ലോക്ക് ഡൌണ്‍ ഇനിയും വരും. ചൈനയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ഇന്ത്യയിലും എത്തും.

ലോക്ക്ഡൗൺ കാലഘട്ടം എത്ര ഭീകരമായിരുന്നുവെന്ന് നമ്മൾ എല്ലാവരും മനസ്സിലാക്കിയതാണ്. ഒരു ലോകജനതയെ മുഴുവൻ വീട്ടിലിരുത്താൻ സാധിച്ച ഒരു കുഞ്ഞൻ വൈറസ്. ഒരു മാസ്ക് കൊണ്ട് മൂക്കും വായും മാത്രമായിരുന്നില്ല നമ്മൾ മൂടിയത്, നമ്മുടെ ചുറ്റും ലോകത്തിലേക്കുള്ള കാഴ്ചകൾ കൂടിയായിരുന്നു. എല്ലാവരും വീട്ടിലേക്ക് ഒതുങ്ങിക്കൂടി. അക്കാലത്തു ട്രോളുകളിൽ പറഞ്ഞ ഒരു കാര്യമുണ്ട്. 2019 വർഷത്തെ ഒരു ലോഗോ വെച്ചുകൊണ്ട്, ഞങ്ങൾ അവസാനമായി സന്തോഷിച്ചത് നീയുള്ളപ്പോൾ ആയിരുന്നുവെന്ന്.ഓരോ മനുഷ്യരും സന്തോഷം അറിഞ്ഞത് 2019 ലാണ്.

Lockdown
Lockdown

പിന്നീടങ്ങോട്ട് ഏകാന്തതയുടെ നാളുകളായിരുന്നു മനുഷ്യനെ വരിഞ്ഞത്. ഒരു കുഞ്ഞൻ വൈറസ് കാരണം വീട്ടിനുള്ളിലേക്ക് ഒറ്റപ്പെട്ടുപോയ ദിവസങ്ങൾ. എല്ലാവരും ഒന്ന് പുറത്തേക്ക് പോകാൻ ആഗ്രഹിച്ചു. വല്ലാതെ വെമ്പൽകൊണ്ടു. എന്നാൽ ഒന്നും സാധിക്കാതെ മനുഷ്യൻ തീർത്തു നിസ്സഹായനായ അവസ്ഥ. മനുഷ്യൻ എന്തൊക്കെയോയാണെന്ന് അഹങ്കരിച്ചിരുന്ന നിമിഷത്തെ ഒന്നുമല്ലാതെ ആക്കുവാൻ സാധിച്ച കൊറോണ വൈറസ്.മനുഷ്യൻ ഒന്നുമല്ല എന്ന് കാണിച്ചു തന്ന ഒരു കുഞ്ഞു വൈറസ്. ഇപ്പോൾ എല്ലാം ഒന്നു മാറി മറിഞ്ഞിരിക്കുകയാണ്. വീണ്ടും ആ പഴയ അവസ്ഥയിലേക്ക് ആളുകൾ തിരിച്ചുവരുന്നു. മാസ്ക്ക് മാത്രമാണ് ഇപ്പോഴും പഴയ കാലത്തെ ബാക്കിപത്രമായി നിലനിൽക്കുന്നത്. ബാക്കി എല്ലാ കാര്യങ്ങളും മാറിത്തുടങ്ങിയിരിക്കുന്നു.

വിവാഹങ്ങളിൽ ഒരുപാട് ആളുകൾ പങ്കെടുത്തു തുടങ്ങി. തിയേറ്ററുകളിൽ ഒരു സീറ്റ് പോലും വ്യത്യാസമില്ലാതെ എല്ലാവരും ആർപ്പുവിളികളോടെ ഇഷ്ടതാരങ്ങളുടെ ചിത്രങ്ങൾ ആസ്വദിക്കാൻ തുടങ്ങി. എല്ലാം അവസാനിച്ചുവെന്ന് ഉള്ളിൽ എങ്കിലും നമ്മളെല്ലാം സമാധാനിച്ച കാലഘട്ടം. എന്നാൽ കഥ തുടങ്ങാൻ പോകുന്നത് ഇനിയാണ്, ഒന്നും അവസാനിച്ചിട്ടില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ചൈനയിലെ ഷാങ്ങ്ഹായ് എന്ന സ്ഥലത്ത് വീണ്ടും ലോക്ക്ഡൗൺ ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ചൈനയിലെ ഷാങ്ഹായ് എന്ന സ്ഥലമെന്നാൽ പണക്കാർ മാത്രം താമസിക്കുന്ന ഒരു സ്ഥലമാണ്. അവിടെ വീണ്ടുമൊരു ലോക്ഡൗൺ തുടങ്ങിയെന്ന് മനസ്സിലാക്കുന്നു. ഫ്ലാറ്റുകളിൽ ഉള്ളവർ അലമുറയിട്ട് ഞങ്ങളെ ഒന്നു തുറന്നു വിടു എന്ന് അപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

ദമ്പതികൾ ഒരുമിച്ചു ഉറങ്ങരുത് എന്ന് പോലുമുള്ള ഒരു നിയമം ആണത്രേ അവിടെ വന്നിരിക്കുന്നത്. അപ്പോൾ തന്നെ ഓർത്തു നോക്കൂ എത്ര ഭീകരമായിരിക്കും അവിടുത്തെ ലോക്ക് ഡൗൺ എന്ന് പറയുന്നത്. അതുപോലെ ഡ്രോണുകളിലും മറ്റും ആളുകൾ എത്രത്തോളം അടുത്തു ഇരിക്കുന്നുണ്ടായിരുന്നുവെന്ന് മനസ്സിലാക്കുവാനായി അന്വേഷണം നടക്കുന്നുണ്ട്.