ആക്ഷൻ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു പേര് ആയിരിക്കും ഒരു പക്ഷെ ബ്രൂസിലി എന്ന ആയോധനകല വിദഗ്ധന്റെ.അദ്ദേഹത്തെക്കുറിച്ച് എല്ലാർക്കും അറിയാം. തന്റെ മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകല വിദഗ്ധനാണ് ബ്രൂസിലി. 1940 ജൂലൈ 20 നായിരുന്നു ജനനം. ചലച്ചിത്രനടൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനായിരുന്നു. അദ്ദേഹത്തിൻറെ മകനും സിനിമയിൽ തന്നെയായിരുന്നു എത്തിയത്.
നാടക കമ്പനിയിലെ ആയിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. ഫ്രാൻസിസ്കോയിൽ ഉള്ളോരു ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. അമ്മ ഗ്രെസ്സ് ജൂൻപാൻ എന്നായിരുന്നു വിളിച്ചത്. പക്ഷേ ആശുപത്രിയിലെ ഡോക്ടറായ മേരി ബ്രൂസ് എന്ന വിളിക്കുകയായിരുന്നു. പിന്നീട് ലി എന്ന കുടുംബ പേര് കൂടി ചേർന്നപ്പോൾ അവൻ ബ്രൂസിലിയായി മാറി.
സാൻസ് കോളേജിലും സെൻറ് ഫ്രാൻസിസ് കോളേജിലൊക്കെയായിട്ടാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബ്രൂസിലിക്ക് ദുർബലമായ ശരീരപ്രകൃതിയായിരുന്നു. ബ്രൂസിലിയുടെ മുൻകോപം, എടുത്തുചാട്ടം എന്നിവയോക്കെ അവനെ പലപ്പോഴും കുഴപ്പത്തിൽ കൊണ്ട് ചാടിക്കുമായിരുന്നു. പതിനെട്ടാം വയസ്സിൽ സഹപാഠികളിൽ നിന്നും രൂക്ഷമായ മർദ്ദനമേറ്റ ബ്രൂസിലിയെ പഠിക്കാൻ വേണ്ടിയാണ് അമേരിക്കയിൽ വീടാൻ തീരുമാനിക്കുന്നത്.
പഠനത്തിൽ നല്ല ഉഴപ്പൻ ആയിരുന്നു. പല അടിപിടികളും ഉണ്ടായിട്ടുണ്ട്. നാട്ടിൽ നിന്നാൽ പലതരത്തിലുള്ള ആക്രമണങ്ങളും നടത്തി ജയിലിലേക്കു പോകുമെന്നായിരുന്നു അമ്മയുടെ ഭയം. തുടർ വിദ്യാഭ്യാസത്തിന് വേണ്ടി ബ്രൂസിലിയെ അവർ അമേരിക്കയിലെ ഒരു സുഹൃത്തിൻറെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് അമ്മ നൽകിയ 100 ഡോളറുമായി അവിടെ എത്തിയ അദ്ദേഹം യൂണിവേഴ്സിറ്റിയിൽ നിന്നും തത്ത്വചിന്തയിൽ ബിരുദ്ധമെടുത്തു. അവിടെയുള്ള യൂണിവേഴ്സിറ്റിയിൽ വച്ചാണ് ബ്രൂസ് ലിൻഡയെ കണ്ടുമുട്ടിയത്. അവർ തമ്മിൽ പ്രണയത്തിലാവുകയും 1964 ആഗസ്റ്റിൽ വിവാഹിതരാവുകയും ചെയ്തു. ഇവർക്ക് രണ്ടു മക്കളുണ്ടായി.
പിന്നീട് ആണ് സിനിമയിലേക്ക് വരുന്നത്. പിന്നീട് ചെറിയ ചില സിനിമകളിൽചില വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഒരു ബാല നടനായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടായിരുന്നു. 18 വയസ്സ് ആയപ്പോഴേക്കും ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 1958 – 64 കാലഘട്ടങ്ങളിലാണ് അഭിനയ മോഹം ഉപേക്ഷിച്ചു ആയോധനകലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പിന്നീടാണ് വീണ്ടും സിനിമയെന്ന മായാലോകത്തേക്ക് അദ്ദേഹം എത്തുന്നത്. ലോകം അറിയുന്ന വ്യക്തി ആയി മാറിയത്. അദ്ദേഹത്തിന്റെ ജീവിതകഥ വിശദമായി തന്നെ അറിയാം.