ജീവിതത്തിലൊരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. വിമാനങ്ങളെന്നാൽ സുരക്ഷിതമായ യാത്രയാണ് നമുക്ക് പ്രധാനം ചെയ്യുന്നതെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ അത് സത്യമാണോ.? അങ്ങനെയാണെങ്കിൽ എന്തൊക്കെ സുരക്ഷളായിരിക്കും വിമാനങ്ങൾക്ക് ഉണ്ടാവുക. നമുക്ക് വേണ്ടിയെന്തൊക്കെ സുരക്ഷകളാണ് കാത്തുവെച്ചിരിക്കുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്.
ഒരു വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഒരു വ്യക്തിയുടെ മനസ്സിൽ ഉണ്ടാവും.ആ ഭയങ്ങൾ എല്ലാം മാറ്റി യഥാർത്ഥ ലക്ഷ്യസ്ഥാനത്ത് അയാളെ എത്തിക്കുകയെന്നത് വിമാനത്തിൽ ജോലിചെയ്യുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ വിമാനങ്ങൾ ആളുകളുടെ സുരക്ഷയ്ക്ക് വേണ്ടി ചില കാര്യങ്ങളൊക്കെ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ആദ്യം പറയേണ്ടത് സെക്യൂരിറ്റി ടെസ്റ്റിംഗ് തന്നെയാണ്. ഇന്ന് സെക്യൂരിറ്റി ടെസ്റ്റിംഗ് ഇല്ലാതെ ഒരു വിമാനങ്ങൾക്കും പറയാൻ സാധിക്കില്ല. വിമാനത്തിൽ യാത്ര ചെയ്യുന്ന ഓരോ വ്യക്തികളുടെയും ജീവിതമെന്നത് വളരെയധികം അമൂല്യമാണ്. അതുകൊണ്ട് ആണ് ഇങ്ങനെ ടെസ്റ്റിംഗ് തെളിയിച്ചു തരുന്നത്. സെക്യൂരിറ്റി ടെസ്റ്റിംഗിന് ഓരോ വിമാനങ്ങളും വിധേയമാകാറുണ്ട്. ഓരോരുത്തരെയും ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് ഇത്തരത്തിലുള്ള സെക്യൂരിറ്റി ടെസ്റ്റ് നടക്കുന്നത്.
പറക്കുന്നതിനിടയിലാണ് വിമാനത്തിന് തീ പിടിക്കുന്നതെങ്കിൽ വിമാനം സുരക്ഷിതമായ രീതിയിൽ ഭൂമിയിലേക്ക് ഇറക്കുവാൻ സാധ്യമാകുന്ന രീതിയിലുള്ള എൻജിനുകളാണ് ഇന്നത്തെക്കാലത്ത് വിമാനങ്ങളിൽ സജ്ജീകരിക്കുന്നത്.വിമാനത്തിന്റെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടി തന്നെയാണിത്.
ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് അറിയാം വിമാനത്തിൻറെ സീറ്റുകൾക്ക് അത്ര സുഖം ലഭ്യമായിരുന്നില്ല. എന്തുകൊണ്ടാണ് ഇത്രയും വിലകൂടിയ വിമാനത്തിൻറെ സീറ്റുകൾ അത്രമേൽ സുഖകരമല്ലാത്ത രീതിയിലാണ് ഉണ്ടാവുക. ഇതിനും ഒരു കാരണമുണ്ട്, വിമാനത്തിൻറെ സീറ്റുകൾ പ്രത്യേകമായ ലോഹം ഉപയോഗിച്ചാണ് നിർമിച്ചത്. അതോടൊപ്പം തന്നെ ആ വിമാനത്തിൻറെ സീറ്റുകൾക്ക് തീ പിടിക്കാനുള്ളോരു അവസരം ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിലോരു സംവിധാനം കൊണ്ടുവരുന്നത്. പറക്കുന്നതിനിടയിലോക്കെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുകയോ വിമാനത്തിൽ തീയോ മറ്റോ സംഭവിക്കുകയാണെങ്കിൽ ഒരിക്കലും സീറ്റുകളിലേക്ക് തീപിടുത്തം എത്താതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ പ്രത്യേകമായ രീതിയിൽ വിമാനത്തിൻറെ സീറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്.
അതുപോലെതന്നെ രണ്ട് പൈലറ്റുമാർ എപ്പോഴും ഉണ്ടാകും. എപ്പോഴും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തി കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. മനുഷ്യരുടെ കാര്യം നമുക്ക് പ്രവചിക്കാൻ സാധിക്കുന്നതല്ല. ആർക്ക് എന്താണ് ഇപ്പോൾ സംഭവിക്കുകയെന്ന് അറിയില്ല. അതുകൊണ്ടുതന്നെ പൈലറ്റുമാരിൽ ഒരാൾക്ക് എന്തെങ്കിലുമോരു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഒരിക്കലുമത് വിമാനത്തിൽ ഉള്ളവരുടെ ജീവന് ആപത്തായി മാറാൻ പാടില്ല.