നമ്മളെല്ലാവരും വിവാഹമോതിരങ്ങൾ കണ്ടിട്ടുള്ളവരാണ്. പൊതുവെ ഇടം കൈയ്യിലെ നാലാമത്തെ വിരലിലാണ് മോതിരം ധരിക്കാറുള്ളത്. എന്തിനാണ് ആ വിരലിൽ മോതിരം അണിയാറുള്ളത്. സ്ത്രീകളാണെങ്കിൽ വലതുകൈയിലെ നാലാമത്തെ വിരലിലും പുരുഷന്മാർ ആണെങ്കിൽ ഇടം കൈയ്യിലെ നാലാമത്തെ വിരലിലുമാണ് ധരിക്കുക. എന്നാൽ യഥാർത്ഥത്തിൽ ഇടതുകൈയിലെ നാലാമത്തെ വിരലിൽ വിവാഹമോതിരം ധരിക്കണം എന്നാണ് പറയുന്നത്. അതിനൊരു കാരണമെന്നാൽ ഈ വിരൽ നേരെ പോകുന്നത് ഹൃദയത്തിലേക്ക് ആണ്. ഒരു പുരാതനമായ വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ പാതിയെ ഹൃദയം പോലെ കാണുന്നവർ ഇടം കൈയിലെ മോതിരവിരലിൽ തന്നെ മോതിരം അണിയണമെന്ന ഒരു വിശ്വാസമായിരുന്നു അക്കാലങ്ങളിൽ നിലനിന്നിരുന്നത്.
അതുകൊണ്ടുതന്നെ അവർ അതിന് ഒരു പേരിട്ടു. ദി വെയിൻ ഓഫ് ഹെർട്ട് എന്നായിരുന്നു ആ പേര്. പിന്നീടുള്ള പഠനങ്ങളിൽ ഇത് തികച്ചും തെറ്റായ ഒരു വസ്തുതയാണെന്ന് തെളിയിക്കുകയും ചെയ്തു. എന്നാൽ പണ്ടുകാലം മുതൽ തന്നെ നിലനിൽക്കുന്ന ഈ ആചാരം വീണ്ടും ആളുകൾ തുടർന്നു പോകുക മാത്രമേയുണ്ടായിരുന്നുള്ളൂ. അല്ലാതെ യഥാർത്ഥത്തിൽ അങ്ങനെയൊരു അർത്ഥം ഈയൊരു കാര്യത്തിലില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ പലതരത്തിനുള്ള മാറ്റങ്ങളൊക്കെ വരുന്നുണ്ട്. എല്ലാ കാര്യങ്ങളിലും എന്നതുപോലെ ഈ കാര്യത്തിലും മാറ്റങ്ങൾ വരുന്നു. വിവാഹമോതിരം മറ്റു വിരലുകളിലണിയുന്നവരെയും ഇപ്പോൾ കാണാറുണ്ട്. വളരെ ചുരുക്കമാണെന്ന് മാത്രം.
നമ്മുടെ നാടിനോരു കുഴപ്പമുണ്ട്. ആരെങ്കിലും ഒരു കാര്യത്തിനു തുടക്കമിട്ടു വെച്ചാലത് അതേപോലെ പിന്തുടർന്നു പോവുകയെന്നത് ഒരു പ്രത്യേകതയായി മാറിയിരിക്കുകയാണ്. യാതൊരു സത്യവുമില്ലാത്ത ചില കാര്യങ്ങൾ ഇപ്പോഴും തുടരുന്നവരുണ്ട്. അതിലൊന്നാണ് കണ്ണിൻറെ കാഴ്ച വളരെയധികം വർധിക്കാൻ കാരറ്റ് കഴിക്കുന്നത്. തികച്ചും തെറ്റായോരു വസ്തുത മാത്രമാണ്. എങ്കിലും ഇന്നും അത് ശരിയാണെന്ന് വിശ്വസിച്ചു പോകുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അതുപോലെ രാത്രിയിൽ നഖം വെട്ടുന്നത് ദോഷമാണെന്ന് പറയുന്നോരു കൂട്ടർ. ഇതൊക്കെ വളരെ തെറ്റായ വാർത്തകളാണ്. എങ്കിലും നമ്മൾ അങ്ങനെ പിന്തുടർന്നു കൊണ്ടുപോകുന്നു. അതിൻറെ കാരണമെന്താണ് നമ്മുടെ പൂർവികർ നമ്മെ പഠിപ്പിച്ചതാണ്. അത് അങ്ങനെതന്നെ ചെയ്യണമെന്ന് ഒരു നിയമത്തിൽ നമ്മളും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. ഇതിൽ ശാസ്ത്രപരമായ യാതൊരു സത്യങ്ങളുമില്ല എന്നതാണ് സത്യം. ആരോ എന്തൊക്കെയോ പറഞ്ഞുവെന്നും അത് പിന്തുടരുന്നുവെന്നും മാത്രം. അങ്ങനെ മാത്രമേ ഇതിനെ കാണാൻ സാധിക്കൂ. ഏത് കാര്യവും നമ്മൾ എങ്ങനെ ചെയ്യുന്നുവെന്നതിലാണ് കാര്യം.