ആമസോൺ മഴക്കാടുകളെന്ന് പറയുന്നത് എത്രത്തോളം ഭീകരതയുള്ളതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുപോലെ തന്നെ അപകടകരമാണ് ആമസോൺ നദി. വളരെയധികം വലിയൊരു നദിയാണ് ആമസോൺ എന്ന് നമുക്കറിയാം. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലൂടെ ഒഴുകുന്ന നദിയാണ് ആമസോൺ. ഇത്രയും വലിയൊരു നദിക്ക് കുറുകെ എന്തുകൊണ്ടാണ് ഒരു പാലം പോലും ഉണ്ടാവാത്തത്.? അതിന്റെ കാരണം എന്താണ്.? അതിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ നദിയുടെ കുറുകെ ഒരു പാലം വരാത്തതിന് പല കാരണങ്ങളാണണുള്ളത്. ഇതിലൂടെ ഒഴുകുന്ന വെള്ളത്തിൻറെ അളവെന്നത് 10 നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിൻറെ അളവിനേക്കാൾ കൂടുതലാണ്.. മാത്രമല്ല കടലിൽ എത്തുന്ന ശുദ്ധമായ ജലത്തിൽ ഏറിയപങ്കും ആമസോണിൽ ഉള്ളതാണ്. ലോകത്തിലെ മൊത്തം നദികൾ ഒഴുകുന്നതിൽ അഞ്ചിലൊന്നായാണ് വരുന്നത്. ആമസോണിന്റെ നിയമമായ വലിപ്പം കാരണമാണ് ഇതിനെ പ്രത്യേകമായി ആളുകൾ കാണാറുള്ളത്. ഇതിന്റെ ഒരിടത്തും ഒരു പാലമില്ലയെന്നത് വളരെയധികം ശ്രദ്ധേയമായോരു കാര്യമാണ്. കാരണം ഈ ഭാഗങ്ങളിൽ ഭൂരിഭാഗവും ഒഴുകുന്നത് നിത്യഹരിത മഴക്കാടുകളിലൂടെയാണ്.. അതുകൊണ്ട് തന്നെയാണ് ഒരു പാലം അവിടെ എത്താത്തത്.
കാരണം ആമസോണിന് കുറുകെയൊരു പാലം വരികയാണെങ്കിൽ ഇതറിഞ്ഞ ആളുകൾ എല്ലാവരും ആമസോൺ കാടുകളിലേക്ക് ആയിരിക്കും എത്തുന്നത്. അതോടെ ആമസോൺ കാടുകൾ നശിച്ചു പോകാനുള്ള സാധ്യത വളരെ വലുതാണ്. ഇതിൻറെ നീളമെന്നത് 6400 കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും വലിയ നീർത്തട വ്യവസ്ഥയുള്ള ആമസോൺ തെക്കേ അമേരിക്കയുടെ ഭൂവിസ്തൃതിയുടെ 40 ശതമാനമാണ് വ്യാപിച്ചുകിടക്കുന്നത്. ഇതിന്റെ പോഷകശാഖകളും ഒക്കെ ഉൾക്കൊള്ളുന്ന ഭൂവിസ്തൃതിയുടെ അളവിൽ ഒരു വർഷത്തിനിടയിൽ മൂന്ന് മടങ്ങ് വരെ മാറ്റം കാണപ്പെടാറുണ്ട്. അപകടകരങ്ങളായ പല ജീവികളും ഇതിനുള്ളിൽ ഉണ്ടാകുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ലോകമെമ്പാടുമുള്ള ജൈവ സമ്പത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ ആമസോൺ ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്നുണ്ട്. വളരെ വിശാലമായ ഉഷ്ണമേഖലാ വനവും നദീതടവ്യവസ്ഥയും ഒക്കെയാണ് ഇവിടെയുള്ളത്. ലോകത്തിൽ തന്നെ ഏറ്റവും ജൈവസമ്പുഷ്ടമായ ഉഷ്ണമേഖലായാണ്.
തിരിച്ചറിഞ്ഞതിൽ 3000 ഇൽ കൂടുതൽ സ്പീഷ്യസ് മത്സ്യങ്ങൾ ആമസോൺ നദികളിൽ കാണപ്പെടുന്നുണ്ട്. ഇവയുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നുണ്ട്. ചില കണക്കുകൾ അനുസരിച്ച് വലിയ അപകടകാരികളായ ജീവികൾ പോലും ആമസോൺ നദിക്കുള്ളിൽ വാസമുറപ്പിച്ചിട്ടണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.