ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത ചില കാഴ്ചകൾ കാണുമ്പോളത് നമുക്ക് നൽകുന്നത് വലിയ അത്ഭുതമായിരിക്കും. അത്തരത്തിലുള്ള ചില കാഴ്ചകളെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഒരു കരടി ബൈക്കിൽ യാത്ര ചെയ്യുന്നത് കാണുകയാണെങ്കിൽ അത്ഭുതം തോന്നുമോ.? ചൈനയിലെ വളരെ പാരമ്പര്യമായുള്ള ഒരു പ്രത്യേക നൃത്തകലാരൂപം കാണുകയാണെങ്കിൽ അമ്പരക്കുമെന്നുള്ളത് ഉറപ്പാണ്. അത്തരം കാഴ്ചകളെ കുറിച്ചാണ് പറയാൻ പോകുന്നത്, ജീവിതത്തിൽ ഒരിക്കൽ പോലും നമ്മൾ കണ്ടിട്ടില്ലാത്ത ചില കാഴ്ചകളെപ്പറ്റി.
ഇവിടെയോരു ക്യാമറയിൽ പതിഞ്ഞ രൂപത്തിൽ ഒരു കരടി ബൈക്കിൽ യാത്ര ചെയ്യുന്നതായി കാണാൻ സാധിക്കുന്നുണ്ട്. ബൈക്ക് ഓടിച്ചു കൊണ്ടുള്ള കരടിയുടെ യാത്രയാണ് കാണുന്നത്. ഏതെങ്കിലും സർക്കസ് കൂടാരത്തിൽ നിന്നോ മറ്റോ എടുത്ത് ദൃശ്യങ്ങളല്ലന്ന് മനസ്സിലാകുന്നുണ്ട്. ഇതൊരു ട്രാഫിക് സിഗ്നലിന്റെ മുൻപിൽ നിൽക്കുന്നതായാണ് കാണുന്നത്. ഇതിന് പിന്നിലുള്ള സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കുമെങ്കിലും അവിടെനിന്നവർക്ക് മുഴുവൻ ഇത് അമ്പരപ്പിക്കുന്നൊരു കാഴ്ചയായിരുന്നു. എന്താണ് ഇതിനു പിന്നിലുള്ളതെന്ന് ആർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അതുപോലെ ആയിരം പുഴുക്കൾ ഒരുമിച്ച് അവരുടെ ഭക്ഷണം കഴിക്കുന്നത് എപ്പോഴെങ്കിലും കാണാൻ സാധിച്ചിട്ടുണ്ടോ.? ഒരിക്കലും കാണാൻ സാധിക്കാത്തൊരു കാര്യം തന്നെയായിരിക്കും എന്നാൽ ഇവിടെ ക്യാബേജ് കഴിക്കുന്ന 1000 പുഴുക്കളെ നമുക്ക് കാണാൻ സാധിക്കും.അതുപോലെ തന്നെ ഗ്രീൻ ആപ്പിൾ കഴിക്കുന്ന ആയിരം പുഴുക്കളെയും കാണാൻ സാധിക്കും. ഈ ദൃശ്യങ്ങളൊന്നും ഒരുപക്ഷേ ജീവിതത്തിലൊരിക്കലും നമ്മൾ കണ്ടിട്ടുണ്ടാവില്ല.
അതുപോലെ ചൈനയിലോരു പ്രത്യേകമായ കലാരൂപം നിലനിൽക്കുന്നുണ്ട്. പ്രത്യേകമായ ചില രൂപങ്ങളോടെയും ഭാവങ്ങളോടെയുമാണ് ഈ വ്യക്തി അവിടെയുള്ള തെരുവോരങ്ങളിൽ നിന്ന് കലാപ്രകടനങ്ങൾ നടത്തുന്നത്. അതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ ആളുകളിത് കണ്ടു കൊണ്ട് ഇരിക്കുന്ന സമയത്ത് തന്നെ ഇദ്ദേഹം ഇദ്ദേഹത്തിൻറെ മുഖംമൂടികൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതായത് ഇദ്ദേഹത്തെ മാത്രം ഉറ്റുനോക്കുന്ന ഒരു സമൂഹത്തെ മുഴുവൻ കൺകെട്ടി കൊണ്ടാണ് അദ്ദേഹം നിമിഷനേരം കൊണ്ട് തന്നെ മുഖത്തെ മുഖംമൂടികൾ മാറ്റി മാറ്റി വയ്ക്കുന്നത്. അതാണ് ഇതിന് പിന്നിലുള്ള സൂത്രവിദ്യയെന്ന് പറയുന്നത്.
ചൈനയിലുള്ള സ്ത്രീകൾക്ക് പോലും അറിയില്ല ഇതിന്റെ കാരണം. പുരുഷന്മാരാണ് ഇത്തരത്തിലുള്ള കലാരൂപങ്ങളെല്ലാം അവിടെ ചെയ്യുന്നത്..സ്ത്രീകൾ മറ്റൊരിടത്തേക്ക് വിവാഹിതരായ പോകേണ്ടവരാണ് എന്നതുകൊണ്ടുതന്നെ ഈ കലയുടെ പിന്നിലുള്ള രഹസ്യം ഒരിക്കലും സ്ത്രീകളോട് അവർ പങ്കു വയ്ക്കാറില്ല. അതുകൊണ്ടുതന്നെ ഇത് ചൈനയിൽ മാത്രം നിലനിൽക്കുന്ന ഒന്നായി മാറുകയും ചെയ്യുന്നു.