അമ്മയാകുന്നതിന്റെ അനുഭവം ഓരോ സ്ത്രീക്കും പ്രത്യേകമാണ്. ഗര്‍ഭ സമയത്ത് ഗർഭത്തിൻറെ ആദ്യത്തെ ഒമ്പത് മാസങ്ങളിൽ അമ്മ തന്റെ ഉള്ളിലെ കുഞ്ഞിനെ പരിപാലിക്കുന്നു. കുട്ടി ലോകത്തിലേക്ക് വന്നുകഴിഞ്ഞാൽ കുട്ടി ഒരു അമ്മയുടെ സംരക്ഷണത്തിലാണ് ചെലവഴിക്കുന്നത്. ഒരു കുട്ടിയെ പ്രസവിച്ചു കഴിഞ്ഞാല്‍ അമ്മയുടെ ആരോഗ്യം വഷളാകുന്നു. അത്തരമൊരു സാഹചര്യത്തിൽ വെറും 13 മാസത്തിനുള്ളിൽ 4 കുട്ടികളുടെ അമ്മയായ സ്ത്രീയെ കുറിച്ച് ചിന്തിച്ചു നോക്കൂ. ഇതെങ്ങനെ സാധ്യമാകും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും.
ന്യൂയോർക്കിൽ താമസിക്കുന്ന ട്രേസി എന്ന സ്ത്രീയാണ് സോഷ്യൽ മീഡിയയിൽ തന്റെ ജീവിത കഥ ആളുകളുമായി പങ്കുവെച്ചത്. 40 വയസ്സ് വരെ താൻ കുടുംബത്തിൽ ഭർത്താവിനും മകനുമൊപ്പം അവൾ വളരെ സന്തോഷവതിയായിരുന്നു. ഇതിനിടയിൽ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകണമെന്ന് മകൻ നിർബന്ധിച്ചു. വാടക അമ്മ വഴിയാണ് ട്രേസി തന്റെ അടുത്ത കുട്ടിയെ പ്ലാൻ ചെയ്തത്. എന്നിരുന്നാലും അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു.
ട്രേസി മകന്റെ ആഗ്രഹം അറിഞ്ഞ് ഒരു വാടക അമ്മയെ ബന്ധപ്പെട്ടു. എല്ലാ രേഖകളും ശെരിയാക്കി കഴിഞ്ഞ് അടുത്ത കുട്ടിക്കായി അവൾ വാടക അമ്മയുമായി കരാര്‍ ഒപ്പിട്ടു. അവസാന പേപ്പറിൽ ഒപ്പിട്ട ദിവസമാണ് താൻ ഗർഭിണിയാണെന്ന് ട്രേസി അറിഞ്ഞത്. ശേഷം ട്രേസി സ്വയം ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇതിനിടെ ട്രേസിയുടെ സറോഗേറ്റ് (വാടക അമ്മ) അടുത്ത രണ്ട് ഇരട്ടകൾക്കും ജന്മം നൽകി.
ട്രേസി മൂന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവന്നു. ശേഷം അവൾ വീണ്ടും ഗർഭിണിയായി. ട്രേസി ഇത്തവണ ഒരു മകനെ പ്രസവിച്ചു. വെറും 29 ആഴ്ചകൾക്കുള്ളിൽ ആ കുട്ടിയും ജനിച്ചു. കുറച്ചുകാലമായി തനിക്ക് ബാത്ത്റൂമിൽ പോകാൻ പോലും സമയമില്ലായിരുന്നുവെന്ന് തന്റെ ഗർഭകാല അനുഭവം പങ്കുവെച്ച് ട്രേസി പറഞ്ഞു. എന്നിരുന്നാലും ഇപ്പോൾ അവൻ തികച്ചും ആരോഗ്യവതിയാണ്. വെറും 13 മാസത്തിനുള്ളിൽ ട്രേസി നാല് കുട്ടികളുടെ അമ്മയായി. ഇപ്പോൾ അവൾക്ക് അഞ്ച് കുട്ടികളുണ്ട്. അതിൽ ഒരാൾ കൗമാരക്കാരനും നാല് പേർ പ്രീ-സ്കൂളിൽ പോകുന്നു.