ടിവിയിൽ ഏറ്റവും കൂടുതൽ കാണാറുള്ളത് എന്ത് പരിപാടിയാണെന്ന് ചോദിച്ചാൽ പകുതിയിലധികം ആളുകളും പറയുന്നത് ന്യൂസാണ് എന്നായിരിക്കും. കാരണം നമ്മുടെ നാട്ടിൽ നടക്കുന്ന വാർത്തകൾ അറിയുവാനാണല്ലോ എന്നും എല്ലാവർക്കും കൂടുതൽ താല്പര്യം. ഭൂരിഭാഗം ആളുകളും കാണാൻ ആഗ്രഹിക്കുന്നതും വാർത്തകൾ തന്നെയായിരിക്കും. എന്നാൽ വാർത്തകൾ വായിക്കുന്നതിനിടയിൽ സംഭവിച്ച ചില അമളികളോക്കെ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്യും. അത്തരം കാഴ്ചകൾ നമ്മൾ കാണുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള വ്യത്യസ്തമായ ചില കാഴ്ചകളെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഒരു റിപ്പോർട്ടറുടെ ജോലിയെന്നു പറയുന്നത് വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞതാണ്. മഴയോ വെയിലോ കാറ്റൊ ഒന്നും അവർക്ക് ശ്രദ്ധിക്കാൻ സാധിക്കില്ല. അത്രമേൽ ബുദ്ധിമുട്ടേറിയ ജോലിയാണ്.
വാർത്തയെന്നത് എപ്പോഴും ചൂടപ്പംപോലെ വിറ്റുപോകുന്നോരു സാധനമാണ്.അതുകൊണ്ട് തന്നെ വാർത്ത ചാനലുകളിൽ ഏറ്റവും കൂടുതൽ മത്സരവും നിലനിൽക്കുന്നൊരു കാലഘട്ടം കൂടിയാണ്. ഏറ്റവും ആദ്യം പുതിയ വാർത്തകൾ നൽകുന്നവർ മാത്രമാണ് പിടിച്ചുനിൽക്കുക. അതുകൊണ്ടുതന്നെ ഓരോ റിപ്പോർട്ടർമാരും പലപ്പോഴും പുതിയ പുതിയ വാർത്തകൾക്കുവേണ്ടി പ്രകൃതിയോട് മല്ലിടാറുണ്ട്. മഴയെയും വെയിലിനെയും ഒന്നും ഗൗനിക്കാതെ പലരും പല സ്ഥലങ്ങളിലും പോയി പുതിയ വാർത്തകൾ കണ്ടുപിടിക്കാറുണ്ട്. ഇവിടെ ഒരു പ്രളയ സമയത്ത് ഒരു റിപ്പോർട്ട് കടലിൻറെ അരികിൽ ചെന്ന് വാർത്ത റിപ്പോർട്ട് ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായി കയറി വന്ന ഒരു തിര അദ്ദേഹത്തെ മുഴുവനായി നനച്ചു കളയുകയും ചെയ്യുന്നുണ്ട്. റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ചെറിയൊരു ഭയത്തോടെ അദ്ദേഹം സംസാരിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്.
മറ്റൊരു കാഴ്ചയായി നമുക്ക് കാണാൻ സാധിക്കുന്നത് ഒരു ഫ്ലാറ്റിന്റെ അരികിൽ നിന്നുള്ള ദൃശ്യമാണ്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു ഫ്ലാറ്റ് സ്ഫോടനത്തിൽ തകർത്തത്. ഈ സംഭവം റിപ്പോർട്ട് ചെയ്യുവാൻ വേണ്ടി പ്രമുഖ ചാനലുകളെല്ലാം തന്നെ എത്തുകയും ചെയ്തു. ഏറ്റവും കൂടുതൽ വൈറലായോരു വീഡിയോയായിരുന്നു ഒരു റിപ്പോർട്ടർ കക്കൂസിന്റെ അകത്ത് കയറിയിരുന്ന് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. രാത്രിയിൽ കക്കൂസിൽ കയറിയിരുന്ന ഇദ്ദേഹം സ്ഫോടനം നടന്ന സമയത്ത് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ആ സമയം ആയപ്പോഴാണ് അദ്ദേഹം അതിൽ നിന്ന് ഇറങ്ങിയത്. ഏറെ രസകരമായി സോഷ്യൽ മാധ്യമങ്ങളിൽ എത്തിയ ഈ വീഡിയോയ്ക്ക് പിന്നിൽ അദ്ദേഹത്തിൻറെ കഷ്ടപ്പാടുകൾ കാണുക തന്നെ വേണം.