന കാഴ്ചകൾ ആണെങ്കിലും, വലിയ സ്ഫോടനം ഉണ്ടാകുമ്പോൾ ജ്വാലിക്കുന്ന അഗ്നിയിൽ നിന്ന് തെറിക്കുന്ന ചൂടുള്ള ചാരവും പാറയും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതാണ് ഈയൊരു ചുഴലിക്കാറ്റ്.