വിദേശ രാജ്യങ്ങളിൽ പോയി ഈ കാര്യങ്ങള്‍ ചെയ്താല്‍ പണി പാളും

നമ്മളിൽ ഒട്ടുമിക്ക ആളുകൾക്കും വിദേശ രാജ്യങ്ങൾ സന്ദർശിക്കാനും അവിടെയുള്ള കാര്യങ്ങൾ എക്‌സ്‌പ്ലോർ ചെയ്യാനും വലിയ ഇഷ്ട്ടമായിരിക്കും. ഇന്ന് ഭൂരിഭാഗം ആളുകളും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. അത് കൊണ്ട് തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഒന്നിലധികം തവണ സന്ദർശിച്ചിട്ടുണ്ടാകും. ഇപ്പോൾ പലരുടെയും മനസ്സിൽ വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോവുകയും അവിടത്തെ സംസ്കാര രീതി നേരിട്ട് അനുഭവിച്ചറിയുക എന്നതാണ്. കാരണം ഇന്ന് യുവാക്കളുടെ ജീവിതത്തിന്റെ ഒരു ഹരമായി മാറിയിട്ടുണ്ട്. എന്നാൽ പല രാജ്യങ്ങളിലും നമ്മൾ യാത്ര നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. നമ്മൾ ഏത് രാജ്യങ്ങളിൽ പോയാലും ആ രാജ്യത്തു പാലിക്കേണ്ട കുറച്ചു നിയമങ്ങളും ചട്ടങ്ങളുമുണ്ടാകും. അത് പാലിക്കാ നും അനുസരിക്കാനും നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ചില രാജ്യങ്ങളിലെ നിയമങ്ങളും ആചാരങ്ങളും നമുക്ക് വിചിത്രമായി തോന്നിയേക്കാം. ഒരു പക്ഷെ, അവ ലംഘിച്ചാൽ നമ്മൾ വിചാരിക്കുന്നതിലും അപ്പുറമുള്ള പ്രതിഫലം അനുഭവിക്കേണ്ടി വരും എന്നതാണ് വാസ്തവം.അത് കൊണ്ട് തന്നെ വിദേശ രാജ്യങ്ങളിൽ പോയാൽ നാം ചെയ്യാം പാടില്ലാത്ത കുറച്ചു കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

Things You Shouldn't Do Abroad
Things You Shouldn’t Do Abroad

ടർക്കി എന്ന രാജ്യത്തെ കുറിച്ച് നിങ്ങൾ ഒത്തിരി കേട്ടിട്ടുണ്ടാകുമല്ലോ. എന്നാൽ ഈ രാജ്യത്തു പോകാൻ നിങ്ങൾ ഉദ്ദേശിക്കുന്നു എങ്കിൽ ഈ കാര്യം ചെയ്യാതിരിക്കുക. ഭാഷ അറിയാത്ത രു രാജ്യത്തു നമ്മൾ പോവുകയാണ് എങ്കിൽ കമ്മ്യുണിക്കേഷൻ എളുപ്പമാക്കാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒരു ഭാഷ എന്ന് പറയുന്നത് കൈ ഉപയോഗിച്ചുള്ള ആംഗ്യ ഭാഷയാണ്. എന്നാൽ നമ്മുടെ കൈകൾ കൊണ്ടുള്ള ചില ആംഗ്യങ്ങൾ ഈ രാജ്യത്തു നിരോധിച്ചിരിക്കുന്നു. അതായത് “ok” എന്ന സിംബലിനു നമ്മൾ കൈ കൊണ്ട് കാണിക്കുന്ന ആംഗ്യം ഈ രാജ്യത്തു പോയാൽ ചെയ്യാൻ പാടില്ല. കാരണം ഈ ആംഗ്യം അശ്ലീലം എന്ന വാക്കിനെയാണ് ഈ രാജ്യത്തു കണക്കാക്കുന്നത്. അതായത് സ്വവർഗ രതിക്കാരെയാണ് ഈ ആംഗ്യം കൊണ്ട് ടർക്കിക്കാർ അർത്ഥമാക്കുന്നത്. അത് കൊണ്ട് തന്നെ ഈ രാജ്യത്തു പോയി ഇങ്ങനെ ചെയ്‌താൽ അടി ഉറപ്പാണ്. ത് കൊണ്ട് തന്നെ ആംഗ്യ ഭാഷ ഉപയോഗിക്കുമ്പോൾ ഒരു രാജ്യത്തു പോകുമ്പോൾ ആ  രാജ്യത്തെ അടിസ്ഥാനമായ ചില നിയമങ്ങളെയും കുറിച്ച് മനസ്സിലാക്കി മാത്രം പോകാൻ ഒരുങ്ങുക. ഇത് പോലെ വിചിത്രമായ നിയമങ്ങൾ പൽ രാജ്യങ്ങളിലുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ ഹെഴെയുള്ള വീഡിയോ കാണുക.