നാണയങ്ങളില്‍ വർഷം എഴുതിയിരിക്കുന്നതിന്‍റെ അടിയില്‍ നൽകിയിട്ടുള്ള ഈ ചിഹ്നങ്ങൾ എന്താണ് സൂചിപ്പിക്കുന്നതെന്ന് അറിയുമോ ?

പണത്തിന്‍റെ ഉപയോഗം ഇന്ന് വളരെ കുറഞ്ഞു വരികയാണ് കാരണം ഇന്ന് എല്ലാവരും ഓൺലൈൻ പെയ്മെൻറ് സംവിധാനത്തിലേക്ക് മാറിയിരിക്കുന്നു. നോട്ടുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ നാണയത്തിന്റെ ഉപയോഗം വളരെ കുറഞ്ഞു. ചെറുകിട ബിസിനസ് നടത്തുന്ന സ്ഥാപനങ്ങളിലും ബാങ്കുകളിലും മാത്രമാണ് ഇപ്പോൾ നാണയങ്ങൾ ഉപയോഗിക്കുന്നത്. നാണയങ്ങളുടെ ഉപയോഗം കുറയാനുള്ള പ്രധാന കാരണം. നോട്ടുകളെ അപേക്ഷിച്ച് ഇടപാട് നടത്തുന്നതിന് ബുദ്ധിമുട്ടാണ് എന്നതാണ്. മാത്രമല്ല പേഴ്സിൽ കൊണ്ടുനടക്കുന്നത്തിനും നാണയങ്ങള്‍ ബുദ്ധിമുട്ടാണ്. പല ബാങ്കുകളും നാണയങ്ങളുടെ ഇടപാടിനായി ചാർജുകൾ ഈടാക്കാനും തുടങ്ങിയിട്ടുണ്ട്.

Coin
Coin

നമ്മുടെ ഇന്ത്യൻ നാണയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഒരുപാട് വിചിത്രമായ കാര്യങ്ങളുണ്ട് അതിൽ പലതും നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും അത് എന്താണെന്ന് കൂടുതലായി അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം. നമ്മുടെ ചില നാണയങ്ങളുടെ താഴെ നാണയം നിർമ്മിച്ച വർഷം പ്രിൻറ് ചെയ്തതായി നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ വർഷം എഴുതിയിരിക്കുന്ന തൊട്ടുതാഴെയായി കൊടുത്തിട്ടുള്ള ചിഹ്നങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമ്മൾ അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഈ ചിഹ്നങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് നമ്മൾ ഇന്ന് ഈ ലേഖനത്തിലൂടെ പറയാൻ പോകുന്നത് അത്.

നാണയങ്ങൾ അച്ചടിക്കുന്ന ഫാക്ടറിക്ക് മലയാളത്തിൽ കമ്മട്ടം എന്നാണ് പറയുന്നത് ഇംഗ്ലീഷിൽ ഇതിനെ Mint എന്നാണ് വിളിക്കുന്നത്. ഇന്ത്യയിലെ നാണയങ്ങൾ പ്രധാനമായും മുംബൈ, കൊൽക്കത്ത, നോയിഡ, ഹൈദരാബാദ് എന്നീ നാല് നിർമ്മാണ ഫാക്ടറികളിൽ നിന്നാണ് നിര്‍മിക്കുന്നത് . നാണയത്തിലെ വർഷങ്ങൾക്ക് അടിയില്‍ നൽകിയിട്ടുള്ള ചിഹ്നങ്ങൾ പ്രധാനമായും അത് നിർമ്മിക്കുന്ന ഫാക്ടറിയെ മനസിലാക്കാന്‍ വേണ്ടിയുള്ളതാണ്.

Indian Coins
Indian Coins

ഡോട്ട് ചിഹ്നം മുംബൈയിലെ ഫാക്ടറിയെയും, സ്റ്റാര്‍ ചിഹ്നം ഹൈദരാബാദ് ഫാക്ടറിയെയും, ഡയമണ്ട് ചിഹ്നം നോയിഡ ഫാക്ടറിയെയും ചിഹ്നങ്ങള്‍ ഇല്ലാത്ത മറ്റുള്ളവ കൊല്‍ക്കത്ത ഫാക്ടറിയെയും സൂചിപ്പിക്കുന്നു.