ഒരു പരീക്ഷ എഴുതാൻ പോവുമ്പോൾ എല്ലാവർക്കും ഉള്ളിലോരു പരിഭ്രമമുണ്ടാകും. എന്തൊക്കെയാണ് ഒരു പരീക്ഷ ഹാളിൽ നേരിടേണ്ടിവരുന്നത്. ചെറിയ ക്ലാസിലുള്ള കുട്ടികൾക്ക് മുതൽ വലിയ പരീക്ഷകൾ എഴുതാൻ പോകുന്നവർക്ക് വരെയുണ്ടാകും ഒരു ടെൻഷൻ. ആദ്യം നമ്മൾ പരീക്ഷാ ഹാളിലേക്ക് കയറിയതിനു ശേഷം നന്നായി ഒന്ന് ശ്വാസം വലിച്ചു വിടുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതിന്റെ ആവശ്യകത എന്താണെന്ന് വെച്ചാൽ നമ്മുടെ ഉള്ളിലുള്ള ടെൻഷൻ നമ്മൾ പുറത്തു കളയുകയാണ് ചെയ്യുന്നത്. അതിനുശേഷം നമ്മുടെ കൈകളിലേക്ക് ചോദ്യപേപ്പർ ലഭിക്കുന്നുവെന്ന് വിചാരിക്കുക.
ചോദ്യപേപ്പർ ലഭിച്ചു കഴിഞ്ഞാൽ ഉടനെ ഉത്തരമെഴുതാൻ നിൽക്കാതെ അത് മുഴുവനോന്നു വായിച്ചു നോക്കുക. അതിനുശേഷം ഏതൊക്കെ ഉത്തരങ്ങളാണ് അറിയാവുന്നതെന്ന് വച്ചാൽ അത് ആദ്യം എഴുതുവാൻ ശ്രമിക്കുക. അങ്ങനെയാകുമ്പോൾ കൂടുതൽ സമയം ലഭിക്കുകയും അറിയാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആലോചിക്കുവാനുള്ള സമയം ലഭിക്കുകയും ചെയ്യും. അതല്ല ഇനി ആദ്യം മുതൽ തന്നെ എഴുതുന്നതാണ് താല്പര്യമെങ്കിൽ അങ്ങനെ തന്നെ എഴുതുക. പക്ഷേ എഴുതേണ്ടത് ആദ്യം അറിയാവുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തന്നെയാണ്. അതിന് മുൻപുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഴുതാൻ ഉള്ള സ്ഥലം വിടുന്നതായിരിക്കും നല്ലത്. കാരണം ഒരേ ഓർഡറിൽ എഴുതുന്നവർക്ക് പ്രത്യേകം മാർക്ക് ലഭിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും അതു തുടരുന്നുണ്ടെന്നാണ് അറിയുന്നത്. അതുപോലെ തന്നെ രണ്ടു മാർക്കിന്റെ ചോദ്യത്തിനുള്ള ഉത്തരം രണ്ട് മാർക്കിനുള്ളത് മാത്രം എഴുതുക.
5 മാർക്കിനു വേണ്ടിയുള്ളത് എഴുതാതിരിക്കുക. കാരണം 5 മാർക്കിന് വേണ്ടിയുള്ളത് എഴുതിയാലും അതിന് രണ്ട് മാർക്ക് മാത്രമേ ലഭിക്കൂ. അതുകൊണ്ട് പ്രധാനപ്പെട്ട പോയിന്റുകൾ മാത്രം ചേർത്തുകൊണ്ട് രണ്ട് മാർക്കിനുള്ള ചോദ്യത്തിന് ഉത്തരം എഴുതുക. അഞ്ചു മാർക്ക് ചോദ്യമാണെങ്കിൽ അല്പം വിശദീകരിച്ച് തന്നെ എഴുതാൻ ശ്രമിക്കുക. അഞ്ച് മാർക്കിനുള്ള രീതിയിൽ തന്നെ അത് എഴുതുക. ഒരുപാട് ടെൻഷൻ അടിക്കാതെ ഉള്ള സമയത്ത് തന്നെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൃത്യമായി എഴുതുവാനാണ് ശ്രദ്ധിക്കേണ്ടത്.
അങ്ങനെയാകുമ്പോൾ നമുക്ക് സമയം ബാക്കി വരികയാണ് ചെയ്യുന്നത്. ബാക്കി വരുന്ന സമയത്ത് നമ്മളെഴുതിയ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നുകൂടി ഒത്തുനോക്കുക. ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവ വീണ്ടും എഴുതുവാൻ ശ്രദ്ധിക്കുക. ഇതൊക്കെ ശ്രെദ്ധിക്കുക.