ലോകത്തിൽ തന്നെ വലുപ്പത്തിൽ നാലാം സ്ഥാനമാണ് നമ്മുടെ ഇന്ത്യൻ റെയിൽവേക്ക്. ഏകദേശം ഈ വര്ഷം ഏപ്രിൽ മാസത്തേക്ക് 167 തികഞ്ഞു ഇന്ത്യൻ റെയിൽവേ നിലവിൽ വന്നിട്ട്. 1853 ഏപ്രിൽ 16നാണ് ഇത് ഇന്ത്യയിൽ പൂർണ്ണമായി സ്ഥാപിക്കപ്പെട്ടത്. ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ തുടങ്ങീ അയൽ രാജ്യങ്ങൾ തൊട്ടാണ് ഇന്ത്യൻ റെയിൽവേ നീണ്ടു കിടക്കുന്നത്. കൂടാതെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന മേഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. അത് കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവ് എന്ന പദവി ന്ത്യൻ റെയില്വെക്കുണ്ട്. ഇത് പോലെയുള്ള ഒത്തിരി കാര്യങ്ങളുണ്ട് നമ്മൾ ഇന്ന് കാണുന്ന ഇന്ത്യൻ റെയിൽവേക്ക് പിറകിൽ. ഇന്ത്യൻ റെയിൽവേയെ കുറിച്ചും ട്രെയിനുകളെ കുറിച്ചതും ചില കൗതുകകരമായ കാര്യങ്ങൾ അറിയാം.
ആദ്യം ഒരൽപം അതിശയിപ്പിക്കുന്ന കാര്യം നോക്കിയാലോ. അതായത്, ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഒരേ സ്ഥലത്ത് ഒരേ റയിൽവേ ട്രാക്കിന്റെ ഇരു വശങ്ങളിലായി രണ്ടു റെയിൽവേ സ്റ്റേഷനുകൾ ഉള്ള കാര്യത്തെ കുറിച്ച് നിങ്ങൾക്കറിയാമോ? ഏറെ കൗതുകകരം തോന്നുന്നില്ലേ? ഇത്തരത്തിലുള്ള ഒരു റെയ്ൽവേസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ എന്ന സ്ഥലത്താണ്.ട്രാക്കിന്റെ ഒരു വശത്തുള്ള റെയിൽവേസ്റ്റേഷന്റെ പേര് ബേലാപൂർ എന്നും മറുവശത്തുള്ളത് ശ്രീരാംപൂർ എന്നാണ്. ഇത്പോലെയുള്ള മറ്റൊരു റെയിൽവേസ്റ്റേഷനാണ് നവപൂർ. ഈ റെയിൽവേസ്റ്റേഷന്റെ ഒരു ഭാഗം ഗുജറാത്തിലും മറു ഭാഗം മഹാരാഷ്ട്രയിലുമാണ്. എന്നാൽ ഒരേ റെയിൽവേസ്റ്റേഷൻ ആയിട്ടും ഇവിടുള്ള കടകളിൽ അതാത് സംസ്ഥാനത്തെ നിയമങ്ങളും സംസ്കാരവുമാണ് നില നിൽക്കുന്നത്. മറ്റൊരു കാര്യം എന്താണ് വെച്ചാൽ, നമ്മുടെ രാജ്യത്തു ഉപയോഗിക്കുന്ന വൈദ്യുതി 220 വാൾട്ടിലാണ് പ്രവർത്തിക്കുന്നതെന്ന് നമ്മളിൽ ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാൽ ഇന്ത്യൻ റെയിൽവേയിലെ ട്രെയിനുകളിൽ ഉപയോഗിക്കുന്ന ഫാനുകളും ലൈറ്റുകളും 110 വാൾട്ടിൽ പ്രവർത്തിക്കുന്ന രീതിയിലാണ് നിർമ്മിച്ചരിക്കുന്നത്. ഇത് പോലെ ഇന്ത്യൻ റെയിൽവേയിലെക്കും ട്രെയിനുകൾക്കും ഇത് പോലെ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. അത് എന്തെല്ലാമാണ് എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.