ഒരു കാര്‍ വാങ്ങിയാല്‍ കഴിയുന്നിടത്തോളം കാലം അത് കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കാൻ ആളുകള്‍ തീർച്ചയായും ആഗ്രഹിക്കുന്നവരാണ്. അതുപോലെ നമ്മുടെ പുതിയ സ്മാർട്ട്‌ഫോൺ കയ്യിൽ നിന്ന് വീഴുകയും അതിന്റെ ഗ്ലാസ് കഷണങ്ങളായി തകരുകയും ചെയ്താലോ? സങ്കൽപ്പിക്കാൻ കഴിയുന്നില്ലേ?. അടുത്തിടെ ഒരു ഫെരാരി ഉടമ അത് വാങ്ങിയ അതേ ദിവസം തന്നെ തന്റെ പുതിയ 2,49,16,055 രൂപ വരുന്ന കാര്‍ തകര്‍ത്തു. കാര്‍ വെറും മൂന്ന് കിലോമീറ്റർ മാത്രമാണ് ഓടിയത്.
ഡ്രൈവർക്ക് പരിക്കില്ലെങ്കിലും ഫെരാരിയുടെ മുൻഭാഗം തകർന്നു. യുകെയിലെ ഡെർബിയിൽ കാർ വാങ്ങിയതിന് തൊട്ടുപിന്നാലെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് സംഭവം. കാറിന്റെ മുൻഭാഗം ചതഞ്ഞരയുകയും പോറലുകൾ സംഭവിക്കുകയും ചെയ്ത്. ലോക്കൽ പോലീസ് ഷെയര്‍ ചെയ്ത ഫോട്ടോയില്‍ ഇതെല്ലം വ്യക്തമാക്കുന്നു.
ഡെർബിഷയർ റോഡ്‌സ് പോലീസിംഗ് യൂണിറ്റ് ട്വിറ്ററിൽ എഴുതിയത് ഇങ്ങനെ “ഡെർബി. ഏപ്രിൽ 1. ഒരു ഡ്രൈവർ ഇന്ന് രാവിലെ ഒരു ഫെരാരി വാങ്ങുകയും, 2 മൈലിൽ ഓടിച്ചതിന് ശേഷം അത് ഇടിച്ചു. ആര്‍ക്കും പരിക്കുകളൊന്നുമില്ല.