ക്യാമറയിൽ പതിയുന്ന ചില അസ്വഭാവികമായ സംഭവങ്ങൾ.

ക്യാമറയിൽ പതിയുന്ന ചില രസകരമായ സംഭവങ്ങൾ ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ക്യാമറയിൽ പതിയുന്ന അമ്പരപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടെങ്കിലൊ.? ചില രംഗങ്ങൾ ക്യാമറയിൽ ഫോട്ടോഷോപ്പ് വഴിയൊക്കെ ഉണ്ടാക്കുന്നതാണ് എന്ന് നമ്മൾ അറിയാറുണ്ട്. എന്നാൽ അങ്ങനെയല്ല അസ്വാഭാവികമായ ചില രംഗങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ചില രംഗങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

Mysterious things caught on CCTV
Mysterious things caught on CCTV

ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഒരു കുട്ടി ഇരുന്ന് സംസാരിക്കുന്നതാണ്. ഒരു അസൈൻമെന്റിനോ മറ്റോ ആണ് ഈ കുട്ടി സംസാരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആദ്യം കാണുമ്പോൾ നമുക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല. ഈ കുട്ടിയുടെ പിറകിൽ ഒരു പൂച്ചയുടെ രൂപം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. വീട്ടിലുള്ള ഓമന പൂച്ചയാണ്. കുട്ടിയുടെ പുറകിലൂടെ നടന്നുനീങ്ങുകയാണ്. വാതിലിന്റെ ഭാഗത്ത് ഏതോ ഒരു ജീവി നിൽക്കുന്നത് പോലെയാണ് നമുക്ക് തോന്നുന്നത്. മനുഷ്യനല്ലന്നും പ്രത്യേകമായ ജീവിയാണെന്നും നമുക്ക് മനസ്സിലാവുകയും ചെയ്യും. ഉടൻതന്നെ ഈ പൂച്ച അവിടെനിന്നും ഞെട്ടിത്തിരിഞ്ഞു വരുന്നതും കാണാൻ സാധിക്കും. അപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അത് ഒരു അസാധാരണമായ ജീവിയാണെന്ന്.

ഇവിടെ രണ്ടു പേർ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അവരുടെ പുറകിലൂടെ പെട്ടെന്ന് ഓടി പോകുന്നോരു രൂപത്തെ നമുക്ക് കാണാൻ സാധിക്കും. അതൊരു മനുഷ്യനല്ലന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

അതുപോലെ ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഒരു റെയിൽ പാളത്തിലൂടെ നടന്നുപോകുന്നൊരു പെൺകുട്ടിയാണ്. അർദ്ധരാത്രിയിലാണ് ഈ പെൺകുട്ടിയെ റെയിൽ പാളത്തിലൂടെ നടന്നു പോകുന്നത്. ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടോരു കാര്യമെന്നാൽ പഴയകാലത്തെ വസ്ത്രങ്ങളാണ്. ഇപ്പോഴത്തെ കാലത്ത് അവിടെ ഉണ്ടായിരുന്ന സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളായിരുന്നില്ല ഈ പെൺകുട്ടി ധരിച്ചിരുന്നത്. ഏകദേശം പത്ത് വർഷങ്ങൾക്ക് മുൻപുള്ള സ്ത്രീകൾ ധരിച്ചു കൊണ്ടിരുന്ന വസ്ത്രങ്ങളായിരുന്നു ഈ പെൺകുട്ടിയുടെ വസ്ത്രങ്ങൾ. ഈ പെൺകുട്ടിയ്ക്ക് അത്‌ എവിടെനിന്നു ലഭിച്ചുവെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. റെയിൽ പാളത്തിലൂടെ കുറച്ചു ദൂരം നടന്നു പോകുന്ന ഈ പെൺകുട്ടി വളരെ പെട്ടെന്ന് അപ്രത്യക്ഷമായി പോവുകയും ചെയ്യുന്നുണ്ട്. പണ്ടുകാലത്തൊ മറ്റോ ജീവിച്ചിരുന്ന ഒരു പെൺകുട്ടിയുടെ ആത്മാവാണ് ഇതെന്നായിരുന്നു ഈ വീഡിയോ കണ്ട പലരും പറഞ്ഞിരുന്നത്.