ടൈം ട്രാവൽ എന്ന് പറയുന്ന കാര്യം നമ്മൾ പലപ്പോഴും കേൾക്കുന്നൊരു കാര്യമാണ്. ഈ ഒരു കാര്യം യഥാർത്ഥത്തിൽ സാധ്യമാവുമോ.? ഇല്ലായിരിക്കുമെന്നാണ് ഭൂരിപക്ഷമാളുകളും പറയുന്നത്. എന്നാൽ ഒരു കഥ പറഞ്ഞാൽ ചിലപ്പോൾ ചില ആളുകളെങ്കിലും ആ ഒരു അഭിപ്രായം മാറ്റി പറയും. സെർഗി എന്ന ഒരാളെ പറ്റിയാണ് പറയാൻ പോകുന്നത്.
സെർഗിയെ ഒരിക്കൽ പോലീസുകാർ പിടികൂടുകയായിരുന്നു ചെയ്തത്. പൊലീസുകാർ ഇയാളെ പിടികൂടിയപ്പോൾ പരസ്പരബന്ധമില്ലാത്ത രീതിയിൽ എന്തൊക്കെയോ കാര്യങ്ങൾ ഇയാൾ പറഞ്ഞു. ചില സ്ഥലങ്ങളെ പറ്റിയും മറ്റും ആയിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ അയാൾ പറഞ്ഞ രീതിയിലുള്ള സ്ഥലങ്ങളൊന്നും അപ്പോൾ നിലവിലുണ്ടായിരുന്നില്ല. അയാൾ ജനിച്ച വർഷത്തെക്കുറിച്ച് അയാൾ പറഞ്ഞു കൊടുത്തു. അയാൾ ജനിച്ച വർഷത്തെ കുറിച്ച് പറഞ്ഞ അറിവ് വച്ച് പോലീസുകാർ കണക്ക് കൂട്ടിയപ്പോൾ അയാൾക്ക് ഒരു 78 വയസ്സിനടുത്ത് പ്രായം വരുന്നുണ്ട്. എന്നലായാളെ കണ്ടാൽ 22 വയസ്സ് പോലും പറയില്ല. 78 വയസ്സിനടുത്ത് പ്രായമുള്ള ഒരാൾക്ക് 22 വയസ്സ് പോലും പറയില്ലന്ന് പറയുമ്പോൾ അയാൾ പറയുന്നത് ഒന്നുകിൽ കള്ളത്തരം ആണ്, അല്ലെങ്കിൽ അയാളോരു മാനസിക രോഗിയാണ്. അങ്ങനെയൊരു സ്വാഭാവികമായ നിഗമനത്തിലായിരുന്നു പോലീസും അതോടൊപ്പം തന്നെ അവിടെയുള്ള നാട്ടുകാരും എത്തിച്ചേർന്നത്.
പിന്നീട് ഇയാളെ ഒരു ഭ്രാന്ത് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു.. എന്നാൽ അവിടെ വച്ച് ഒരു ഡോക്ടറോട് ഇയാൾ പറഞ്ഞത് താൻ ഒരിക്കൽ വീട്ടിൽ നിന്നും പുറത്തിറങ്ങിയെന്നും അപ്പോൾ ആകാശത്ത് താൻ ഒരു വാഹനം കണ്ടുവെന്നും ആ വാഹനത്തിൽ നിന്നും ഒരു വെട്ടം തൻറെ മുഖത്തെ അടിക്കുകയും പിന്നെ തനിക്ക് ഒന്നും ഓർമ്മയില്ലാതെ ആവുകയും ചെയ്തു എന്നതാണ്. അതിനു ശേഷം മറ്റൊരു ലോകത്തിൽ എത്തിയ പോലെ തനിക്ക് തോന്നി എന്നും പറഞ്ഞു.ഇതുകൂടി കേട്ടതോടെ ഡോക്ടർമാർ ഉറപ്പിച്ചു ഇയാൾക്ക് ഭ്രാന്താണെന്ന്.
അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു ക്യാമറയിൽനിന്നും കുറച്ചു ദൃശ്യങ്ങൾ ഒക്കെ ഇവർക്ക് ലഭിച്ചു. അതിൽ അയാൾ പറഞ്ഞതു പോലെ തന്നെ ആകാശത്തുള്ള വാഹനം കാണാൻ സാധിക്കുന്നുണ്ടായിരുന്നു.. അതോടെ ഡോക്ടർമാരും ആശയക്കുഴപ്പത്തിലായി. ഇയാളോടെ അകത്തെ മുറിയിലേക്ക് ഇരിക്കുവാൻ പറഞ്ഞ് ഡോക്ടർമാർ ഈ കാര്യത്തെപ്പറ്റി ചർച്ച ചെയ്തു.. ശേഷം ഇയാളെ തിരക്കി അകത്തെ മുറിയിലേക്ക് പോയ ഡോക്ടർമാർ വീണ്ടും അമ്പരപ്പെട്ടു. അയാൾ അപ്രതീക്ഷിതമായിരിക്കുന്നു. ഇയാൾ വീണ്ടും അപ്രത്യക്ഷമായിരിക്കുന്നു.